സിനിമ

യു.കെയില്‍ സ്വപ്ന വാഹനം സ്വന്തമാക്കി മനോജ് കെ. ജയന്‍

യു.കെയുടെ നിരത്തില്‍ പായാന്‍ മനോജ് കെ. ജയന് ടെസ്ള. ടെസ്ളയുടെ മോഡല്‍ 3 ഡ്രീം കാറാണ് താരം സ്വന്തമാക്കിയത്. സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷം മനോജ് കെ. ജയന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നുകരുതി. പക്ഷേ നടന്നു. ടെസ്ള. ഇന്നുമുതല്‍ യു.കെയിലെ എന്റെ ഫാമിലി മെമ്പര്‍. ലോകത്തിലെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കിയത് ഭാഗ്യമായി കരുതുന്നു'. മനോജ് കെ. ജയന്‍ കുറിച്ചു.

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുകെയിലും കേരളത്തിലുമായാണ് മനോജ് കെ. ജയനും കുടുംബവും താമസം. മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ സജീവമാണ് മനോജ് . ഉര്‍വ്വശിയുമായുള്ള ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മിഎന്ന മകളുണ്ട് .

രണ്ടാമത് വിവാഹം ചെയ്ത ആശയില്‍ അമൃത് എന്നൊരു മകനുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍ ശ്രേയയും തേജാലക്ഷ്മിയും സമപ്രായക്കാരാണ്. തേജയും ശ്രേയയും യുകെയില്‍ നിന്നാണ് ബിരുദം സ്വന്തമാക്കിയത്.

  • ദയവായി ബോഡി ഷെയിം നടത്തി ഇങ്ങനെ വേദനിപ്പിക്കരുതെന്ന് അന്ന രാജന്‍
  • ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു
  • കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥര്‍ക്ക് കൊടുക്കരുതെന്ന്; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
  • രമ്യ നമ്പീശന്റെ സഹോദരനും സം​ഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു
  • ബിജെപി സ്ഥാനാര്‍ഥിയായ നടന്‍ രവി കിഷന്റെ മകളാണെന്ന അവകാശവാദവുമായി യുവ നടി
  • ബിഗ് ബോസ് താരം ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍
  • 150 കോടി ക്ലബ്ബില്‍ ഇടംനേടി ആടുജീവിതം; സന്തോഷ പോസ്റ്റുമായി പൃഥ്വിരാജ്
  • സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്
  • 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എആര്‍ റഹ്മാന്‍ അല്ല; ​ഗുരുതര ആരോപണവുമായി സംവിധായകന്‍
  • നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions