596 പവന്‍ സ്വര്‍ണം ഇരട്ടിപ്പിക്കാന്‍ മന്ത്രവാദം; പ്രവാസി വ്യവസായിയെ കൊന്നു, 4പേര്‍ അറസ്റ്റില്‍
പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മന്ത്രവാദിനിയായ യുവതി അടക്കം 4 പേര്‍ പിടിയില്‍. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്ന അബ്ദുള്‍ ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്നും പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്. ഈ സ്വര്‍ണവും ഇവരില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അബ്ദുള്‍ ഗഫൂറിന്റെ മരണസമയം വീട്ടില്‍ മറ്റാരും
More »
സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന്; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്.
യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പി പി ദിവ്യയുടെ പരാതി. മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട തൃശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭര്‍ത്താവ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
More »
രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും നിയമസഭയില്‍; എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും വേദിയില്‍ ഉണ്ടായിരുന്നു.
ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നത്. യുആര്‍ പ്രദീപിന് നിയമസഭയില്‍ ഇത് രണ്ടാം ഊഴമാണ്. സഗൗരവമാണ് യുആര്‍ പ്രദീപ് പ്രതിജ്ഞയെടുത്തത്. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.
ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പന്‍ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎയ്‌ക്ക് വിജയസാധ്യത
More »
ഭാര്യയുടെ കാര്‍ തടഞ്ഞു പെട്രോളൊഴിച്ചു കൊന്നു; സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്
കൊല്ലം : കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ നടുറോഡില്‍ വാന്‍ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. ഭാര്യയ്ക്ക് ഒപ്പമുണ്ടായ യുവാവിന് പൊള്ളലേറ്റു. സംഭവത്തില്‍ ഭര്‍ത്താവ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഇന്നലെ രാത്രി പത്തോടെ ഉണ്ടായ സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് ബക്കറ്റില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തിലെ ബേക്കറിയുടെ ഉടമയാണ് അനില.
ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍
More »
സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടില്‍ എത്തി ഔദ്യോഗികമായി ക്ഷണിക്കും. തുടര്‍ന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധു പാര്‍ട്ടി വിടുന്നത്. മധു മുല്ലശ്ശേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. പേരെടുത്ത് പാര്‍ട്ടി സഖാക്കള്‍ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും ജോയ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ജില്ലാ നേതൃത്വം. സിവിലായും ക്രിമിനലായും കേസ് നല്‍കും. ഇന്നലെ ചേര്‍ന്ന
More »
കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. കാര്‍ യാത്രക്കാരായ യുവാക്കളാണ് മരിച്ചത്. 12 പേരാണ് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കള്‍ രാത്രി 9.30ഓടെയായിരുന്നു അപകടം.
വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാര്‍ (കണ്ണൂര്‍), ആയുഷ് ഷാജി (കോട്ടയം) എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് പോയ ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിന്‍ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന
More »
എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നഷ്ടമായത് 4.11 ലക്ഷം രൂപ, രണ്ട് പേര്‍ അറസ്റ്റില്‍
എറണാകുളത്ത് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍. വാഴക്കാല സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാഴക്കാല സ്വദേശിയില്‍ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് കേസിലെ പരാതിക്കാരി. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വലിയ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ബെറ്റി ജോസഫിന്റെ പേരില്‍ ഡല്‍ഹി ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ നിന്നും ഒഴിവാക്കാന്‍ പണം നല്‍കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പരാതിക്കാരി പണം നല്‍കുകയായിരുന്നു.
മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി നാല് കോടി 11 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. മുഹമ്മദ് മുഹസില്‍, മിഷാബ് എന്നിവരാണ് കേസില്‍ പിടിയിലായത്. ഇവര്‍ തട്ടിപ്പില്‍ ഇടനിലക്കാരായിരുന്നെന്ന്
More »
റോഡില്ല; പാമ്പുകടിയേറ്റ 13 കാരിയെ 8 കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരണം
റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ വൈകിയതിനാല്‍ ആശുപത്രിയിലെത്തും മുമ്പേ പാമ്പുകടിയേറ്റ 13 കാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങിയത്.
വട്ടുവനഹള്ളിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. തുടര്‍ന്ന് എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. തമിഴ്നാട് ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകള്‍ കസ്തൂരിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പാമ്പ് കടിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം പച്ചില
More »
മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയില്ല! അക്കൗണ്ടിലെത്തിയത് 28 കോടി
കൊച്ചി : മെഗാഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കൈയില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേര്‍ ചേര്‍ന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയ്ക്കായി കള്ളപ്പണം ഇറക്കിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പോലീസ് കണ്ടെത്തല്‍.
പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ
More »