ശ്രീജേഷിന് മുന്നില്‍ മുട്ടുമടക്കി ബ്രിട്ടന്‍; ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍
പി ആര്‍ ശ്രീജിഷ് എന്ന മലയാളി ഗോള്‍കീപ്പര്‍ പോസ്റ്റിനു കീഴെ പാറപോലെ ഉറച്ചു നിന്നതോടെ ബ്രിട്ടീഷ് താരങ്ങള്‍ മുട്ടുമടക്കി. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ എത്തി.തന്റെ അവസാന ഒളിമ്പിക്സ് ടൂര്‍ണമെന്റ് കളിക്കുന്ന ശ്രീജേഷിന്റെ അസാധ്യ മികവില്‍ ഇന്ത്യ ബ്രിട്ടനെ തകര്‍ത്തെറിഞ്ഞ് സെമിഫൈനലിന് യോഗ്യത നേടി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയില്‍ മികച്ച ടീമുകളില്‍ ഒന്നായ ബ്രിട്ടന്‍ ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . ആക്രമണ മത്സരം കളിക്കുന്ന ടീമിന് എതിരെ ഇന്ത്യ പ്രതിരോധ സമീപനം സ്വീകരിച്ചാണ് കളിച്ചത്.
അതിനാല്‍ തന്നെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന് പിടിപ്പത് പണി ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഭംഗി ആയി ചെയ്ത താരം പെനാല്‍റ്റിയില്‍ ഇന്ത്യക്ക് രക്ഷകനായി. ഇന്ത്യ തങ്ങള്‍ക്ക് കിട്ടിയ 4 അവസരങ്ങളും ഗോള്‍
More »
രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും വയനാട്ടില്‍ 100 വീടുകള്‍ വീതം വച്ച് നല്‍കും
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനംചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും.
More »
മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ചു മോഹന്‍ലാല്‍; എത്തിയത് സൈനിക യൂണിഫോമില്‍
കല്‍പ്പറ്റ : നടനും ലഫ്. കേണലുമായ മോഹന്‍ലാല്‍ വയനാട്ടിലെത്തി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു . ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ ആണ് മോഹന്‍ലാല്‍. സൈനിക യൂണിഫോമില്‍ മേജല്‍ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മേപ്പാടി സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്.
അവിടെനിന്നു ചൂരല്‍മല ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗത്തേയ്ക്ക് പോയി. പോന്നവഴിയില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളില്‍ ഇറങ്ങി രക്ഷാ പ്രവര്‍ത്തകരുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹന്‍ലാല്‍ പോകും. മുംബൈയില്‍ നിന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. വയനാടിന്റെ ദുഃഖത്തില്‍
More »
മുതല കണ്ണീര്‍ ഒഴുക്കുന്നു; രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി
രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. മുതല കണ്ണീര്‍ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതര്‍ക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുഴിച്ച് മൂടിയത് യുപിഎ സര്‍ക്കാരാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ പോലും രാഹുല്‍ പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടില്‍ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദര്‍ശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും.
ഇന്നലെ
More »
വയനാട് ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ട 4 പേരെ നാലാം ദിനം ജീവനോടെ കണ്ടെത്തി
വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത ഭൂമിയില്‍ നിന്ന് നാലാം ദിവസം നാലുപേരെ ഒറ്റപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നിന്ന് രണ്ടു പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയില്‍ വീട്ടില്‍ ഒറ്റപ്പെട്ടു പോയവരായിരുന്നു ഇവര്‍.
ഇതില്‍ ഒരു സ്ത്രീക്ക് കാലിന് പരുക്കുണ്ട്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
പടവെട്ടിക്കുന്നിലെ ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഇവര്‍.ജോമോള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒരു വീടിന്റെ തകര്‍ന്ന ഭാഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുള്‍പൊട്ടല്‍ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകര്‍ന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയിരുന്നു.
More »
ദുരന്ത ബാധിതരുടെ വേദനയില്‍ പങ്കുചേരുന്നു, ആര്‍മിയുടെ ധീരതയെ അഭിനന്ദിക്കുന്നു; വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍
വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. അതിസങ്കീര്‍ണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ സര്‍വീസ് അംഗങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ബൈഡന്‍ അറിയിച്ചു.
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 297 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 8000ല്‍ അധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നത്. പൊലീസ്, സൈന്യം, അഗ്നിരക്ഷാ സേന, നാട്ടുകാര്‍ മുതലായവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പ്രദേശത്ത്
More »
രാഹുലും പ്രിയങ്കയും വയനാട്ടിലെ ദുരന്തബാധിത സ്ഥലങ്ങളില്‍ ; ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ദിനമെന്ന് രാഹുല്‍
ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കെസി വേണുഗോപാല്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സഥലങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാത്ത രീതിയില്‍ പത്ത് മിനിറ്റ് നേരം മാത്രമാണ് ഇരുവരും ദുരന്ത ഭൂമിയില്‍ ചെലവഴിച്ചത്.
മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയ നേതാക്കള്‍ ചൂരല്‍മലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ചികിത്സയിലുള്ളവരുടെ അരികിലേക്കുമാണ് പുറപ്പെട്ടത്. ക്യാമ്പുകളിലാണ് ഇരുവരും കൂടുതല്‍ സമയം ചെലവഴിച്ചത്.
പിതാവ് മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ മാനസികാവസ്ഥയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ്
More »
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസ്
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയില്‍ വീടുകയറി സുഹൃത്തിന്റെ ഭാര്യയെ ആക്രമിച്ചത് പീഡിപ്പിച്ചതിലുള്ള പ്രതികാരമെന്ന് വനിത ഡോക്ടര്‍. ഇതോടെ വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുകയാണ് പൊലീസ്. കേസിലെ പ്രതിയായ ഡോക്ടര്‍ ദീപ്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതെന്നായിരുന്നു ദീപ്തിയുടെ മൊഴി.
അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെവച്ച് ഇവര്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട സുജിത്ത് ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു കാലത്ത് സുജിത്ത് തന്നെ
More »
നടുക്കുന്ന കാഴ്ചകളുമായി വയനാട്ടിലെ ദുരന്തഭൂമി; മരണസംഖ്യ മുന്നൂറിലേയ്ക്ക്; ഇരുന്നൂറിലേറെപ്പേര്‍ കാണാമറയത്ത്
ഉരുള്‍പൊട്ടലുണ്ടായി മൂന്നു ദിവസം പിന്നിട്ടിട്ടും വയനാട്ടിലെ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തിലും രക്ഷാ പ്രവര്‍ത്തനം കഠിനം. കൂറ്റന്‍ കല്ലുകളും തടിയും കെട്ടിടാവശിഷ്ടങ്ങളും മൂലം പരിശോധന വളരെ ശ്രമകരമാണ്. വീടുകള്‍ അപ്പാടെ മണ്ണിനടിയിലായതോടെ അവ എവിടെയാണെന്ന് പോലും തിരിച്ചറിയാനാവാത്ത സ്ഥിതി.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണസംഖ്യ മുന്നൂറിലേയ്ക്ക് നീങ്ങുകയാണ് 277 മൃതദേഹങ്ങള്‍ കണ്ടെത്തി . 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നാം ദിവസം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ നിലവില്‍ പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാന്‍ ദുരന്ത മുഖത്തേയ്ക്ക്
More »