യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് അറസ്റ്റ്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങിയെന്നും അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ സുനില്‍ പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്പതികള്‍
More »
തമിഴ് നടിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍
കോട്ടയം : തമിഴ് നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനില്‍ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ കൊല്ലം ചവറ തയ്യില്‍ സ്വദേശിയായ അന്‍സാര്‍ ഖാനെ (25) കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്‌പ്രസിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
യുവതി ഉറക്കത്തിലായിരുന്നപ്പോള്‍ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചു. ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ചാടി കടന്നുകളയുകയുമായിരുന്നു. യുവതി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്‍സാര്‍ പിടിയിലായത്. മുന്‍പ് കഞ്ചാവ് കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ്
More »
150 കോടി രൂപയുടെ കോഴയാരോപണം; വിഡി സതീശനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭയില്‍ പി.വി. അന്‍വര്‍ കൊണ്ടുവന്ന വിഷയം കെ.റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കര്‍ണാടകയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ആയിരുന്നു പി വി അന്‍വറിന്റെ ആരോപണം.
നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തേ വിജിലന്‍സ് കോടതിയെ
More »
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി മോചിതയായി നാട്ടിലെത്തി
ന്യൂഡല്‍ഹി : ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.
ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്‌നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ, കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍
More »
വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയുള്ള ഷമ മുഹമ്മദിന്റെ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആര്‍.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലീം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസംഗം. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.
'ഞാന്‍ മണിപ്പൂരിലെ കാര്യമാണ് പറഞ്ഞത്, ഒരു മതത്തിന് എതിരെയും പറഞ്ഞിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്തുന്ന കാര്യം
More »
ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്, പ്രതിയായ സിഐ കൊച്ചിയില്‍ മരിച്ച നിലയില്‍
ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്.
പരാതി നല്‍കാനെത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഒരു പരാതി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജിഡി രജിസ്റ്ററില്‍ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം
More »
ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച
2024 ലോക്സഭാ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളില്‍ 19 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
39 സീറ്റുകളില്‍ ആകെ 950 സ്ഥാനര്‍ഥികളാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തുന്നുണ്ട്. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.
ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത്ഷാ , കോണ്‍ഗ്രസ് നേതക്കാളായ രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലെ റാലികളില്‍ ഇന്നും സംസാരിക്കും. അരവിന്ദ്
More »
ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: കൊച്ചിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി : ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും കൊച്ചി - ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി - ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി - ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സര്‍വീസുകള്‍ വൈകിയിട്ടുമുണ്ട്.
യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. സ്കൂള്‍പഠനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍-സ്വകാര്യ
More »
സിവില്‍ സര്‍വീസ് '2023' ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്
2023 സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും, അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും, ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. അതേസമയം നിരവധി മലയാളികളും റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.
സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാര്‍ത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ട. പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്. നിലവില്‍
More »