പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
കോഴിക്കോട് താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥികളെ ഒബ്‌സെര്‍വഷന്‍ ഹോമില്‍ നിന്നും വിട്ടയക്കും. 6 വിദ്യാര്‍ത്ഥികളാക്കാന്‍ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം.
അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടാതിരിക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍
More »
ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡന കേസുകള്‍ അവസാനിപ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ എടുത്ത പീഡന കേസുകളും അവസാനിപ്പിക്കുന്നു. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ തെളിവില്ല എന്ന് കണ്ടാണ് ഇത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത് എന്നാണ് പരാതി. 18 വര്‍ഷം മുമ്പാണ് സംഭവം നടന്നത്.
സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ പരാതിയില്‍ പറയുന്ന തീയതിയില്‍ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ രേഖ. മാത്രമല്ല പരാതിക്കാരി സ്ഥലം തിരിച്ചറിഞ്ഞിട്ടുമില്ല.
പരാതിയില്‍ പറയുന്ന ഹോട്ടലില്‍ ബാലചന്ദ്രമേനോന്‍ താമസിച്ചതായി രേഖയുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതായി തെളിവില്ല. ഉപദ്രവിച്ചതിന് സാക്ഷിയായി എന്ന് പറയുന്ന ജൂനിയര്‍
More »
പീഡനത്തിനിരയായവര്‍ ഒത്തുചേര്‍ന്നു; 60കാരനെ കൊന്ന് കത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം
ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു വനിതകളടക്കം 10 പേര്‍ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ അറുപതുകാരന്‍ പീഡിപ്പിച്ചതായി അറസ്റ്റിലായവര്‍ പറഞ്ഞു. ഇയാള്‍ മുന്‍പു പീഡിപ്പിച്ച വനിതകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണു പിടിയിലായവരില്‍ ആറുപേര്‍ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു കൊലപാതകം
More »
ബേപ്പൂര്‍ തീരത്തിനടുത്ത് കപ്പലിന് തീ പിടിച്ചു; 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, 18 പേരെ രക്ഷപ്പെടുത്തി
കോഴിക്കോട് : കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നാലുപേരെ കാണാനില്ലെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കപ്പലില്‍ ഉണ്ടായിരുന്നത് 22 പേരായിരുന്നു. കടലില്‍ ചാടിയ എല്ലാവരേയും സൂരക്ഷിതമായി മാറ്റിയിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം തന്നെ തീപിടിക്കാവുന്ന ക്ലാസ്സ് 3 വസ്തുക്കളായിരുന്നു കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അണ്ടര്‍ ഡക്കിലെ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് വിവരം.
കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി. ജീവനക്കാരില്‍ ഇന്ത്യാക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പലിലെ ജീവനക്കാരെന്നാണ് വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് കൊച്ചിയിലും എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍
More »
വിവാഹത്തട്ടിപ്പ്: കൂടുതല്‍പേരെ വിവാഹം കഴിച്ചത് സ്‌നേഹത്തിനായാണെന്ന് രേഷ്മ
വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാനാണ് കൂടുതല്‍ പേരെ വിവാഹം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക്
More »
ഹണിമൂണ്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു ക്വട്ടേഷന്‍ നല്‍കി
ഹണിമൂണിനിടെ മേഘാലയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വട്ടേഷന്‍ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് രണ്ട് പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍
More »
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; രോഗം സ്ഥിരീകരിച്ചത് 5,364 പേര്‍ക്ക് ; ജാഗ്രതാ നിര്‍ദ്ദേശം
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 498 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ രോഗമുക്തരായി. നാല് മരണം റിപ്പോര്‍ട്ടുചെയ്തു.
പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയര്‍ന്നത്. കോവിഡ് പരിശോധനയ്ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.
പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം പുറത്തിറക്കി. ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണം.
More »
വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മയേയും തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം പിന്നീട്
സേലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്.
അപകടത്തില്‍ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരുന്നു. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചാക്കോയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെണ്‍മക്കള്‍ കൂടി എത്തിയശേഷമാകും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുമ്പില്‍ പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്ത്
More »
ലണ്ടനില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കോട്ടയം സ്വദേശിനി അറസ്റ്റില്‍
കട്ടപ്പന : വിദേശത്തു യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാര്‍ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍ . തിരുവനന്തപുരം പോത്തന്‍കോട് മങ്ങാട്ടുകോണത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിന്‍ എല്‍സ കുര്യന്‍ (25) ആണു പിടിയിലായത്.
ലണ്ടനില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പലതവണയായി കാഞ്ചിയാല്‍ പേഴുംകണ്ടം സ്വദേശിനിയില്‍ നിന്നു പണം തട്ടിയെന്നാണു കേസ്. സമൂഹമാധ്യമങ്ങളില്‍ ഐറിന്‍ നല്‍കിയ പരസ്യം കണ്ടാണു സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിന്‍ തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.
More »