നാട്ടുവാര്‍ത്തകള്‍

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു
കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി ജി വിദ്യ(45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 16 നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥതി ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ രാത്രി മരിച്ചു. എന്നാല്‍ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയക്കിടെ വിദ്യക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതര്‍ പറഞ്ഞു. എസ് സന്തോഷാണ് വിദ്യയുടെ ഭര്‍ത്താവ്. മക്കള്‍ : സിദ്ധാര്‍ത്ഥ്,

More »

അഞ്ജനയ്ക്കു ജന്മനാടിന്റെ വിട; ആന്‍മേരിയ്ക്കു ഇന്ന് യാത്രാമൊഴിയേകും
യുഎസിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജന ഹരിദാസിനു ജന്മനാടിന്റെ വിട. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകളായ അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. എംബാം ചെയ്തു നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിമാനമാര്‍ഗം രാവിലെ 10 മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ഭര്‍ത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. ഭര്‍ത്താവ് വിജേഷും മകള്‍ വാമികയും ഒപ്പം എത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു 2 മുതല്‍ പാണഞ്ചേരിയില്‍ അഞ്ജനയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ വലിയ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. വൈകിട്ട് 5നു വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. പിതൃസഹോദര പുത്രന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ചേര്‍ന്നാണു ചിതയ്ക്കു തീ കൊളുത്തിയത്. കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മറ്റൊരു

More »

മാസപ്പടിക്കേസ്‌: പിണറായിയ്ക്കും റിയാസിനുമെതിരെ അന്വേഷണം
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്‌. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. രണ്ടാഴ്ച മുന്‍പാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് സെപ്റ്റംബര്‍ പതിനെട്ടിന്

More »

ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനം, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പന്‍സിനും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ

More »

കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
അങ്കമാലി : കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം വളത്തൂങ്കല്‍ ആക്കോലില്‍ സ്വദേശിയായ വിസ്മയ(15), ബന്ധു കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ അഭിലാഷ്(21) എന്നിവരാണ് മരിച്ചത്. വിസ്മയെയും അഭിലാഷിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം നടന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് എത്തി പരിശോധിച്ച ശേഷമാണ് ബന്ധുക്കളെ വിവരമറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്

More »

വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിന്റെ (CETA) ആനുകൂല്യത്തില്‍ കുറഞ്ഞ ഇറക്കുമതി തീരുവയില്‍ ബ്രിട്ടനില്‍ നിര്‍മ്മിച്ച 642 കാറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. താരിഫ്-റേറ്റ് ക്വാട്ട (TRQ) സംവിധാനത്തിന് കീഴില്‍ അപേക്ഷിച്ച എട്ട് കമ്പനികളില്‍ ഏഴിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ക്വാട്ട അനുവദിച്ചത്. ജൂലൈ 15ന് വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ വാഹന ക്വാട്ട അനുവദിക്കലാണിത്. വ്യാപാര കരാറിലൂടെ അനുവദിച്ചിരിക്കുന്ന മൊത്തം ക്വാട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യഘട്ടത്തിലെ അപേക്ഷകള്‍ വളരെ കുറവാണ്. നിലവിലെ അനുമതിപ്രകാരം 642 കാറുകള്‍ മാത്രമാണ് കുറഞ്ഞ തീരുവയുടെ ആനുകൂല്യത്തില്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ളത്. അപേക്ഷിച്ച ഒരു കമ്പനിക്ക് രേഖകളിലെ അപാകത ചൂണ്ടിക്കാട്ടി ഡെഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കരാറിന്റെ ആദ്യ വര്‍ഷത്തില്‍

More »

ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍; യുകെ സ്വദേശിക്ക് 9 വര്‍ഷത്തിന് ശേഷം ജാമ്യം
വിവാഹത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ തീവ്രവാദ കുറ്റത്തിന് അറസ്റ്റിലായി ഒന്‍പത് വര്‍ഷത്തിന് ശേഷം യുകെ സ്വദേശിക്ക് ജാമ്യം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ചെയ്‌തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ തീവ്രവാദ കുറ്റങ്ങള്‍ക്ക് ഇപ്പോഴും വിചാരണ ബാക്കി നില്‍ക്കുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലെ ഡംബാര്‍ടണില്‍ നിന്നുള്ള ജഗ്തര്‍ സിംഗ് ജോഹലിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചത്. 210-ല്‍ പഞ്ചാബില്‍ വെച്ച് വിവാഹം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കാറിലെത്തിയ സംഘം ജോഹലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. 2024-ല്‍ ജാമ്യം നിഷേധിച്ച നടപടി പിന്‍വലിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജോഹലിന് ജാമ്യം നല്‍കിയതെന്ന് സഹോദരന്‍ പറഞ്ഞു. കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് മോചനമെന്ന് ഇദ്ദേഹത്തിന്റ അഭിഭാഷകന്‍ പറഞ്ഞു. അതിനാല്‍ സ്‌കോട്ട്‌ലണ്ടിലേക്ക് പെട്ടെന്ന് മടങ്ങാന്‍ കഴിയില്ല. ഗുരുതര കുറ്റങ്ങളാണ് ജോഹലിന് എതിരെ

More »

അനധികൃത മദ്യ ശേഖരം; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആന്റോയെ വയനാട്ടില്‍ എത്തിക്കുമെന്ന് എക്‌സൈസ് എസി അറിയിച്ചു. കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്‌സസൈസ് ആന്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 55എ നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വര്‍ഷം

More »

ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
യുപിയില്‍ പൊലീസുകാരുടെ ചവിട്ടേറ്റ ഗര്‍ഭിണി പ്രസവത്തിന് പിന്നാലെ മരിച്ച സംഭവത്തില്‍ ആറു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്. മോഷണക്കേസില്‍ പ്രതിയായ അഞ്ജലിയുടെ ഭര്‍ത്താവ് ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റില്‍ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മപാല്‍ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിന് ശേഷം പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അഞ്ജലിയുടെ ആരോഗ്യനില മോശമായതോടെ അവരെ ഷിക്കോഹാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും തുടര്‍ന്ന് നില ഗുരുതരമായിരുന്നു. ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions