'കേരളത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം'; ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍
കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നുവെന്നും ധവളപത്രത്തില്‍ പറയുന്നു.
ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും ധവള പാത്രത്തില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 2026-ല്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ്
More »
മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
മണ്ണന്തല ഹസീന കൊലപാതകത്തില്‍ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു സുരേഷ്. മൃതദേഹം ചിദംബരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറില്‍ രക്ഷപ്പെടുകയായിരുന്നു. അതേസമയം മകളോട് ഫോണില്‍ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
തന്റെ ഫോണ്‍ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാര്‍ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിന്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. നാലാഞ്ചിറ മഠത്തുനട കെ.ആര്‍.എ. 158 തിരുപ്പതി ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സുരേഷിനെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
More »
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാര്‍ക്ക് പരിക്ക്
കുവൈറ്റ് വിമാനത്താവളത്തിലേക്ക് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മധ്യപ്രദേശ് സ്വദേശി മരിച്ചു. ആക്രമണത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആകെ 12 ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത്. ഇനി ആക്രമണമുണ്ടായാല്‍ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് കന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈറ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി
More »
വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന 2 പേരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ഇന്ത്യന്‍ വംശജന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനായി
ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഇറങ്ങി ഈ സമ്മറില്‍ ഇതിനോടകം മരണപ്പെട്ടത് 18 പേരാണ്. അതിലൊരാള്‍ രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ്. 28-കാരന്‍ റുഷഭ് പട്ടേലാണ് കുടുംബത്തോടൊപ്പം ന്യൂപോര്‍ട്ട് പാഗ്നെലില്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്. ദി ബീച്ചെന്ന് വിളിക്കുന്ന പിക്‌നിക് സ്‌പോട്ടില്‍ മേയ് 24-നാണ് സംഭവം നടന്നത്.
രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങിയത് ശ്രദ്ധിച്ച് 28-കാരനായ പിതാവ് ഇവരെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവന്‍ റുഷഭ് രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ വംശജന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.
റുഷഭിനെ എയര്‍ലിഫ്റ്റ് ചെയ്ത് മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു.
മരണത്തിന് ശേഷം റുഷഭിന്റെ അവയവങ്ങള്‍ മറ്റ് അഞ്ച്
More »
ലോകകപ്പ് ഫുട്ബാള്‍ കളിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ 19കാരന്‍
ദോഹ : ഫുട്ബാള്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി മലയാളി താരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 26 അംഗ ഖത്തര്‍ ടീമില്‍ കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് എന്ന 19കാരനുമുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഫുട്ബാള്‍ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിന്‍. 1996ല്‍ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് നിലവില്‍ ചീഫ് അക്കൗണ്ടന്റാണ്. ഖത്തറിലാണ് തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതും. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിന്‍ ആസ്പെയര്‍ അക്കാഡമിയിലൂടെയാണ് സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞത്.
ഖത്തറിന്റെ ജൂനിയര്‍, യൂത്ത് ടീമുകളില്‍ മികവുകാട്ടി 17-ാം വയസില്‍ അല്‍ ദുഹൈല്‍ ക്ളബിലെത്തി. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും സ്വന്തമാക്കി. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണില്‍ ലോകകപ്പ്
More »
ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം, ചെയ്സ് മാസ്റ്ററായി കോലി
ഒന്നരപതിറ്റാണ്ടു നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം ആര്‍സിബിക്കും വിരാട് കോലിയ്ക്കും തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ആണ് കിരീട നേട്ടം. ടീമിനെത്തുടരെ രണ്ടുവട്ടം കിരീടത്തിലേയ്ക്ക് നയിച്ച ക്യാപ്റ്റനെന്ന ക്രെഡിറ്റ് ധോണിയ്ക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം രജിത് പട്ടീദാറിനും ലഭിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി മറികടന്നത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ ബാറ്റിങ്ങില്‍ തിളങ്ങിയ സൂപ്പര്‍ താരം വിരാട് കോലിയാണ് ബെംഗളൂരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്.
മറുപടി ബാറ്റിങ് തുടങ്ങിയ ബെംഗളൂരുവിന് വേണ്ടി വെങ്കടേഷ് അയ്യരും വിരാട് കോലിയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകളില്‍ അതിവേഗം റണ്‍സ് അടിച്ചുുകൂട്ടി. വെങ്കടേഷ് അയ്യര്‍ രണ്ടാം ഓവറില്‍ 18 റണ്‍സും, കോലി നാലാം ഓവറില്‍ 19 റണ്‍സും നേടിയതോടെ
More »
നവീന്‍ ബാബുവിന്റെ മരണം: സിബിഐ വരുന്നു; സിപിഎമ്മിന് തിരിച്ചടി
തിരുവനന്തപുരം : കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറും. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും കണ്ടു നിവേദനം നല്‍കി. ആവശ്യം അംഗീകരിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞതായി നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.
'നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം' എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. റാന്നി എം.എ.എല്‍. അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് നവീന്‍ ബാബുവിന്റെ കുടുംബം നിവേദനം സമര്‍പ്പിച്ചത്. കുടുംബത്തിലെ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാമെന്ന് ഇന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതായും വിവരമുണ്ട്.
'കേരള സമൂഹവും ഞങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണ് നിക്ഷ്‌പക്ഷവും നീതിയുക്തവും
More »
തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവം: 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തത്.
പ്രതികള്‍ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ വട്ടിയൂര്‍ക്കാവ് സ്വദേശി ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ ദിനകറാണ് കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത്. വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ്
More »
വന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തിയത്.
വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും
More »