നാട്ടുവാര്‍ത്തകള്‍

'48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; കേന്ദ്രത്തിന്റെ അന്ത്യശാസനം
കൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഎസ്‌സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കില്‍ കര്‍ശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യന്‍ തീരത്തെയും സമുദ്രാവസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി.

More »

യുകെയിലെ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യം
ലണ്ടന്‍ : പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്ന യുകെയിലെ പ്രവാസി മലയാളികളുടെ സര്‍ക്കാര്‍ പദ്ധതിയില്‍ യുകെയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. യുകെയിലെ ലോക കേരള സഭ അംഗങ്ങള്‍ ഈ വിഷയം രേഖാമൂലം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസത്തില്‍ അന്തരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിലവിലുള്ള പദ്ധതിയെ യുകെയെ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക കേരള സഭയുടെ യുകെ ഘടകം ആവശ്യപ്പെട്ടു. നിലവില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തില്‍ എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു സഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി സാമ്പത്തികമായി

More »

പടിയൂരിലെ ഇരട്ടക്കൊല: അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി നടക്കുന്നത്. പൊലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

More »

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
കോഴിക്കോട് താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതക കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥികളെ ഒബ്‌സെര്‍വഷന്‍ ഹോമില്‍ നിന്നും വിട്ടയക്കും. 6 വിദ്യാര്‍ത്ഥികളാക്കാന്‍ കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം. അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടാതിരിക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍

More »

ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡന കേസുകള്‍ അവസാനിപ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ എടുത്ത പീഡന കേസുകളും അവസാനിപ്പിക്കുന്നു. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ തെളിവില്ല എന്ന് കണ്ടാണ് ഇത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത് എന്നാണ് പരാതി. 18 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ പരാതിയില്‍ പറയുന്ന തീയതിയില്‍ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ രേഖ. മാത്രമല്ല പരാതിക്കാരി സ്ഥലം തിരിച്ചറിഞ്ഞിട്ടുമില്ല. പരാതിയില്‍ പറയുന്ന ഹോട്ടലില്‍ ബാലചന്ദ്രമേനോന്‍ താമസിച്ചതായി രേഖയുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതായി തെളിവില്ല. ഉപദ്രവിച്ചതിന് സാക്ഷിയായി എന്ന് പറയുന്ന ജൂനിയര്‍

More »

പീഡനത്തിനിരയായവര്‍ ഒത്തുചേര്‍ന്നു; 60കാരനെ കൊന്ന് കത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം
ഗ്രാമത്തിലെ സ്ത്രീകളെ പീ‍ഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു വനിതകളടക്കം 10 പേര്‍ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ അറുപതുകാരന്‍ പീഡിപ്പിച്ചതായി അറസ്റ്റിലായവര്‍ പറഞ്ഞു. ഇയാള്‍ മുന്‍പു പീഡിപ്പിച്ച വനിതകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണു പിടിയിലായവരില്‍ ആറുപേര്‍ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു കൊലപാതകം

More »

ബേപ്പൂര്‍ തീരത്തിനടുത്ത് കപ്പലിന് തീ പിടിച്ചു; 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, 18 പേരെ രക്ഷപ്പെടുത്തി
കോഴിക്കോട് : കേരളതീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നാലുപേരെ കാണാനില്ലെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കപ്പലില്‍ ഉണ്ടായിരുന്നത് 22 പേരായിരുന്നു. കടലില്‍ ചാടിയ എല്ലാവരേയും സൂരക്ഷിതമായി മാറ്റിയിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം തന്നെ തീപിടിക്കാവുന്ന ക്ലാസ്സ് 3 വസ്തുക്കളായിരുന്നു കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അണ്ടര്‍ ഡക്കിലെ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് വിവരം. കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി. ജീവനക്കാരില്‍ ഇന്ത്യാക്കാരില്ല. ചൈന, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്റ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കപ്പലിലെ ജീവനക്കാരെന്നാണ് വിവരം. അപകടത്തില്‍ പെട്ടവര്‍ക്ക് കൊച്ചിയിലും എറണാകുളത്തും ചികിത്സാ സൗകര്യങ്ങള്‍

More »

വിവാഹത്തട്ടിപ്പ്: കൂടുതല്‍പേരെ വിവാഹം കഴിച്ചത് സ്‌നേഹത്തിനായാണെന്ന് രേഷ്മ
വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാനാണ് കൂടുതല്‍ പേരെ വിവാഹം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക്

More »

ഹണിമൂണ്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു ക്വട്ടേഷന്‍ നല്‍കി
ഹണിമൂണിനിടെ മേഘാലയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാജ രഘുവംശി എന്ന യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 'കാണാതായ' ഭാര്യയെ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വട്ടേഷന്‍ കൊലയാളികളെ നിയമിച്ചാണ് ഭാര്യ സോനം കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഗാസിപൂരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അവിടെ വെച്ച് പൊലീസിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. രാത്രിയില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി മേഘാലയ പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് രണ്ട് പേരെ ഇന്‍ഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെ കൊല്ലാന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions