മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ 10 പേരെ അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി
രാജ്യത്തു അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുള്‍പ്പെടെ പട്ടികയിലുണ്ട്.
അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്തത്. നിലവില്‍ നാമനിര്‍ദേശം ചെയ്തവരോട് പത്ത് പേരെ കൂടി നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യന്‍ മനു ഭേക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, നടന്‍ ആര്‍ മാധവന്‍, ഗായിക ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി, ബിജെപി നേതാവ് ദിനേഷ് ലാല്‍ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നമാനിര്‍ദേശം
More »
ബാലക്കെതിരെ ബലാല്‍സംഗ ആരോപണവുമായി മുന്‍ഭാര്യ
കൊച്ചി : നടന്‍ ബാലയ്‌ക്കെതിരെ വഞ്ചനാകേസിലും വ്യാജ രേഖ ചമക്കല്‍ കേസിലും പരാതിയുമായി മുന്‍ഭാര്യ അമൃത രംഗത്തു വന്നതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു മുന്‍ ഭാര്യ എലിസബത്ത് ഉദയനും രംഗത്ത്. കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കു വച്ച് കുറിപ്പില്‍ പറയുന്നു. നിസ്സഹായതയും പേടിയും കാരണം തന്റെ കൈകള്‍ വിറയ്ക്കുകയാണെന്നും ബാലയെയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും എലിസബത്ത് പറയുന്നു.
41 വയസിന് ശേഷം മാത്രമേ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് ബാലയുടെ അമ്മയും തന്നോട് പറഞ്ഞുവെന്നും തനിക്ക് വന്ധ്യതയുണ്ടെന്ന് പറഞ്ഞുപരത്തിയെന്നും എലിസബത്ത് വെളിപ്പെടുത്തി. തന്നെയും കുടുംബത്തെയും ശാരീരികമായി പീഡിപ്പിക്കുകയാണെന്നും അവര്‍ തുറന്ന്
More »
ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കി സാന്ദ്ര തോമസ്
സംവിധായകന്‍ ശാന്തിവിള ദിനേശ് ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ പരാതി. പ്രൊഡ്യൂസേഴ്സസ് അസോസിയേഷന്‍ ഭരവാഹികളും സംവിധായകരുമായ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെയാണ് സാന്ദ്ര തോമസ് പരാതി നല്‍കിയിരിക്കുന്നത്.
സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര നല്‍കിയ പരാതി. നേരത്തെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനെതിരെയും സാന്ദ്ര പരാതി നല്‍കിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിന് പിന്നാലെ അപമാനിച്ചുവെന്നായിരുന്നു പരാതി.
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന്
More »
ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍- നാദിര്‍ഷ
മഞ്ജു തന്നെ അപമാനിച്ചു എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ' എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍. 'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം' എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.
അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍
More »
കുംഭമേള കാണാന്‍ ഒറ്റയ്‌ക്കെത്തി സുപ്രിയ മേനോന്‍; ത്രിവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കുംഭമേളയില്‍ പങ്കെടുത്ത് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. പ്രയാഗ് രാജില്‍ നിന്നുള്ള വീഡിയോ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത് വൈറലായിരിക്കുകയാണ്. വിവിഐപികള്‍ക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്ത് നിന്നുള്ള സുപ്രിയയുടെ വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.
കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേരളത്തില്‍ നിന്ന് നിരവധി പ്രമുഖരും കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രയാഗ് രാജിലെത്തി കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
അതേസമയം, സുപ്രിയക്കൊപ്പം പൃഥ്വിരാജ് ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എമ്പുരാന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്
More »
മുന്‍ഭാര്യ അമൃതയുടെ കേസ്; തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കരുതെന്ന് നടന്‍ ബാല
വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ബാല. മുന്‍ ഭാര്യ അമൃതയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് ബാലയ്‌ക്കെതിരെ കേസ് എടുത്തത്. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിക്കും പൊലീസിനും താന്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി.
എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പൊലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.
ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ
More »
ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവ്.. ; 'ദൃശ്യം' 3 പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ലാല്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്.
സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം
More »
അനൂപ് മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
ഇടവേളയ്ക്കു ശേഷം അനൂപ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയായിരിക്കും.
പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടെയ്‌നറാകും ഈ ചിത്രം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.
2022ല്‍ റിലീസ് ചെയ്ത ‘പദ്മ’ ആണ് അനൂപ് മേനോന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ. അതേസമയം,
More »
മുമ്പ് ഗ്ലാമര്‍ ചെയ്യില്ലെന്ന് പറഞ്ഞതില്‍ പശ്ചാത്താപമില്ലെന്ന് സാരി ഗേള്‍ ആരാധ്യ
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യ ദേവി. രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ആരാധ്യ. ഒരുപാട് ഗ്ലാമര്‍ രംഗങ്ങള്‍ ഈ സിനിമയിലുണ്ടെന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ടീസറില്‍ വ്യക്തമാണ്. ഇതിനിടെയാണ് ആരാധ്യയുടെ പഴയ പ്രസ്താവന ചര്‍ച്ചയാത്.
അന്ന് തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ട് എന്നാണ് ആരാധ്യ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. 'അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.'
'അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോള്‍സ് ചെയ്യില്ലെന്ന് പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ
More »