സിനിമ

വയനാട് ദുരിതബാധിതരെ സഹായിക്കാനായി 'അമ്മ' യുടെ മെഗാ ഷോ
വയനാട് ദുരിതബാധിതരെ സഹായിക്കാനായി ഓഗസ്റ്റ് 20ന് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മെഗാ ഷോ സംഘടിപ്പിക്കും. ലഭിക്കുന്നതിന്റെ ഒരു വിഹിതം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും സിദ്ദിഖ് പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖ് സംസാരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പര്‍ അല്ല എന്നും അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ്

More »

മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം; യൂട്യൂബര്‍ അറസ്റ്റില്‍
മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ 'ചെകുത്താന്‍' എന്ന യൂട്യൂബര്‍, പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് അറസ്റ്റില്‍. താരസംഘടനയായ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടര്‍ന്നാണ് അജുവിനെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(യ) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം, കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താന്‍ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്. ഇതിനെതിരെ

More »

നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍
തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വച്ചായിരിക്കും വിവാഹനിശ്ചയം എന്നാണ് വിവരങ്ങള്‍. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. വേക്കഷന് അടക്കം ഇരുവരും ഒന്നിച്ച് പോയ ചിത്രങ്ങളും പുറത്തു വന്നിരുന്നു. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യഭാര്യ. 2017ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ ആയിരുന്നു വേര്‍പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. സാമന്ത പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്തു.

More »

വയനാട് ദുരിതാശ്വാസത്തിന് രണ്ട് കോടി നല്‍കി പ്രഭാസ്
വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി രണ്ട് കോടി രൂപ സംഭാവന നല്‍കി തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി രൂപ പ്രഭാസ് നല്‍കി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍നിന്ന് നേരത്തേ ചിരഞ്ജീവി, രാംചരണ്‍ തേജ, അല്ലു അര്‍ജുന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു കോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് സംഭാവന ചെയ്തത്. 25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ സംഭാവന നല്‍കിയത്. കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം

More »

ഒരുപാട് പാഠങ്ങള്‍ പഠിച്ചു; ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്- അമല പോള്‍
മലയാളത്തിലും തമിഴിലുമടക്കം ശ്രദ്ധേയയായ താരമാണ് അമല പോള്‍. മലയാളത്തില്‍ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളായ ആടുജീവിതവും, ലെവല്‍ ക്രോസും മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും ഇപ്പോഴും പുതിയ ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അമല പോള്‍ പറയുന്നു. 'ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരെയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്. എല്ലാ കാര്യവും സമയമെടുത്ത് ചെയ്യണം. ഒരു ക്ലാരിറ്റി ഇല്ലാത്ത കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കരുത്. ഭാവിയെക്കുറിച്ചാണെങ്കിലോ, ഒരു റിലേഷന്‍ഷിപ്പാണെങ്കിലോ, കരിയര്‍ അല്ലെങ്കില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്ന കാര്യമാണെങ്കിലോ, കറക്റ്റ് ആയിട്ടുള്ള കാര്യം ആണെങ്കില്‍ ക്ലാരിറ്റി ഉണ്ടാകും. അവിടെ

More »

ഷൈന്‍ ടോം ചാക്കോയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ മലക്കം മറിഞ്ഞു മുന്‍ കാമുകി
ഷൈന്‍ ടോം ചാക്കോയെക്കുറിച്ചു ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് താരത്തിന്റെ മുന്‍ കാമുകിയായ തനൂജ. ഷൈന്‍ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാന്‍ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ ഏറ്റവും പുതിയതായി പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നു. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ മൂന്നാമതൊരാള്‍ ഉണ്ടാകരുതെന്നും തനൂജ പറയുന്നു. രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് വിഡിയോയില്‍ പറഞ്ഞതെന്നും തനൂജ പറയുന്നു. എന്നാല്‍ ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും തനൂജ സമ്മതിക്കുന്നുണ്ട്. തമ്മില്‍ സംസാരിച്ചിട്ട് ഒരു മാസമായെന്നും തനൂജ പറയുന്നു. ഷൈന്‍ തന്നെയും താന്‍ ഷൈനിനെയും മിസ് ചെയ്യാറുണ്ട്. ''ഞാന്‍ ലൈവില്‍ ഇടയ്ക്കു വരുന്നതാണ്. ഒരുദിവസം നോക്കിയപ്പോള്‍ ഞാന്‍ പറയാത്തകാര്യങ്ങള്‍ അദ്ദേഹത്തിന് എതിരായി ന്യൂസ്

More »

ടോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി ജാന്‍വി കപൂര്‍; ട്രെന്‍ഡിങ് ആയി 'ദേവര'യിലെ 'ചുട്ടമല്ലേ'
കൊരട്ടാല ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര : പാര്‍ട്ട് 1’ലെ ഗാനം വൈറലാകുന്നു. ‘ചുട്ടമല്ലേ’ എന്ന ഗാനം യൂട്യൂബില്‍ ചുരുങ്ങിയ സമയം കൊണ്ട് 13 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ്. നടി ജാന്‍വി കപൂറിന്റെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. അതീവ ഗ്ളാമറസായാണ് ജാന്‍വിയെ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി 10 കോടി രൂപയാണ് ജാന്‍വി കപൂര്‍ പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് സംഗീതം നിര്‍വ്വഹിച്ച ഗാനം തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും ശില്‍പ്പ റാവു ആണ് ആലപിച്ചത്. തമിഴില്‍ ദീപ്തി സുരേഷുമാണ് ആലപിച്ചിരിക്കുന്നത്. സെയ്ഫ് അലിഖാന്‍ ആണ് ചിത്രത്തില്‍ വില്ലനാകുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. വമ്പന്‍ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര

More »

പാര്‍വതിയും വിക്രവും ഒന്നിച്ച 'തങ്കലാന്‍' എത്തുന്നു
ഒരുപാട് തവണ റിലീസ് മാറ്റിവച്ച വിക്രത്തിന്റെ 'തങ്കലാന്‍' എത്തുന്നു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിക്രത്തിന്റെ വമ്പന്‍ മെയ്ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് നടി പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിക്രം ഇപ്പോള്‍. 'പാര്‍വതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.' 'സിനിമയില്‍ പറയുന്ന കാലത്ത് സ്ത്രീകള്‍ ജോലിയ്ക്ക് പോകും. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വം

More »

'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിന് ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍
'മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രത്തില്‍ 'ഗുണ' സിനിമയിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ നടന്ന വിവാദം ഒത്തു തീര്‍പ്പാക്കി. സിനിമയില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കി. മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അനുമതിയില്ലാതെ സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്ന് ആരോപിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. രണ്ട് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കി 60 ലക്ഷം രൂപയാണ് ഇളയരാജയക്ക് മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ നല്‍കിയത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions