ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില. 1760 രൂപയാണ് പവന് ഇന്ന് കൂടിയത്. ഇതോടെ പവന് ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് വില. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്. കഴിഞ്ഞദിവസം രണ്ട് തവണയാണ് സ്വര്‍ണ വില കൂടിയത്. 1440 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു.
ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
More »
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
പ്രതീക്ഷിച്ചതുപോലെ ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി കുറച്ചു. 2023 തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബാങ്ക് വ്യക്തമാക്കി. വ്യാഴാഴ്ച ഒന്‍പത് അംഗങ്ങളുള്ള മോണിറ്ററി പോളിസി കമ്മിറ്റിയില്‍ 5-4 എന്ന ഭൂരിപക്ഷത്തിലാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനമായത്.
പലിശനിരക്കുകള്‍ ക്രമേണ താഴേക്കുള്ള വഴിയിലാണെന്നും, എന്നാല്‍ ഭാവിയിലെ കുറവ് സമ്പദ്‌വ്യവസ്ഥയുടെ നില അനുസരിച്ചായിരിക്കുമെന്നും ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. അതേസമയം, ചില അംഗങ്ങള്‍ പലിശനിരക്ക് കുറയ്ക്കുന്നതില്‍ ഇപ്പോഴും ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സേവനമേഖലയിലെ വിലക്കയറ്റവും വേതനവര്‍ധനവും ലക്ഷ്യനിരക്കിന് മുകളിലാണെന്ന ആശങ്കയും ചര്‍ച്ചയായി.
പലിശനിരക്ക്
More »
പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി . മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. 2025 നവംബര്‍ വരെയുള്ള വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. ഒരു മാസം മുന്‍പ് 3.6 ശതമാനത്തില്‍ നിന്ന ശേഷമാണ് ഈ താഴ്ച.
ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ വില കൂടുകയും, കുറയുകയും ചെയ്യുന്നതിന് അനുസരിച്ചാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഇത് ഓരോ വ്യക്തികളുടെയും ചെലവാക്കല്‍ ശേഷിയെയും, പണം ഏത് വിധത്തില്‍ ഉപയോഗിക്കാമെന്നതിനെയും സ്വാധീനിക്കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ വിലക്കയറ്റം തുടരുകയാണെങ്കിലും മുന്‍പത്തേക്കാള്‍ ഇതിന് വേഗത കുറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.
ഭക്ഷ്യവില കുറഞ്ഞതാണ് പ്രധാനമായും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചത്. ഇക്കണോമിസ്റ്റുകള്‍ പണപ്പെരുപ്പം കുറയുമെന്ന്
More »
ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 97,000 കടന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 97,680 രൂപയാണ്. ഇന്ന് രാവിലെ പവന് 1400 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ ഉയര്‍ന്ന് വില സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം. 2025 ഒക്ടോബര്‍ 17 ന്റെ റെക്കോര്‍ഡാണ് ഇന്ന് മറികടന്നിരിക്കുന്നത്. ഒക്ടോബര്‍ 17ന് പവന് 97360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 12210 രൂപയും പവന് 97680 രൂപയുമാണ് വില.
അന്താരാഷ്ട്ര സ്വര്‍ണവില 4294 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 90. 35 ആണ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില
More »
പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
ബജറ്റിന് മുമ്പ് നേരിയ ആശ്വാസം നല്‍കി യുകെയിലെ പണപ്പെരുപ്പം ഒക്ടോബറില്‍ 3.6 ശതമാനത്തിലേക്ക് താഴ്ന്നു. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് താഴുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 3.8 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് ഈ ഇറക്കം.
'ഒക്ടോബറില്‍ പണപ്പെരുപ്പം ആശ്വാസത്തിലേക്ക് എത്തി. ഗ്യാസ്, ഇലക്ട്രിസിറ്റി വിലകളാണ് ഇതിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇവയുടെ വില വര്‍ദ്ധിക്കാത്തതാണ് ഗുണമായത്. ഹോട്ടല്‍ നിരക്കുകളും താഴുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റം ഇതിനിടയിലും തുടരുകയാണ്', ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ വ്യക്തമാക്കി.
അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനം നിരക്കിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പം. നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ബാങ്കിന് പലിശ നിരക്കുകള്‍
More »
പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നാലു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കേയാണ് തീരുമാനം. വിലക്കയറ്റം ഇപ്പോള്‍ 3.8 ശതമാനമായിരിക്കേ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചന. വിലകള്‍ കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ നിരക്ക് കുറയ്ക്കാന്‍ കാത്തിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.
പലിശ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ അവലോകന സമിതിയിലെ 9 അംഗങ്ങളില്‍ അഞ്ചു പേര്‍ അനുകൂലിക്കുകയും നാലു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബാങ്ക് പുറത്തിറക്കിയ കണക്കു പ്രകാരം വിലക്കയറ്റം മൂലം പലരും ചെലവു കുറഞ്ഞ വിപണികളിലേക്ക് തിരിയുകയാണെന്ന സൂചനകളുണ്ട്. ഭക്ഷ്യവില വര്‍ധന തുടര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
നിക്ഷേപരംഗത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതിനിടെ തൊഴിലില്ലായ്മ
More »
ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
ചാന്‍സലറുടെ ഈ മാസത്തെ ബജറ്റിന് മുമ്പുള്ള അവസാന യോഗത്തിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ നയരൂപകര്‍ത്താക്കള്‍ പലിശനിരക്ക് 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ പണപ്പെരുപ്പ ഡാറ്റ വെട്ടിക്കുറയ്ക്കുന്നതിനുള്ള വാദം ശക്തിപ്പെടുത്തുമെന്ന് ചില ബാങ്ക് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്, എന്നാല്‍ മിക്ക നിരീക്ഷകരും ഡിസംബറില്‍ അത്തരമൊരു നീക്കം കൂടുതല്‍ സാധ്യതയുണ്ടെന്ന് കരുതുന്നു.
വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമുള്ള വായ്പാ ചെലവിലും സമ്പാദ്യത്തിന്റെ വരുമാനത്തിലും ബാങ്കിന്റെ അടിസ്ഥാന നിരക്ക് സ്വാധീനം ചെലുത്തുന്നു.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏറ്റവും പുതിയ പ്രഖ്യാപനം നിലവിലെ സ്ഥിതി തുടരാന്‍ തന്നെയായിരിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് ഓരോ മൂന്ന് മാസത്തിലും 0.25 ശതമാനം പോയിന്റ്
More »
നികുതി വര്‍ധനയും സാമ്പത്തിക മുരടിച്ചയും; പൗണ്ടിന്റെ മൂല്യമിടിഞ്ഞു, രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നില
യുകെയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വര്‍ധന നടത്തി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കവേ പൗണ്ടിന്റെ മൂല്യമിടിഞ്ഞു. രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് പൗണ്ട്. ഇത് പ്രവാസികളെ സംബന്ധിച്ചടത്തോളം നാട്ടിലേയ്ക്ക് പണമയക്കല്‍ പ്രതിസന്ധിയിലാക്കും. വളര്‍ച്ചാ മന്ദഗതിയും നികുതി വര്‍ധനയും മൂലം ആണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്.
സാമ്പത്തിക വളര്‍ച്ച മുരടിച്ചതോടെ ബജറ്റ് വിഹിതം കണ്ടെത്താന്‍ തന്നെ പാടു പെടുകയാണ് ചാന്‍സലര്‍. 20 മുതല്‍ 30 ബില്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇതോടെ ഇന്‍കം ടാക്‌സ് ഉയര്‍ത്താനുള്ള സാധ്യതയും തെളിഞ്ഞു.
ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.3 യൂറോയിലേക്കുമാണ് താഴ്ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ചെറിയ തോതില്‍ പിന്നീട് ഉണര്‍വുണ്ടായെങ്കിലും 1.14 യൂറോയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തു.
വിപണിയില്‍
More »
ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും അനിവാര്യം; മുന്നറിയിപ്പുമായി ചാന്‍സലര്‍; കുറഞ്ഞ വരുമാനക്കാര്‍ കഷ്ടപ്പെടും
30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നതിന്റെ ഭാഗമായി അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഒരുങ്ങുന്നത്. ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
നികുതി വര്‍ധനയെ കുറിച്ച് പരസ്യമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തില്‍ അവര്‍ ആദ്യമായി അത് തുറന്നുപറയുകയായിരുന്നു . 2029-30 മുതല്‍ സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ വായ്പയില്‍ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ധനകാര്യ നിയന്ത്രണത്തിലെ വീഴ്ച മൂലമാണ് ഇപ്പോഴത്തെ വെല്ലുവിളികള്‍ ഉണ്ടായതെന്നും അവര്‍
More »