സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു
സമാധാന കരാര്‍ ചര്‍ച്ചയ്ക്ക് എത്തിയ യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്കിയും, യുഎസ് വൈസ് പ്രസിഡന്റുമായി തമ്മിലടി. റഷ്യ-യുക്രൈന് യുദ്ധത്തില്‍ സമാധാനം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇതോടെ പൊളിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റുമായി ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് സെലെന്‍സ്കി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെയാണ് സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിലാണ് സെലെന്‍സ്കിയും, ജെഡി വാന്‍സും തമ്മില്‍ വാക്പോര് നടന്നത്.
തന്റെ വൈസ് പ്രസിഡന്റിനെ മോശമായ രീതിയില്‍ പരിഗണിക്കുന്നതായി കുറ്റപ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് സെലെന്‍സ്കി മാപ്പ് പറയണമെന്ന രീതിയിലാണ് നിലപാട് എടുത്തത്. എന്നാല്‍ സെലെന്‍സ്കി ഇതിന് തയ്യാറായില്ല. എന്നുമാത്രമല്ല ട്രംപ് തങ്ങളുടെ ഭാഗത്ത് നിന്നാണ് സമാധാന കരാറിനായി ശ്രമിക്കേണ്ടതെന്നും ഇതിന് ശേഷം അഭിമുഖത്തില്‍ വ്യക്തമാക്കി.
ഓവല്‍ ഓഫീസില്‍ നടന്ന
More »
മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം, പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
88 വയ്സുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.
മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അല്പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി.
More »
സ്വീഡനെ ഞെട്ടിച്ച് 10 പേരെ കൂട്ടക്കൊല ചെയ്തു; മരിച്ചവരില്‍ അക്രമിയും
സ്വീഡനെ നടുക്കിയ കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്.
ചുരുങ്ങിയത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്രൂരവും മാരകവുമായ അക്രമമെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കൂട്ട വെടിവയ്പെന്നും പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു.
അക്രമി ആര് എന്നതിനെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം തോക്കുധാരി മരിച്ചവരില്‍ ഉണ്ടെന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയാളിക്ക് ഏതെങ്കിലും പ്രത്യായ ശാസ്ത്രങ്ങളുമായി
More »
അയര്‍ലന്‍ഡില്‍ കാര്‍ അപകടത്തില്‍ 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര് ചികിത്സയില്‍
സതേണ്‍ അയര്‍ലന്‍ഡിലെ കൗണ്ടി കാര്‍ലോവ് പട്ടണത്തിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് പേര് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുത്ത ഔഡി എ6 കാര്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാര്‍ലോവ് പട്ടണത്തിന് സമീപമുള്ള ഗ്രെയ്ഗുനാസ്പിഡോഗിലാണ് അപകടം നടന്നത്. ചെറുകുറി സുരേഷ് ചൗധരി, ഭാര്‍ഗവ് ചിട്ടൂരി എന്നിവരാണ് മരിച്ചതെന്ന് ഐറിഷ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു.
കാര്‍ അപകടത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് ഞെട്ടല്‍ രേഖപ്പെടുത്തി. ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇരകളുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.
20-കളില്‍ പ്രായമുള്ള രണ്ട് പേര്‍ക്കാണ്
More »
45 പേരെ കാണാതായി: അമേരിക്കയില്‍ വിമാനാപകടം; 19 മൃതദേഹങ്ങള്‍ കിട്ടി
അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പൊട്ടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വാഷിംഗ്ടണില്‍ ഇന്നലെ രാത്രി 64 പേരുമായി അമേരിക്കന്‍ എയര്‍ലൈന്‍സ് റീജിയണല്‍ ജെറ്റ് മിലിട്ടറി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ആരെയും ജീവനോടെ ലഭിച്ചിട്ടില്ല. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.
More »
സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം കുറച്ച് കാനഡ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കാനഡ വീണ്ടും.തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ കുറച്ച് കാനഡ. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം.
2025ല്‍ ആകെ 4,37,000 പെര്‍മിറ്റുകള്‍ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോള്‍ പത്ത് ശതമാനത്തോളം കുറവ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകും. 2024 തൊട്ടാണ് കാനഡ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവര്‍ധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങള്‍ കനത്തിരുന്നു.
2023ല്‍ 6,50,000 വിദേശ
More »
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി
ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. 14 ദിവസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറത്ത് വരുന്നത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര് വ്യക്തമാക്കി.
നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ
More »
സര്‍വാധികാരിയായി ട്രംപിന്റെ ഉത്തരവുകള്‍
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപ് സ്ഥാനാരോഹണത്തിന് പിന്നാലെ ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ പലതും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവ. കുടിയേറ്റം, പൗരത്വം അടക്കം ട്രംപ് ഒപ്പുവെച്ച ഉത്തരവുകള്‍ അമേരിക്കയെ മാത്രമല്ല, മറ്റു രാജ്യക്കാരെയും വലിയ രീതിയില്‍ ബാധിക്കാന്‍ പോന്നവയാണ്. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് അധികാരമേറ്റയുടനെ ഒപ്പുവെച്ചിരിക്കുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറും എന്നുള്ളതാണ്. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ആരോഗ്യ സംഘടനയ്ക്ക് ധനസഹായം നല്‍കുന്നതിന് ചൈനയേക്കാള്‍ കൂടുതല്‍ പണം വാഷിംഗ്ടണ്‍ അന്യായമായി നല്‍കുന്നുവെന്ന് വാദിച്ചാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പുറത്തുപോകാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഇത് ലോകമാകെ വലിയ
More »
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍; പ്രഖ്യാപനങ്ങള്‍ നടപ്പാക്കി
ഒരു ടെമിന്റെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറി ഓവല്‍ ഓഫീസില്‍ തിരിച്ചെത്തിയ ഡൊണാള്‍ഡ് ട്രംപ് ആദ്യ എക്സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അനുകൂലിച്ച് കലാപം അഴിച്ചുവിട്ടവര്‍ക്ക് മാപ്പ് അനുവദിച്ചതിന് പിന്നാലെ അപകടകാരികളായ മെക്സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും പ്രസിഡന്റ് തയ്യാറായി.
ഓവല്‍ ഓഫീസില്‍ പുതിയ പ്രസിഡന്റിനെ കാത്ത് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കത്തും കാത്തിരുന്നു. ജനുവരി ആറിന് കലാപം നടത്തിയ ഏകദേശം 1500 പ്രതികള്‍ക്കാണ് ട്രംപ് മാപ്പ് പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരായി ബാക്കിയുള്ള 450 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അറ്റോണി ജനറലിന് ഉത്തരവ് നല്കി. നാല് വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ വിധി അട്ടിമറിക്കാന്‍ തനിക്കൊപ്പം
More »