ക്രിസ്മസ് പാര്ട്ടിക്കിടെ സ്റ്റോക്ക് ഓണ് ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
നഴ്സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്ട്ടിക്കിടെ സ്റ്റോക്ക് ഓണ് ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു.
സ്റ്റോക്ക് ഓണ് ട്രെന്റിലെ ലോംഗ്ടണില് താമസിക്കുന്ന നാല് മക്കളുടെ പിതാവായ റിജോ പോള് (45) ആണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. നഴ്സിംഗ് ഹോം സ്റ്റാഫുകളുടെ ക്രിസ്മസ് പാര്ട്ടിയ്ക്കിടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും.
റിജോ വര്ക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമില് ജോലി ചെയ്യുന്നവര്ക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാര്ട്ടിയില് പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവന് രക്ഷിക്കാന് ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കല് ടീമും സ്ഥലത്തെത്തിയിരുന്നു.
ഭാര്യയ്ക്കും നാലു മക്കള്ക്കും ഒപ്പമായിരുന്നു ലോംഗ്ടണില് താമസിച്ചിരുന്നത്. ഭാര്യ റാണി, റോസ്മിന്, റോസ്മോള്, റോസ് മേരി,
More »
ചാന്സലറുടെ 30 ബില്ല്യണ് പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര് ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
ചാന്സലര് റേച്ചല് റീവ്സിന്റെ ബജറ്റ് ഇഫക്ട് മൂലം ആളുകളുടെ ഡിസംബര് ഷോപ്പിംഗ് പ്രതിസന്ധിയില്. ബജറ്റിന്റെ പ്രത്യാഘാതമെന്നോണം ഇപ്പോള് ജനങ്ങള് ഷോപ്പിംഗ് കുറയ്ക്കുന്നുവെന്ന പരാതിയാണ് റീട്ടെയിലര്മാര് പങ്കുവെയ്ക്കുന്നത്. ചാന്സലറുടെ 30 ബില്ല്യണ് പൗണ്ടിന്റെ നികുതിവേട്ട കസ്റ്റമേഴ്സിന്റെ പഴ്സ് പൂട്ടിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയില്സ് ജനങ്ങള് കൈവിട്ടത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ഇത് ഡിസംബറിലും ആവര്ത്തിക്കുമെന്നാണ് ഷോപ്പുകള് ഭയക്കുന്നത്. എന്നുമാത്രമല്ല പുതുവര്ഷത്തിലും സ്ഥിതി മെച്ചപ്പെടാന് സാധ്യതയില്ലെന്നും ആശങ്കയില് പറയുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തിലാണ് ഷോപ്പുകള്ക്ക് ആശ്വാസമേകുന്ന ആവേശം പ്രകടമാകാറുള്ളത്.
ലേബര് നയങ്ങള് മൂലം ബിസിനസ്സ് നിരക്കുകള് ഉയര്ന്നതും, എംപ്ലോയര് നാഷണല് ഇന്ഷുറന്സിലെ വേട്ടയും, മിനിമം വേജ്
More »
ബ്രൈറ്റണ് ബിഷപ്പ് റിച്ചാര്ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്
ലണ്ടന് : ഇംഗ്ലണ്ടിലെയും വെയ്ല്സിലെയും കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി ബിഷപ്പ് റിച്ചാര്ഡ് മോത്ത്. പന്ത്രണ്ടാമത് വെസ്റ്റ്മിനിസ്റ്റര് ആര്ച്ച്ബിഷപ്പ് ആയി നിശ്ചയിച്ചതായി സഭ സ്ഥിരീകരിച്ചു. 16 വര്ഷങ്ങള്ക്ക് മുന്പ് ആര്ച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുക്കുകയും അടുത്തകാലത്ത് ചില ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലാവുകയും ചെയ്ത കര്ദിനാള് വിന്സന്റ് നിക്കോള്സിന്റെ പിന്ഗാമിയായാണ് ബിഷപ്പ് റിച്ചാര്ഡ് മോത്തിന്റെ നിയമനം. കര്ദിനാള് വിന്സന്റ് നിക്കോള്സ് സേവനത്തില് നിന്നും പൂര്ണ്ണമായും വിരമിക്കുകയാണ്.
2015 മുതല് അരുണ്ഡേല് ആന്ഡ് ബ്രൈറ്റണ് ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് മോത്ത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര് കത്തീഡ്രലില് വെച്ച് ഫെബ്രുവരി 14ന് ആയിരിക്കും അദ്ദേഹത്തെ ആര്ച്ച്ബിഷപ്പ് ആയി അവരോധിക്കുക. മാര്പ്പാപ്പ ലിയോ പതിനാലാമന് തന്നില് അര്പ്പിച്ച വിശ്വാസത്തിന്
More »
പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള് 'ഹൈ അലേര്ട്ടില്'
ഫ്ലൂ കേസുകള് സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകള് റിപ്പോര്ട്ട് ചെയ്തതോടെ ഈയാഴ്ച ആശുപത്രികള് 'ഹൈ അലേര്ട്ടില്' തുടരുകയാണ്. റസിഡന്റ് ഡോക്ടര്മാരുടെ പണിമുടക്കും, ഫ്ലൂ ഉള്പ്പെടെ വിന്റര് വൈറസുകള് വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.
കഴിഞ്ഞ ആഴ്ച അവസാനം ഫ്ലൂ കേസുകള് 3140 എന്ന സംഖ്യയിലാണ് എത്തിയത്. സാധാരണ ഈ സമയത്തേക്കാള് ഏറ്റവും ഉയര്ന്ന നിലയിലാണ് കണക്കുകള്. ഒരാഴ്ച മുന്പത്തേക്കാള് 18% കൂടുതലുമാണ് രോഗികളുടെ എണ്ണം.
കേസുകള് ഉയര്ന്ന് നില്ക്കുമ്പോഴും നേരിയ ആശ്വാസത്തിന് വകയുണ്ടെന്ന് എന്എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. 'ആശുപത്രികളിലെ ഫ്ലൂ കേസുകള് വര്ധിക്കുന്നതില് കുറവ് വന്നിട്ടുണ്ടെന്നത് സ്വാഗതാര്ഹമാണ്. നോര്ത്ത് വെസ്റ്റിലെ ആശുപത്രികളില് കഴിഞ്ഞ ആഴ്ച 4 ശതമാനം വരെ കേസുകള് താഴ്ന്നു', എന്എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.
ഉയര്ന്ന വാക്സിനേഷന് നിരക്കുകളും, പ്രായമായവരെയും,
More »
പെന്ഷന് പ്രായത്തില് വലിയ മാറ്റത്തിന് സര്ക്കാര്; വിരമിക്കല് പ്രായം 67 മാറും
യുകെയില് വിരമിക്കല് പ്രായമായ 67-ല് മാറ്റം വരുത്താന് സര്ക്കാര് ഒരുങ്ങുന്നു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങള്, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങള് വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീര്ഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാന് കഴിയില്ലെന്ന നിലപാടിലാണ് സര്ക്കാര്.
പുതിയ സംവിധാന പ്രകാരം പെന്ഷന് പ്രായം ജനങ്ങളുടെ ആയുസ്സിനും തൊഴില് രീതികള്ക്കും അനുസരിച്ച് കൂടുതല് ഇളവുള്ളതാകും. പ്രത്യേകിച്ച് 1970 ഏപ്രിലിന് ശേഷം ജനിച്ചവര്ക്ക് വിരമിക്കല് കൂടുതല് വൈകുമെന്ന് സര്ക്കാര് സൂചിപ്പിച്ചു. ചിലര്ക്കു പ്രതീക്ഷിച്ചതിനേക്കാള് വേഗത്തില് പെന്ഷന് പ്രായം 68 ആയി ഉയരാനും സാധ്യതയുണ്ട്.
മുന്പ് ആളുകള് കുറച്ച് കാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, വിരമിച്ച ശേഷം കുറച്ചുകാലം മാത്രമേ പെന്ഷന് ലഭിച്ചിരുന്നുള്ളൂ. എന്നാല് ഇപ്പോള് ആയുസ്സ് കൂടിയതോടെ കൂടുതല് പേര്ക്ക്
More »
ജനരോഷം ഭയന്ന് ലോക്കല് തെരഞ്ഞെടുപ്പുകള് മാറ്റിവയ്ക്കാന് ലേബര് സര്ക്കാര്
ഇനിയൊരു തെരഞ്ഞെടുപ്പ് തിരിച്ചടി കൂടി താങ്ങാനുള്ള ശേഷിയില്ലാത്തതിനാല് മേയ് മാസത്തിലെ ലോക്കല് തെരഞ്ഞെടുപ്പ് നാട്ടിവയ്ക്കാന് ലേബര് സര്ക്കാര്. ലോക്കല് തെരഞ്ഞെടുപ്പ് ലേബറിന്റെ വീഴ്ചകള്ക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഈ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാന് കീര് സ്റ്റാര്മറും സംഘവും വഴിയൊരുക്കുകയാണ്.
ലോക്കല് തെരഞ്ഞെടുപ്പുകള് മാറ്റിവെയ്ക്കാനുള്ള വഴിയൊരുക്കാനായി 63 കൗണ്സിലുകളെയാണ് അസാധാരണ നീക്കത്തില് ഗവണ്മെന്റ് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാര്മറുടെ നേതൃത്വം സംബന്ധിച്ച ലിറ്റ്മസ് പരിശോധനയായി ഇത് മാറുമെന്നാണ് വ്യാപകമായി നിരീക്ഷിക്കുന്നത്.
എന്നാല് ഈ നീക്കം 10 മില്ല്യണിലേറെ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കുന്നത്. ഇതില് പകുതി കൗണ്സിലുകളും ലേബര് നേതൃത്വത്തിലുള്ളതാണ്. ഇതുവഴി പാര്ട്ടിയുടെ നഷ്ടം തല്ക്കാലം കുറയ്ക്കാനും, സ്റ്റാര്മറിന്
More »
മലയാളി നഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്എംസി
യുകെയിലെ വാര്വിക്ഷെയറില് മലയാളി നഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില് നഴ്സിങ് ഹോം മാനേജരായിരുന്ന നഴ്സിനെ നഴ്സിങ് ആന്ഡ് മിഡ്വൈഫറി കൗണ്സില് (എന്എംസി) ജോലിയില് നിന്നു സ്ഥിരമായി പുറത്താക്കി. ഇംഗ്ലീഷുകാരി മിഷേല് റോജേഴ്സിനെയാണ് പുറത്താക്കിയത്. ഇവര്ക്ക് പിന് നമ്പര് നഷ്ടമായി.
മലയാളി യുവതിയുടെ പിന് ഇല്ലാതാക്കി രാജ്യത്തു നിന്നു പുറത്താക്കാന് ശ്രമിച്ച കേസില് യുവതിക്കായി ഹാജരായ അഭിഭാഷകന് ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എന്എംസി നേരത്തേ മലയാളി നഴ്സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വീസ സ്പോണ്സര്ഷിപ് റദ്ദാക്കും എന്നു ഭീഷണിപ്പെടുത്തി ഇന്ത്യയില് നിന്നുള്ള നഴ്സുമാരോട് ഇവര് ക്രൂരമായാണ് പെരുമാറിയിരുന്നത് എന്ന് എന്എംസി കണ്ടെത്തി. തുടര്ച്ചയായി എട്ടു ദിവസം വരെ രാത്രി ജോലി ചെയ്യിച്ചതും 'ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല; എന്നു
More »
ഡോക്ടര്മാരുടെ സമരം പൊളിയുന്നു; നാലില് മൂന്ന് പേരും ജോലിക്കായി എത്തി
ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് അഞ്ച് ദിവസം തുടര്ച്ചയായി പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ചില ആശുപത്രികളില് നാലില് മൂന്ന് റസിഡന്റ് ഡോക്ടര്മാരും ജോലിക്ക് ഹാജരായി. പിക്കറ്റ് ലൈനുകളിലും പ്രതിഷേധക്കാരുടെ സാന്നിധ്യം ഏറെ കുറവാണ്. എന്എച്ച്എസ് ഫ്ലൂ ദുരിതത്തില് തുടരുമ്പോള് റസിഡന്റ് ഡോക്ടര്മാര് സമരത്തിന് ഇറങ്ങുന്നത് വലിയ എതിര്പ്പിന് കാരണമായിരുന്നു.
എന്നാല് മറ്റ് ചില ഭാഗങ്ങളില് പിന്തുണ ഏറെയുള്ളതിനാല് തടസ്സങ്ങള് നേരിടുന്നതായി ആരോഗ്യ മേധാവികള് പറയുന്നു. അതുകൊണ്ട് പ്രതിസന്ധി ജനുവരിയും കടന്ന് പോകുമെന്നാണ് മുന്നറിയിപ്പ്. എന്എച്ച്എസ് ആയിരക്കണക്കിന് ഓപ്പറേഷനും, അപ്പോയിന്റ്മെന്റും റദ്ദാക്കിയതോടെ കാന്സര് രോഗികള് ഉള്പ്പെടെയുള്ളവരാണ് ജീവന് വേണ്ടി ആശങ്കയില് കഴിയുന്നത്.
സമ്മര്ദത്തിലായ മറ്റ് ജീവനക്കാരെ പല ഭാഗത്തേക്ക് വിന്യസിക്കേണ്ടി വരുന്നതിനാല് പതിവായി നല്കുന്ന
More »
വീടുവില അടുത്ത വര്ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്ധന
യുകെയിലെ വീട് വിലയില് അടുത്ത വര്ഷം നാലു ശതമാനം വരെ വര്ധനവുണ്ടാകുമെന്നാണ് വായ്പാദാതാവായ നേഷന്വൈഡ് പ്രവചിക്കുന്നത്. വിലയില് രണ്ടു മുതല് നാലു ശതമാനം വരെ വര്ധനവുണ്ടാകും എന്നാണ് നേഷന്വൈഡ് ബിലിഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്ട്ട് ഗാര്ഡനര് പറയുന്നത്. അതിനു പുറമെ രാജ്യത്തെ വീട് വിലയില് തെക്കന് മേഖലയും വടക്കന് മേഖലയും തമ്മിലുള്ള അന്തരം ഈ വര്ഷം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീട് വിലയില് അടുത്ത വര്ഷം ഒന്നു മുതല് മൂന്നു ശതമാനം വരെ വര്ധനവുണ്ടാകുമെന്നാണ് മറ്റൊരു വായ്പാദാതാവായ ഹാലിഫാക്സ് പ്രവചിക്കുന്നത്. വേതന വര്ധനവിനെ തുടര്ന്ന് ആദ്യ വീട് വാങ്ങാനായി മോര്ട്ട്ഗേജ് എടുക്കുന്നവരുടെ എണ്ണം കാര്യമായി വര്ദ്ധിച്ചിട്ടുണ്ടെന്നും ഇവര് പറയുന്നു. അതേസമയം മോര്ട്ട്ഗേജ് വിപണിയില് ചില മാറ്റങ്ങള് കൊണ്ടുവരുന്നതിനുള്ള നടപടികള് നടപ്പാക്കുന്നതിന്റെ ഭാഗമായി
More »