യു.കെ.വാര്‍ത്തകള്‍

ഫോണ്‍ ഉപയോഗം പിടിക്കാന്‍ എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. റോഡ് ഉപയോഗിക്കുന്നവര്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പാക്കാനും അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗ് തടയാനുമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനമെന്നും മാറ്റ് സ്റ്റേറ്റണ്‍ അറിയിച്ചു. 2021 മുതല്‍ ആയിരുന്നു ഇംഗ്ലണ്ടില്‍ ചിലയിടങ്ങളില്‍ ഈ ക്യാമറകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ദുര്‍ഹം, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ഹംബര്‍സൈഡ്, സ്റ്റഫോര്‍ഡ്ഷയര്‍, വെസ്റ്റ് മേഴ്സിയ,

More »

100 ദിവസം നീളുന്ന വില്ലന്‍ ചുമ യുകെയില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്
വിക്ടോറിയന്‍ രോഗമായ വില്ലന്‍ ചുമ ബ്രിട്ടനില്‍ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഉണ്ടായത് 50 ശതമാനം വര്‍ദ്ധനവാാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഇത് അധികമായി വ്യാപിക്കുന്നത്. ഏപ്രില്‍ 14 ന് അവസാനിച്ച ഒരാഴ്ച്ചയില്‍ 824 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഇത് 595 ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ , തെക്ക് കിഴക്കന്‍ മേഖലകളിലാണ് രോഗ നിരക്ക് കൂടുതലുള്ളത്. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ ഡാറ്റ പ്രകാരം, ഔദ്യോഗികമായി പെര്‍ട്യൂസിസ് എന്ന് അറിയപ്പെടുന്ന വില്ലന്‍ ചുമ പ്രധാനമായും നവജാത ശിശുക്കളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. വലിയ ശബ്ദത്തോടെയുള്ള ചുമയാണിത്. നൂറു ദിവസം വരെ നീണ്ടു നില്‍ക്കാം 2024

More »

സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍ ചര്‍ച്ചയില്‍
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരുന്നു. യു. കെയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി വ്യാപാര കരാര്‍ സാധ്യമാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പ്രധാനമന്ത്രി റിഷി സുനാക് . കരാര്‍ സാധ്യമാകുന്നതില്‍ ബാക്കി നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുവാനായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ആറാഴ്ച നീണ്ടു നില്‍ക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. അഭിപ്രായ സര്‍വ്വേകള്‍ ഒട്ടുമിക്കതും നരേന്ദ്ര മോദിക്ക് സാധ്യത പ്രവചിക്കുമ്പോള്‍, ബ്രിട്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ഭരണകക്ഷിക്ക് വന്‍ പരാജയം നേരിടേണ്ടി വരുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ കാണിക്കുന്നത്. അതുകൊണ്ടു തന്നെസുനകിന് ഈ കരാര്‍ എത്രയും പെട്ടെന്ന് സാധ്യമാക്കിയേ പറ്റൂ. ഇനിയും തീര്‍പ്പാക്കാന്‍ ആകാത്ത വളരെ കുറച്ച് പ്രശ്നങ്ങള്‍ മാത്രമേയുള്ളു എന്നായിരുന്നു ഇന്ത്യന്‍ വാണിജ്യകാര്യ

More »

യുകെയില്‍ നിന്നുള്ളവര്‍ക്ക് ഇ യു രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവിനായി ചര്‍ച്ച
ബ്രക്സ്റ്റിന്റെ വരവോടെ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു. ഇതോടെ പഠനത്തിനും ജോലിക്കായും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇ യു രാജ്യങ്ങളില്‍ ചെന്നിരുന്നു യുകെ ജനതയ്ക്കു അത് തിരിച്ചടിയായി. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുവനാണ് ശ്രമം. ഇതിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അംഗരാജ്യങ്ങളുടെ ഇടയില്‍ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ യൂകെയിലെ യുവാക്കളെ നാല് വര്‍ഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും

More »

രാജ്യത്തെ 'സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്ന് സുനക്; ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അധികാരം നഷ്ടമാകും
ലണ്ടന്‍ : ബ്രിട്ടനിലെ ജോലിക്കാര്‍ മടിപിടിച്ച്, പല കാരണങ്ങള്‍ പറഞ്ഞ് സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ ഘട്ടത്തിലാണ് ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അവകാശം പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. ചെറിയ രോഗങ്ങളുടെ മറവില്‍ ജിപിയെ കണ്ടും ഫോണില്‍ സംസാരിച്ചും സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന പണി അവസാനിപ്പിക്കാനും ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും കര്‍ശന നടപടിയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറയുന്നത്. തുടര്‍ഭരണം ലഭിച്ചാല്‍ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്നാണ് സുനകിന്റെ വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങള്‍ മൂലം ജോലിയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടോ എന്നത്

More »

അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍
ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി ഹാരി രാജകുമാരന്‍. താന്‍ യുഎസിലെ സ്ഥിരതാമസക്കാരനാണെന്ന് സസെക്‌സ് ഡ്യൂക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഭാര്യ മെഗാനും, മക്കള്‍ക്കുമൊപ്പം ഇനി ബ്രിട്ടനിലേക്ക് മടങ്ങിവരാനുള്ള സാധ്യതയും മങ്ങുകയാണ്. നാല് വര്‍ഷം മുന്‍പാണ് ഔദ്യോഗിക രാജകീയ ഡ്യൂട്ടികള്‍ ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് രാജകുമാരനും, ഭാര്യയും നീങ്ങിയത്. ഹാരി രാജകുമാരന്റെ ട്രാവല്‍ കമ്പനിയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചത്. യുഎസിലേക്ക് താമസം മാറ്റിയെന്നും, ഇനി അവിടെ സ്ഥിരതാമസമാണെന്നും രേഖകള്‍ വ്യക്തമാക്കി. ഹാരി 75% ഉടമസ്ഥത കൈയാളുള്ള ട്രാവലിസ്റ്റ് ലിമിറ്റഡാണ് പേപ്പര്‍വര്‍ക്ക് നടത്തിയിരിക്കുന്നത്. ചാള്‍സ് രാജാവിന്റെ ഇളയ മകനായ ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജകസേരയിലേക്കുള്ള അഞ്ചാം അവകാശിയാണ്. 2020-ല്‍

More »

വീട്ടിലുള്ള പ്രായമായവരെയും അംഗവൈകല്യം വന്നവരെയും പരിചരിക്കാന്‍ 4200 പൗണ്ട് കെയറര്‍ അലവന്‍സ്
കുടുംബത്തില്‍ ഉള്ള രോഗം ബാധിച്ചയാളെയോ അംഗവൈകല്യം സംഭവിച്ചയാളെയോ പ്രായമായവരെയോ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. ഈ സാഹചര്യത്തില്‍ യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാണ്. എന്നാല്‍ അര മില്ല്യണോളം കെയറര്‍മാരും 4200 പൗണ്ട് വരുന്ന വാര്‍ഷിക കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കെയര്‍ ഡ്യൂട്ടിക്ക് പുറമെ ജോലി ചെയ്ത് നേടാന്‍ കഴിയുന്ന തുക സംബന്ധിച്ച് കര്‍ശനമായ പരിധികള്‍ ഉള്ളതാണ് ബെനഫിറ്റ് നേടുന്നതില്‍ നിന്നും ശമ്പളം വാങ്ങാത്ത കെയറര്‍മാരെ പിന്തിരിപ്പിക്കുന്നതെന്നാണ് കാമ്പയിനര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഗുരുതരമായ പെനാല്‍റ്റിയും ഈടാക്കുന്നത് തിരിച്ചടിയാണ്. കെയറര്‍ അലവന്‍സിനെ വരുമാന പരിധി

More »

കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യ കഞ്ചാവ് ഫാക്ടറി; രണ്ട് അടിമ പണിക്കാരെ മോചിപ്പിച്ചു
ലണ്ടനില്‍ നിന്ന് വെറും 62 മൈല്‍ അകലെ കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവ് ഫാക്ടറി കണ്ടെത്തി. അവിടെനിന്നും രണ്ട് പുരുഷന്മാരെയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ പൂട്ടിയിട്ട നിലയിലാണ് അവിടെ നിന്നും കണ്ടെത്തിയത്. അടിമകളെ പോലെയാണ് ഇവരെ പരിഗണിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 1.5 മില്യണിലധികം മൂല്യമുള്ള 1845 കഞ്ചാവ് ചെടികളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അവിടെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പുരുഷന്മാര്‍ 34 ഉം 35 വയസും ഉള്ളവരാണ് . ഇവരെ നിര്‍ബന്ധിച്ച് അവിടെ ജോലി ചെയ്യിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ . തങ്ങളുടെ സമീപ പ്രദേശങ്ങളില്‍ മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പര്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

More »

സ്‌കോട്ട്‌ ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്‌കോട്ട്‌ ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്‌ലോക്രിയില്‍ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. ഡണ്‍ഡീ യൂണിവെഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ ട്രക്കിംഗിന് എത്തിയതായും അവരില്‍ രണ്ടുപേര്‍ ജലാശയത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 22 ഉം 27 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണമടഞ്ഞവര്‍. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions