ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില് 1.3% വളര്ച്ച പ്രവചിച്ച് ഐഎംഎഫ്; 2027ല് വേഗം കുറയും
ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ഈ വര്ഷം നേരത്തെ പ്രവചിച്ചതിനേക്കാള് കൂടുതല് വളര്ച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2026ല് സമ്പദ്വ്യവസ്ഥ 1.3 ശതമാനം വളര്ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ജൂലൈയിലെ റിപ്പോര്ട്ടില് ഇത് ഒരു ശതമാനമായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടര്ന്നുണ്ടായ ഊര്ജവില വര്ധനയെ ആഗോള സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച രീതിയില് നേരിട്ടെങ്കിലും സംഘര്ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള് ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കി.
ഒക്ടോബര് 28ന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിലൂടെ കുടുംബങ്ങള്ക്ക് സാമ്പത്തിക ആശ്വാസം നല്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് ചാന്സലര് ജോണ് ഹീലി പറഞ്ഞു. പ്രധാനമന്ത്രി ആന്ഡി ബേണ്ഹാമിന്റെ പുതിയ സര്ക്കാരിന്റെ നികുതി-ചെലവ് പദ്ധതികള്ക്ക് അന്തിമരൂപം നല്കിവരികയാണ്.
എന്നാല് ഉയര്ന്ന ഊര്ജവിലയും
More »
സ്കില്ഡ് വര്ക്കര് വിസക്കാര്ക്ക് സംരക്ഷണം നല്കാന് പുതിയ വിസാ നിയമങ്ങള്; കെയര് വര്ക്കര്മാര്ക്ക് ആശ്വാസം
യുകെ വര്ക്ക് വിസയില് പുതിയ അപ്ഡേറ്റ് വരുന്നു. എംപ്ലോയേഴ്സ് ചൂഷണത്തിന് ഇരയാക്കിയാല് ഇനി സ്കില്ഡ് വര്ക്കര് വിസക്കാര്ക്ക് ജോലി ഉപേക്ഷിക്കാം. നിയമപരമായി പുതിയ ജോലിയിലേക്ക് മാറുകയുംചെയ്യാം. എംപ്ലോയറുടെ ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന സ്കില്ഡ് വര്ക്കര് വിസക്കാര്ക്ക് സംരക്ഷണം നല്കുന്ന പുതിയ വിസാ നിയമങ്ങള് ആണിത്. സ്പോണ്സര്ഷിപ്പ് നഷ്ടപ്പെടുമെന്ന പേടിയില്ലാതെ ചൂഷണം നേരിടുന്ന ജോലി രാജിവെയ്ക്കാനും, നിയമപരമായി മറ്റ് ജോലിയിലേക്ക് മാറാനും അവസരം നല്കുന്നതാണ് പുതിയ നിയമമാറ്റങ്ങള്. ഹോം ഓഫീസിന്റെ ഈ നീക്കം ഇന്ത്യക്കാര് ഏറെ ജോലി ചെയ്യുന്ന കെയര് മേഖലയില് ആശ്വാസമാണ്.
സ്കില്ഡ് വര്ക്കര് വിസയിലുള്ളവരെ ഇതുവരെ ഒരു സ്പോണ്സറുടെ കീഴില് തളച്ചിടുന്ന രീതിക്കാണ് അവസാനമാകുന്നത്. ഇത് പലപ്പോഴും വിദേശ ജോലിക്കാരെ ചൂഷണത്തിന് ഇരയാക്കാനുള്ള ആയുധമാക്കി സ്പോണ്സര്മാര് മാറ്റിയിരുന്നു.
More »
ഇത്തവണത്തെ വിന്റര് കടുപ്പമേകും; കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം കൊടുങ്കാറ്റും വെള്ളപ്പൊക്കവും എത്തും
ലണ്ടന് : ഇത്തവണത്തെ വിന്റര് അത്യന്തം അപകടം പിടിച്ചതായിരിക്കും എന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതേ തുടര്ന്ന് അടിയന്തര സാഹചര്യങ്ങള് കൈകാര്യം ചെയ്യാന് സര്ക്കാര് ഒരു പുതിയ ടാസ്ക്ഫോഴ്സ് രൂപീകരിച്ചു. കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം വെള്ളപ്പൊക്കം ഉള്പ്പടെയുള്ള അടിയന്തര ഘട്ടങ്ങള് ശൈത്യകാലത്ത് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പില് പറയുന്നു. കടുത്ത ചൂട് അനുഭവപ്പെട്ട ഒരു വേനല്ക്കാലത്തിനു ശേഷം വരുന്ന ശൈത്യകാലത്തെ നേരിടാന് എത്രമാത്രം തയ്യാറെടുപ്പുകള് നടത്തി എന്നത് വിശകലനം ചെയ്യാന് പുതിയ ടാസ്ക്ഫോഴ്സിന്റെ യോഗം അടുത്തയാഴ്ച ചേരും.
മഴയും കൊടുങ്കാറ്റും, പെമാരിയുമൊക്കെയായിരിക്കും വരുന്ന മാസങ്ങളില് ഉണ്ടാവുക എന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും വരള്ച്ചയും പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളാണ് അനുഭവപ്പെടുന്നത്. എന്നാല്, അതിനെ നേരിടാന് സര്ക്കാര്
More »
ഇ യു ബന്ധം ശക്തമാക്കാന് ബ്രിട്ടന്; വ്യാപാരവും കുടിയേറ്റവും ചര്ച്ചയാകും
ലണ്ടന് : യൂറോപ്യന് യൂണിയനുമായി കൂടുതല് അടുത്ത സഹകരണത്തിന് ബ്രിട്ടനിലെ ലേബര് സര്ക്കാര്. ബ്രക്സിറ്റിനു ശേഷമുള്ള ബന്ധം പ്രായോഗികമായി വിലയിരുത്തണമെന്നും സഹകരണത്തിനുള്ള അവസരങ്ങള് പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആന്ഡി ബേണ്ഹാം വ്യക്തമാക്കി. നവംബര് 20ന് നടക്കുന്ന യുകെ-യൂറോപ്യന് യൂണിയന് ഉച്ചകോടിയില് വ്യാപാരം, ഊര്ജം, കുടിയേറ്റം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രധാന ചര്ച്ചയാകും. യൂറോപ്യന് കൗണ്സില് പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന് കമ്മിഷന് പ്രസിഡന്റ് ഉര്സുല വോന് ഡെര് ലെയനും യോഗത്തില് പങ്കെടുക്കും.
ഭക്ഷ്യ-പാനീയ ഉല്പന്നങ്ങളുടെ വ്യാപാരത്തിലെ തടസ്സങ്ങള് കുറയ്ക്കുക, കാര്ബണ് പുറന്തള്ളല് വ്യാപാര സംവിധാനങ്ങള് ബന്ധിപ്പിക്കുക, ഊര്ജമേഖലയിലെ സഹകരണം വര്ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള വിഷയങ്ങള്. യുവജനങ്ങള്ക്ക് ഇരുപക്ഷത്തും അവസരങ്ങള് ഒരുക്കുന്ന പദ്ധതിയും
More »
ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റ് ഇനി ഓണ്ലൈനില്; ടെസ്റ്റ് സെന്ററുകള് ഒഴിവാകും
ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റുകള്ക്കായി ഇനി ടെസ്റ്റ് സെന്ററുകളില് പോയി ബുദ്ധിമുട്ടേണ്ടിവരില്ല. പകരം ഓണ്ലൈനില് പൗരത്വ ടെസ്റ്റുകള് പൂര്ത്തിയാക്കാന് കുടിയേറ്റക്കാര്ക്ക് സാധിക്കും. നേരിട്ട് എക്സാം സെന്ററുകളിലെത്തി പരീക്ഷ എഴുതുന്നതിന് പകരം ആര്ക്കും വീടുകളില് ഇരുന്ന് ടെസ്റ്റ് പൂര്ത്തിയാക്കാനായി ഹോം ഓഫീസ് 110 മില്ല്യണ് പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ലൈഫ് ഇന് ദി യുകെ ടെസ്റ്റാണ് ഓണ്ലൈനിലേക്ക് മാറ്റുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാന് ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്ക്ക്, അവരുടെ ബ്രിട്ടീഷ് മൂല്യം, നിയമങ്ങള്, ചരിത്രം എന്നിവയെ കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കാന് സഹായിക്കുന്നതാണ് എല്ഐടിയുകെ ടെസ്റ്റ്.
രാജ്യത്തെ 30 സെന്ററുകളിലൊന്നില് നേരിട്ടെത്തി ടെസ്റ്റില് ഹാജരാകുകയും, ഇതേ ദിവസം പാസ്പോര്ട്ടോ, ഇ-വിസയോ രേഖയായി എത്തിച്ച് ജീവനക്കാര്ക്ക് മുന്നില് ഐഡന്റിറ്റി
More »
സ്റ്റഡി വിസാ ആപ്ലിക്കേഷനില് 16% ഇടിവ്; ഇന്ത്യന് വിദ്യാര്ത്ഥികളും യുകെ ഒഴിവാക്കുന്നു
വിദേശ വിദ്യാര്ത്ഥികളുടെ വരവ് കുറയ്ക്കാനായി ബ്രിട്ടനില് ഇമിഗ്രേഷന് നിയമങ്ങള് കടുപ്പിച്ചതോടെ പ്രത്യാഘാതം തിരിച്ചടിക്കുന്നു. ബ്രിട്ടനില് സ്പോണ്സേഡ് സ്റ്റഡി വിസകളുടെ എണ്ണത്തില് 16% ഇടിവ് രേഖപ്പെടുത്തി. ബ്രിട്ടനില് ഏറ്റവും കൂടുതല് സ്റ്റഡി വിസ ലഭിക്കുന്ന ഇന്ത്യന് വിദ്യാര്ത്ഥികളുടെ എണ്ണത്തിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയത്.
പുതിയ ഇമിഗ്രേഷന് നിയമങ്ങള് ബ്രിട്ടനില് പഠിക്കുന്നതും, രാജ്യത്ത് തങ്ങുന്നതും ബുദ്ധിമുട്ടാക്കി മാറ്റിയതോടെയാണ് വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം കുറയുന്നത്. 2026 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം യുകെയിലേക്കുള്ള സ്പോണ്സേഡ് സ്റ്റഡി വിസകളുടെ അപേക്ഷ 360,700 എന്ന നിലയിലേക്കാണ് താഴ്ന്നത്. മുന് വര്ഷത്തെ 427,100 എന്ന കണക്കുകളില് നിന്നുമാണ് ഈ ഇടിവെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ജൂണ് അവസാനിച്ച വര്ഷത്തില് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കും, കോളേജുകളിലേക്കും വിസ
More »
ഫരാഗിന്റെ മണ്ഡലത്തില് വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത; ഒരുക്കങ്ങളുമായി പാര്ട്ടികള്
റിഫോം യുകെ നേതാവ് നിഗല് ഫരാഗിന്റെ ക്ലാക്ടണ് മണ്ഡലത്തില് വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകള് ശക്തമാകുന്നു. ക്രിപ്റ്റോ കോടീശ്വരന് ക്രിസ്റ്റഫര് ഹാര്ബോണ് നല്കിയ അഞ്ച് മില്യണ് പൗണ്ടിന്റെ വെളിപ്പെടുത്താത്ത സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട അന്വേഷണത്തില് നിര്ണായക തീരുമാനം ഉണ്ടാകുമെന്നിരിക്കേയാണ് രാഷ്ട്രീയ പാര്ട്ടികള് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് ആരംഭിച്ചത്.
ഫരാഗിനെ നേരിടാന് കണ്സര്വേറ്റീവ് പാര്ട്ടി തയ്യാറെടുക്കുന്നതായാണ് റിപ്പോര്ട്ടുകള്. എന്നാല് മണ്ഡലം തിരിച്ചുപിടിക്കാന് കഴിയുമോ എന്ന കാര്യത്തില് പാര്ട്ടിയിലെ മുതിര്ന്ന നേതാക്കള്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില് നടന്ന ഉപതിരഞ്ഞെടുപ്പില് ഫരാഗ് വിജയിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച തീവ്ര വലതുപക്ഷ പാര്ട്ടിയായ റിസ്റ്റോര് ബ്രിട്ടനും ഇത്തവണ സ്ഥാനാര്ഥിയെ
More »
വിന്ററില് ബ്രിട്ടന്റെ ഗ്യാസ് ശേഖരം തീര്ന്നുപോകാം; കുടുംബ ബില്ലുകള് കുതിയ്ക്കും!
വരുന്ന വിന്ററില് ബ്രിട്ടനിലെ ഗ്യാസ് വിതരണം തടസ്സം നേരിടുമെന്ന് മുന്നറിയിപ്പ്. ഈ പ്രതിസന്ധി സംജാതമായാല് രാജ്യത്തെ ഭവനങ്ങളുടെ എനര്ജി ബില്ലുകള് കുതിച്ചുയരുമെന്നും മുന്നറിയിപ്പില് പറയുന്നു. വരും മാസങ്ങളില് രാജ്യം തണുപ്പിന്റെ പിടിയില് പെട്ടാല് യുകെയുടെ ഗ്യാസ് സപ്ലൈ അവതാളത്തിലാകുമെന്നാണ് യൂറോപ്പിന്റെ ഗ്യാസ് ട്രാന്സ്മിഷന് ഓപ്പറേറ്റര്മാര് മുന്നറിയിപ്പ് നല്കുന്നത്.
ഏറ്റവും കുറഞ്ഞ ഗ്യാസ് ശേഖരവുമായാണ് യൂറോപ്പ് വിന്ററിലേക്ക് പ്രവേശിക്കുന്നത്. പ്രത്യേകിച്ച് ആഗോള ഗ്യാസ് വിലകള് ചാഞ്ചാട്ടത്തിലാണ്. ഗ്യാസിന് കുറവ് നേരിട്ടാല് യൂറോപ്യന് ശേഖരമാണ് യുകെയ്ക്ക് ആശ്വാസമായി നില്ക്കാറുള്ളത്. ഇത് ലഭിക്കാതെ പോയാല് വില കൂടിയ യുഎസ് ലിക്വിഫൈഡ് നാച്വറല് ഗ്യാസ് വാങ്ങേണ്ടി വരും. ഇത് ബ്രിട്ടനിലെ വീടുകളില് എനര്ജി ബില്ലുകള് ഉയര്ത്തും.
താപനില താഴ്ന്നാല് റിസര്വ്വുകള് ശൂന്യമാകുന്ന അപകടം
More »
ഇംഗ്ലണ്ടില് വര്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന് ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാര്ശ
സെക്കന്ഡറി സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കി തൊഴില് മേഖലയിലേക്ക് പ്രവേശിക്കാന് ലക്ഷ്യമിടുന്ന യുവാക്കള്ക്കായി ഇംഗ്ലണ്ടില് ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് സര്ക്കാരിനോട് ശുപാര്ശ. യുവാക്കള്ക്കിടയിലെ വര്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അലന് മില്ബേണ് നേതൃത്വം നല്കുന്ന പഠന റിപ്പോര്ട്ടിലാണ് പുതിയ നിര്ദേശം ഉള്പ്പെടുത്തുന്നത്.
'നാഷണല് പ്രീ-അപ്രന്റീസ്ഷിപ്പ് റൂട്ട്' എന്ന പേരില് പദ്ധതി നടപ്പാക്കാനാണ് നിര്ദേശം. ഉന്നത വിദ്യാഭ്യാസം, തൊഴില്പരിശീലനം, പ്രായോഗിക തൊഴില്പരിചയം എന്നിവയിലൂടെ യുവാക്കളെ ജോലിക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ അപ്രന്റീസ്ഷിപ്പില് ചേരുന്ന 19 വയസ്സിന് താഴെയുള്ളവരുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്ട്ട്. നിലവില് അപ്രന്റീസ്ഷിപ്പില് പ്രവേശിക്കുന്നവരില് അഞ്ചില് ഒരാള് മാത്രമാണ് 16നും
More »