അസോസിയേഷന്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
ബോള്‍ട്ടന്‍ : ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - യുടെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി നാളെ ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ വച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 6മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഒരാള്‍ക്ക് 15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാന്‍സ് ഷോ, ഗാന - നൃത്ത - നൃത്യങ്ങള്‍, വടംവലി മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകള്‍. പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമാ റീജിയണല്‍ / നാഷണല്‍ കായികമേളയില്‍ ബി എം എയെ

More »

പതിനേഴാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ നവംബര്‍ 7 ശനിയാഴ്ച
ലണ്ടന്‍ : പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വര്‍ഷം നവംബര്‍ 7 ശനിയാഴ്ച ചെല്‍ട്ടന്‍ഹാമില്‍ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ബ്രിട്ടീഷ് വേദിയില്‍ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്. കേരളത്തിന് പുറത്ത് മലയാള ഭാഷയുടെയും കേരളീയ കലകളുടെയും ഏറ്റവും വലിയ സംഘാടന വേദിയായ യുക്മ ദേശീയ കലാമേള, കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെയും യൂണിവേഴ്‌സിറ്റി യുവജനോത്സവങ്ങളുടെയും മാതൃകയിലാണ് നടത്തപ്പെടുന്നത്. ഈ വര്‍ഷവും, മേള സംഘാടനത്തില്‍ യുവതലമുറയെ പങ്കാളികളാക്കാന്‍ യുക്മ മുന്നോട്ട് വരുന്നു - 'യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവ്'. 16 മുതല്‍ 25 വയസ്സ് വരെയുള്ള ഊര്‍ജ്ജസ്വലരായ യുവതീ

More »

കെന്റ് ഹിന്ദു സമാജം ഓണാഘോഷം 2026 സെപ്റ്റംബര്‍ 26ന് ചാത്തത്തില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 26 ശനിയാഴ്ച ആഘോഷിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെ ചാത്തം മാഗ്‌പൈ ഹാള്‍ റോഡിലുള്ള ഓള്‍ സെയിന്റ്‌സ് ചര്‍ച്ച് ഹാളില്‍ (All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE) വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാണി സിബി, നിഖിത നായര്‍, അനീഷ മനോജ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അതിഥി ആയിരിക്കും കേരളീയ തനിമയോടെയുള്ള ഓണസദ്യ, കലാപരിപാടികള്‍, വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. മാവേലിയുടെ വരവോടെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. കൂടുതല്‍ വിവരങ്ങള്‍ക്ക് : Tel : 07838170203 / 07973151975 / 07985245890 www.kenthindusamajam.org

More »

വിഭവസമൃദ്ധമായ സദ്യയും കലാവിരുന്നുകളുമായി ലിവര്‍പൂളില്‍ ലിമയുടെ വമ്പന്‍ ഓണാഘോഷം
ജന്മ നാടിന്റെ ഓര്‍മ്മ പുതുക്കി സെപ്റ്റംബര്‍ 12 ശനിയാഴ്ച വെസ്റ്റ് ഡെര്‍ബിയിലെ കാര്‍ഡിനല്‍ ഹീനന്‍ ഓഡിറ്റോറിയത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) സംഘടിപ്പിച്ച 'ദേ മാവേലി 2026' ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ അരങ്ങേറി. രാവിലെ 9 മണിക്ക് ലിമ പ്രവര്‍ത്തകര്‍ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ വസ്ത്രങ്ങളണിഞ്ഞ് എത്തിയ നൂറുകണക്കിന് മലയാളികള്‍ യഥാര്‍ത്ഥ ഉത്സവ അന്തരീക്ഷം സമ്മാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഓണസദ്യ ഗണപതിക്ക് സമര്‍പ്പിച്ച ശേഷമാണ് വിളമ്പിത്തുടങ്ങിയത്. ലിവര്‍പൂളിലെ അക്ഷയ റെസ്റ്റോറന്റ് തയ്യാറാക്കിയ 28-ഓളം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ പങ്കെടുത്ത ഏവര്‍ക്കും വേറിട്ട അനുഭവമായി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍ നടന്നു. ആവേശകരമായ വടംവലി മത്സരങ്ങള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. സദ്യയ്ക്ക് ശേഷം ലിമയിലെ

More »

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
യുകെയിലെ പ്രമുഖവും ആദ്യകാല അസോസിയേഷനുകളിലുമൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) ന്റെ 'മെഗാ ഓണം 2026' ആഗസ്റ്റ് 22 ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കും. ഓണഘോഷ പരിപാടികളില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ എം എം സി എ പ്രസിഡന്റ് റോസ്ബിന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജയന്‍ ജോണ്‍ സ്വാഗതം ആശംസിക്കും. യുക്മ മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പൊതു സമ്മേളനത്തില്‍ ബിരുദം നേടിയവരെയും, ജി സി എസ് സി, എലെവല്‍ പരീക്ഷയില്‍ വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റുള്ളവരെയും ആദരിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ജോയിന്റ് ട്രഷററും എം എം സി എ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ

More »

യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
യുക്മ കേരളപൂരം വള്ളംകളിയില്‍ കേരളത്തിലെ വള്ളംകളിയുടെ ആവേശം ബ്രിട്ടനിലെ മണ്ണില്‍ അലതല്ലി. മാന്‍വേഴ്‌സ് തടാകത്തില്‍ വള്ളങ്ങളുടെ ആവേശ പോരാട്ടത്തിനാണ് യുകെ മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്. 27 ജലരാജാക്കന്മാര്‍ പങ്കെടുത്ത വള്ളം കളി മത്സരത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ചാമ്പ്യന്മാരായി. എടത്വാ വള്ളത്തില്‍ അനീഷ് ടി. ജെയിംസ് ക്യാപ്റ്റനായ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ് പുളിങ്കുന്നു വള്ളവുമായി രണ്ടാം സ്ഥാനത്തെത്തി. മാത്യു ചാക്കോ ആയിരുന്നു ക്യാപ്റ്റന്‍. ലിവര്‍പൂളിലെ ജവഹര്‍ ബോട്ട് ക്ലബ് പുന്നമട വള്ളവുമായി മൂന്നാം സ്ഥാനം നേടി. ടീമിനെ ഹരി കുമാര്‍ ഗോപാലന്‍ നയിച്ചു. പിസിബിസി ബോട്ട് ക്ലബിന്റെ പച്ച നാലാം സ്ഥാനത്തെത്തി. ബിനോജി ആന്റണി ക്യാപ്റ്റനായിരുന്നു. അമ്പലപ്പുഴയില്‍ നിന്നുള്ള വൈസ് ലിവര്‍പൂള്‍ സൂപ്പര്‍ കിങ്‌സ് ബോട്ട്

More »

യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
സ്വിന്‍ഡന്‍ : യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടന്‍ ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ - 2 വിലെത്തുന്നത് 12 സുന്ദരിമാര്‍. റാമ്പിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്‌സിന് നേതൃത്വവും വഹിക്കുന്ന റെയ്‌മോള്‍ നിധിരിയുടെ നേതൃത്വത്തില്‍ സ്വിന്‍ഡനിലെ ഹന്ഗ്രി ആന്‍ഡ് തേസ്റ്റി റെസ്റ്റോറന്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്തും കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി.

More »

യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലകിന്റെ ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. ലെസ്റ്ററില്‍ ക്രോണിക് ബ്രാന്‍ഡിംഗ് ആന്റ് ഡിസൈന്‍ എന്ന സ്ഥാപനം നടത്തി വരുന്ന പ്രജീഷ് ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. 15 വര്‍ഷത്തോളം ബഹ്‌റൈനിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോള്‍ അര്‍പ്പിതയോടുമൊപ്പം നാല് വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ലോഗോ മത്സരത്തില്‍ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയില്‍ വെച്ച്

More »

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
ലണ്ടന്‍ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) യുകെ ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28ന് ലണ്ടനിലുള്ള മാഗ്നാവിഷന്‍ ടിവി സ്റ്റുഡിയോയില്‍ വച്ച് പ്രൗഢഗംഭീരമായ നടത്തപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ്, കോമണ്‍വെല്‍ത്ത്, എജ്യുക്കേഷന്‍, ഹെല്‍ത്ത്, ഐ.എം.ഒ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി അശ്വിനി സത്താറു ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന്റെ വളര്‍ച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക മേഖലകളിലും മലയാളി സംരംഭകര്‍ നടത്തുന്ന മികച്ച സംഭാവനകളെ അവര്‍ അഭിനന്ദിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബിസിനസ് ക്ലബ്ബിലൂടെ മലയാളി സംരംഭകര്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് വരണമെന്നും അതിനായുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. യുകെയിലെ മലയാളി സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പരസ്പരം സഹകരിക്കാനും, പിന്തുണയ്ക്കാനും, പുതിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions