|
|
|
അസോസിയേഷന്
ഒഐസിസി വാറ്റ്ഫോര്‍ഡ് സംഘടിപ്പിക്കുന്ന 'ഉമ്മന്‍ചാണ്ടി അനുസ്മരണവും, പ്രഥമ ചരമവാര്‍ഷികവും
വാറ്റ്ഫോര്‍ഡ് : കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനകീയനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടീയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും വാറ്റ്ഫോര്ഡില് ഇന്ന് നടക്കും.
ഒഐസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം വൈകുന്നേരം 7മണിമുതല്‍ 10മണിവരെ വാറ്റ്ഫോഡിലെ ഹോളിവെല്‍ ഹാളില്‍ വച്ച് ആണ് നടത്തപ്പെടുന്നത്.
ഒഐസിസി നേതാക്കള്‍ ആയ സുജു കെ ഡാനിയേല്‍, അപ്പച്ചന് കണ്ണന്‍ചിറ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കുചേരുകയും അനുസ്മരണ സന്ദേശം നല്കുന്നതുമാണ്.
അനുസ്മരണ യോഗത്തില്‍ വാറ്റ്ഫോഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെപി മനോജ് കുമാര്‍(പെയ്തൊഴിയാത്ത മഴ)റാണി സുനില്‍ (ഓര്‍മ്മകള്‍ സൂക്ഷിക്കാനുള്ളതല്ല) റ്റോമി സെബാസ്റ്റിന് (കെസിഎഫ് ലീഡര്‍)എന്നിവര്‍ സന്ദേശം നല്‍കുന്നതാണ്.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിത്യേന
More »
കലാഭവന്‍ ലണ്ടന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ'യില്‍ നിയ ലൂക്ക് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്, ദീപ്തി ചന്ദ്രന് മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്
കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച് ലണ്ടനില്‍ സംഘടിപ്പിച്ച 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' വൈവിധ്യങ്ങള്‍ കൊണ്ട് അവിസ്മരണീയമായി. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി എംപി ശ്രീ സോജന് ജോസഫും കേംബ്രിഡ്ജ് ന്റെ ആദ്യ മലയാളി മേയറായ അഡ്വ ബൈജു തിട്ടാലയും മുഖ്യതിഥികളായി എത്തിയ പരിപാടിയില്‍ കലയും,സംസ്ക്കാരവും,സൗന്ദര്യവും ഗ്ലാമറും എല്ലാം കൈകോര്‍ത്തു, കയ്യും മെയ്യും മറന്നു സുന്ദരികള്‍ വിസ്മയം തുടിക്കുന്ന മനോഹരമായ വേദിയിലൂടെ ഒഴുകിയെത്തി കാണികള്‍ക്കു മുന്നില്‍ മിന്നും അത്ഭുതങ്ങള്‍ തീര്‍ത്തു.
ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള കാമ്പ്യണ്‍ അക്കാദമി ഹാളില്‍ ആണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' അരങ്ങേറിയത് . ഇന്ത്യയുടെ കലാ സാംസ്ക്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളും 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഷോ' ക്ക് നിറപ്പകിട്ടേകി.
തുടര്‍ന്ന് നടന്ന വാശിയേറിയ സൗന്ദര്യ മത്സരങ്ങളില്‍ മിസ്സ് ക്യാറ്റഗറിയില്‍ മൂന്ന് റൗണ്ടുകളില്‍
More »
യുകെകെസിഎ 21-ാമത് കണ്വന്ഷന് ആവേശ കൊടിയിറക്കം
ക്നാനായ നഗറെന്ന ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററിനെ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യക്കടലാക്കി മാറ്റി യുകെകെസിഎ 21-ാമത് കണ്വന്ഷന്. വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാന്‍ പോലുമാവാതെ, കാര്‍ പാര്‍ക്കുകള്‍ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനില്‍പ്പ്, മോട്ടോര്‍ വേയെ നിശ്ചലമാക്കി കണ്വന്ഷന് തുടക്കമായപ്പോള്‍ ക്നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കണ്വന്ഷന് സെന്ററിന്റെ പത്തുമിനിട്ട് അകലെയെത്തിയറിഞ്ഞ് പബ്ലിക് മീറ്റിംഗ് തുടങ്ങിയിട്ടും ഗോപിനാഥ് മുതുകാടിന് വഴിയില്‍ കാത്തു നില്‍ക്കേണ്ടി വന്നത് ഒന്നര മണിക്കൂറാണ്.
54 ലോകരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച മജിഷ്യന്‍ മുതുകാടിന്റെ തിങ്ങിനിറഞ്ഞ കണ്വന്ഷന് ഹാളിന് വെളിയിലുള്ളത് ഇതിലും അധികം പേരാണെന്ന നേര് സാക്ഷ്യം ആരവത്തോടെയാണ് ക്നാനായ സമൂഹമേറ്റെടുത്തത്.
More »
യുക്മ ടിഫിന്‍ ബോക്സ് കേരളാ പൂരം 2024'ന് ആവേശം പകരാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ്
ആഗസ്റ്റ് 31 ശനിയാഴ്ച്ച സൗത്ത് യോര്‍ക്ഷെയറിലെ ഷെഫീല്‍ഡിനു സമീപം റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ നടക്കുന്ന 'യുക്മ ടിഫിന്‍ ബോക്സ് കേരളാ പൂരം 2024' മത്സരവള്ളംകളിയുടെയും അനുബന്ധ കലാപരിപാടികളുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 10ന് തന്നെ ആദ്യ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജില്‍ ലൈവ് കലാപരിപാടികള്‍ നടത്തപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ഔപചാരികമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ അതിമനോഹരമായ മാന്‍വേഴ്സ് തടാകവും പരിസരങ്ങളും പൂര്‍ണ്ണ തോതില്‍ സജ്ജമായിരിക്കും.
'യുക്മ ടിഫിന്‍ ബോക്സ് കേരളാ പൂരം 2024' വള്ളംകളി മഹോത്സവത്തില്‍ അരങ്ങ് തകര്‍ക്കാന്‍ മെഗാ തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, ഫ്ലാഷ് മോബ് എന്നിവയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ
More »
ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോയില്‍ നിയുക്ത എംപി സോജന് ജോസഫും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയും മുഖ്യാതിഥികള്‍
കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോയും , ഇന്ത്യന്‍ സൗന്ദര്യ മത്സരവും ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കും. ലണ്ടനില്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യണ്‍ അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച പരിശീലനത്തിന്റെ നിറവില്‍ വേദിയിലെ റാംപില്‍ ആത്മ വിശ്വാസത്തോടും ദൃഢ നിശ്ചയത്തോടും കൂടെ ചുവടു വെയ്ക്കും ഒപ്പം കാണികള്‍ക്ക് കണ്ണിനും കാതിനും മനസ്സിനും സന്തോഷവും സംതൃപ്തിയും നല്കുന്ന ദൃശ്യ സംഗീത നൃത്ത വിരുന്നും ഉണ്ടാകും.
ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത യുകെയില്‍ മലയാളികളുടെ അഭിമാന താരങ്ങളായി മാറിയ നിയുക്ത ആഷ്ഫോര്‍ഡ് എംപി സോജന് ജോസഫിനും കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടലാക്കും ലണ്ടനില്‍ ആദ്യമായി സ്വീകരണമൊരുക്കുന്നു എന്നതാണ്. ഈ അടുത്ത ദിവസം യുകെയില്‍ നടന്ന
More »
ചാലക്കുടിയുടെ 'ആരവം' ആഘോഷമായി
പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാര്‍ഷിക ആഘോഷം 'ആരവം 2024 'സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. രാവിലെ 11നു ആരഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും വൈകിട്ട് 4 നു ചേര്‍ന്ന പൊതുസമ്മളെനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന് കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്ത്തകന് ടോണി ചെറിയാന് & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉല്‍ഘടനാ കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന് പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. .തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിച്ചു
പ്രോഗ്രാം കണ്‍വീനര്‍ ബാബു തോട്ടാപ്പിള്ളി
More »
'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ 'യില്‍ ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ പ്രദര്‍ശനവും അവതരണവും
കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ശനിയാഴ്ച ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ 'യില്‍, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും.കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടന്തുള്ളല്, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാന്‍സ്, ചാക്യാര്‍ കൂത്ത്, ഒപ്പന, മാര്‍ഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യന്‍ കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങള്‍ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെര്‍ഫോം ചെയ്യും.
'ഡിസ്കവര് ഇന്ത്യ' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യാന്‍ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യന്‍ ആര്‍ട്ട്സ് രൂപങ്ങളുടെ അവതരണത്തില്‍ പാടവവും വേദിയില്‍ അവതരിപ്പിച്ചുപരിചയവുമുള്ളവര് ദയവായി ഉടന്‍തന്നെ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച
More »
ചാലക്കുടി ചങ്ങാത്തം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കൂടുന്നു; ' ആരവം 2024' ജൂണ്‍ 29ന്
യു.കെയില്‍ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യു.കെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യു.കെ. യില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ വൈറ്റ് മോര് വില്ലേജ് ഹാളില്‍ *ആരവം 2024* എന്ന പേരില്‍ ജൂണ്‍ 29 ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓര്‍മ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം....
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാമത്സരങ്ങള്‍, കേരളത്തിന്റെ തനത് രുചികളുമായി വിഭവ
More »
ക്രിക്കറ്റ് വസന്തവുമായി മാഞ്ചസ്റ്ററില്‍ നൈറ്റ്സ് ക്ലബ് വീണ്ടും
2024 ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താന്‍ ഉദേശിക്കുന ടൂർണ്ണമെന്റിന്റെ രജിസ്ട്രേഷന് ആരംഭിച്ചു.
രജിസ്ട്രേഷനായി ഈ നമ്പറില്‍ ബന്ധപെടുക.
Sujesh : 07438209482 Rahul :07768146907
More »
|
| |
|
|
|