ലണ്ടന് ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം നാളെ
ലണ്ടന് ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്ഷത്തെ ഓണാഘോഷം സെപ്റ്റംബര് 28ന് വൈകിട്ട് 5 :30 മുതല് അരങ്ങേറും. മാസംതോറും സത്സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള് ഉള്പ്പെടുത്തി വൈവിധ്യങ്ങളാര്ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.ക്രോയ്ഡോണിലെ വെസ്റ്റ് തൊണ്ടന് കമ്മ്യൂണിറ്റി ഹാളില് സെപ്റ്റംബര് 28 നു നടക്കുന്ന ആഘോഷ പരിപാടികള് വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്ക്കുന്നു.
മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികള് വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.
താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള് മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ ,
More »
പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര് 5ന് സ്റ്റോക്ക് ഓണ് ട്രെന്ഡില്
യുകെ യില് താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക് . ഈ വര്ഷം ഒക്ടോബര് അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ് ട്രെന്ഡില് വൈറ്റ് മോര് ഹാള് കമ്മ്യൂണിറ്റി സെന്ററില് വച്ച് നടത്തപ്പെടുന്നു.
യുകെയില് ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില് ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില് അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില് നിര്ത്തുന്നതില് ഈ സംഗമം ഒരു നിര്ണായക പങ്കു വഹിച്ചിട്ടുണ്ട് .
രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി വിവിധ ഇനം ഇന്ഡോര് ഗെയിമുകളും ഫണ് ഗെയിംസ് കളും നടത്തപ്പെടും നാടന്
More »
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1020 പൗണ്ട്
കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില് ജോണ് സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രേസ്റ്റ് ക്യന്സര് ബാധിച്ചു ചികില്സിക്കാന് വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില് വീട്ടില് ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചു.
ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികള് ചെയ്തു നന്നായി മുന്പോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയില് ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത്.
ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭര്ത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്റ് ക്യന്സറിനു ചികില്സിക്കാന് ഒരു
More »
ഓണാഘോഷം അടിച്ചുപൊളിച്ച് ടോണ്ടന് മലയാളി അസോസിയേഷന്
ടോണ്ടന് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില് ഓണാഘോഷം സംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ സോമര്സെറ്റ് കൗണ്ടിയില് ടോണ്ടന് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികള് രാവിലെ ഒന്പതു മണി മുതല് കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രള് വില്ലേജ് ഹാളില് വച്ച് ആരംഭിച്ചു. അതിനെ തുടര്ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ടോണ്ടന് ബീറ്റ്സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേല്ക്കുകയും തുടര്ന്ന് കലാപരിപാടികള് ഔദ്യോഗികമായി ആരംഭിച്ചു. ടിഎംഎ പ്രസിഡന്റ് ജതീഷ് പണിക്കരുടെ അധ്യക്ഷതയില് കൂടിയ പൊതുയോഗം യുക്മ പ്രസിഡന്റ് ഡോക്ടര് ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിര്വഹിച്ചു. ടിഎംഎ സെക്രട്ടറി വിനു വിശ്വനാഥന് നായര് സ്വാഗതം ആശംസിക്കുകയും യുക്മ സൗത്ത് വെസ്റ്റ് റീജിയന് സെക്രട്ടറി സുനില് ജോര്ജ് ഓണ സന്ദേശം നല്കുകയും
More »
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്; മുഖ്യാതിഥി എമിറെറ്റസ് ടോം ആദിത്യ
മലയാളി ഉള്ളിടം മാവേലിനാടാക്കി മാറ്റിക്കൊണ്ട് ഓണാഘോഷങ്ങള് അരങ്ങേറുമ്പോള് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം നാളെ(ശനിയാഴ്ച) ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില് സംഘടിപ്പിക്കുന്നു. പരിപാടികള് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു. മേയര് എമിറെറ്റസ് ടോം ആദിത്യ പരിപാടിയില് മുഖ്യാതിഥിയാകും.
ബ്രിസ്റ്റോള് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആഘോഷപരിപാടികള് അരങ്ങേറുന്നത്. 14ന് രാവിലെ 9 മണിക്ക് അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങള്ക്ക് തുടക്കം കുറിയ്ക്കുക. മനോഹരമായ പൂക്കളം ഒരുക്കുന്നതിന് പുറമെ വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അരങ്ങേറും.
വൈകുന്നേരം 9 വരെ നീളുന്ന ഓണാഘോഷപരിപാടികളില് വൈവിധ്യാത്മകമായ പരിപാടികളാണ് ഒരുക്കുന്നത്. 10.30ന് രുചികരമായ ഓണസദ്യയും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ബ്രിസ്റ്റോള് മലയാളി
More »
ബോള്ട്ടന് മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്; അതിഥിയായി ലക്ഷ്മി നക്ഷത്രയും
ബോള്ട്ടന് : യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില് ഒന്നായ ബോള്ട്ടന് മലയാളി അസോസിയേഷന് (ബി എം എ) - ന്റെ ഈ വര്ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില് സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനല് സ്റ്റാര്മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില് മുഖ്യാതിഥി ആയി പങ്കെടുക്കും. ബോള്ട്ടനിലെ ഇന്ത്യന്സ് സ്പോര്ട്സ് ക്ലബ് ഹാള് അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികള്ക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതല് വൈകുന്നേരം അഞ്ചു മണി വരെയാണ് പരിപാടിയുടെ സമയക്രമം.
അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷന് ഭാരവാഹികള് അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില് കൂട്ടായ്മയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന വൈവിധ്യമാര്ന്ന കലാവിരുന്നുകള്, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ നൃത്ത അരങ്ങേറ്റം, നിരവധി കലാ - കായിക
More »
ഒ ഐ സി സി (യു കെ) ഓണാഘോഷ പരിപാടികള് 14 ന് ഇപ്സ്വിച്ചില്; നിറം പകരാന് ചെണ്ടമേളവും കലാവിരുന്നുകളും
ഇപ്സ്വിച്ച് : ഒ ഐ സി സി (യു കെ) നാഷണല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ ഓണാഘോഷ പരിപാടികള് സെപ്റ്റംബര് 14 - ന് ഇപ്സ്വിച്ചില് വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീന് കാത്തലിക് ചര്ച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതല് ആരംഭിക്കുന്ന ആഘോഷപരിപാടികള് ഒ ഐ സി സി (യു കെ) നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണല് / റീജിയന് നേതാക്കന്മാരും സാംസ്കാരിക പ്രവര്ത്തകരും യു കെയിലെ വിവിധ ഇടങ്ങളില് നിന്നുമുള്ള പ്രവര്ത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.
ഒ ഐ സി സി (യു കെ) - യുടെ നവ നാഷണല് കമ്മിറ്റിയും ഇപ്സ്വിച് റീജിയന് കമ്മിറ്റിയും നിലവില് വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയില്, അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയന് കമ്മിറ്റി ഭാരവാഹികള്
More »
മുന്നറിയിപ്പില്ലാതെയുള്ള വിമാനം റദ്ദാക്കല്: അടിയന്തിര ഇടപെടല് അഭ്യര്ത്ഥിച്ചുള്ള നിവേദനം എം പിക്കും എയര് ഇന്ത്യ എം ഡിക്കും സമര്പ്പിച്ച് ഒ ഐ സി സി (യു കെ)
ലണ്ടന് : ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങള് ഏറ്റെടുക്കുകയും പ്രശ്നപരിഹാര ശ്രമങ്ങളില് നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകള്ക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയര് ഇന്ത്യ ഉള്പ്പടെയുള്ള വിമാന സര്വീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികര്ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയില് പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യര്ത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണല് കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് എയര് ഇന്ത്യ സി ഇ ഒ & എം ഡി വില്സന് ക്യാമ്പെല്, കോട്ടയം ലോക്സഭ അംഗം ബഹു. ഫ്രാന്സിസ് ജോര്ജ് എംപി എന്നിവര്ക്ക് സമര്പ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്
More »
യുക്മ - ട്യൂട്ടേഴ്സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്; യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്
യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേര്ന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവര്ക്കും പഴയ തലമുറയിലെ കുടിയേറ്റക്കാര്ക്കും പ്രയോജനകരമാകുന്ന വിധത്തില് യുകെയില് പ്രൈമറി തലം മുതല് യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാര് സെപ്റ്റംബര് 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയില് നിന്നും തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങള് നിലവിലുള്ള ബ്രിട്ടനില് അഞ്ജത മൂലം പലപ്പോഴും ശരിയായ കോഴ്സുകള് തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികള്ക്ക് അനുസരിച്ച് വേണ്ട മാര്ഗ്ഗ നിര്ദ്ദേശങ്ങള് നല്കുവാനോ മാതാപിതാക്കള്ക്ക് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യവും മനസ്സിലാക്കിയാണ് യുക്മയും ട്യൂട്ടേഴ്സ്
More »