അസോസിയേഷന്‍

ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
പീറ്റര്‍ബൊറോ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു.കെ) - കേരള ചാപ്റ്റര്‍ പീറ്റര്‍ബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും 'മധുരം മലയാളം' പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകളും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. മറിയ ഉമ്മന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പീറ്റര്‍ബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈമണ്‍ ചെറിയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കല്‍ നന്ദിയും അര്‍പ്പിച്ചു. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പീറ്റര്‍ബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട

More »

അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
ലണ്ടന്‍ : അഭിനയരംഗത്തും റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രകടനങ്ങളിലും തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പ്രത്യേക അഭിനയ-ഓഡിഷന്‍ പരിശീലന കളരികളുമായി കലാഭവന്‍ ലണ്ടന്‍ എത്തുന്നു.ലണ്ടനിലും യുകെയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന ഈ പരിശീലന പരിപാടി, അഭിനയവും പ്രകടനകലയും ഗൗരവമായി സമീപിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അഭിനയരംഗത്തേക്കും റിയാലിറ്റി ഷോകളിലേക്കും കടക്കാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഓഡിഷനുകളാണ്. കഴിവും താല്‍പ്പര്യവും ആത്മവിശ്വാസവും ഉണ്ടായിട്ടും ക്യാമറയ്ക്കുമുന്നിലോ ജഡ്ജിംഗ് പാനലിന് മുന്നിലോ സ്വന്തം കഴിവ് ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാതെ നിരാശരാകുന്നവരുടെ എണ്ണം കുറവല്ല. പലപ്പോഴും കഴിവിന്റെ കുറവല്ല പരാജയത്തിന് കാരണം; മറിച്ച് തയ്യാറെടുപ്പിന്റെ അഭാവം, ശരിയായ

More »

ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
മാഞ്ചസ്റ്റര്‍ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ നടക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യു കെയിലെത്തിയ ഡോ. മറിയ ഉമ്മന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ബോള്‍ട്ടണ്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്, യൂത്ത് വിംഗ് പ്രതിനിധി സച്ചിന്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന് പൊതുസേവന-സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം 'പുതുയുഗ സംഗമം 2026'ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

More »

യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
ജൂലൈ നാലിന് സ്റ്റോണ്‍ലീ പാര്‍ക്കില്‍ നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനും രജതജൂബിലി ആഘോഷത്തിലും വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ യും എത്തും .വരുന്ന ആഴ്ച്ചയില്‍ യുകെയിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ ഡോ മറിയ ഉമ്മനെ വരവേല്ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ മാസം 27 ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിന്റെ അതിഥിയായാണ് മറിയ എത്തുന്നത. ഇപ്പോഴിതാ മറിയയ്ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മനും യുകെയുടെ മണ്ണിലേക്ക് എത്തുകയാണ്. യുകെകെസിഎ കണ്‍വന്‍ഷന് കൂടുതല്‍ പകിട്ടേകുന്നതാണ് ചാണ്ടി ഉമ്മന്റെ സാന്നിധ്യം. യുകെയിലെ ക്‌നാനായ ഒത്തുചേരലുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രജത ജൂബിലി ഉത്ഘാടന വേളയിലാണ് ചാണ്ടി ഉമ്മന്‍

More »

ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
പീറ്റര്‍ബറോ : കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും, സാംസ്‌കാരിക-സാമൂഹിക ചരിത്രതാളുകളില്‍ തനത് മുഖമുദ്ര ചാര്‍ത്തിയിട്ടുമൂള്ള ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂണ്‍ 21 ന് ഞായറാഴ്ച്ച പീറ്റര്‍ബറോയില്‍ നടക്കുന്നു. ചങ്ങനാശ്ശേരിയുടെ മുന്‍ എംഎല്‍എ അഡ്വ.ജോബ് മൈക്കിള്‍, യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംഗമത്തില്‍ പങ്കുചേരും. യുക്മ നാഷണല്‍ ജോ.സെക്രട്ടറി സണ്ണിമോന്‍ മത്തായി, ഐഒസി നാഷണല്‍ പ്രസിഡണ്ട് സുജു കെ ഡാനിയേല്‍ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്‌നേഹക്കൂട്ടായ്മ്മയില്‍ അതിഥികളായെത്തും. ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും, നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും, വീണ്ടും അനുഭവിക്കാന്‍ ഉതകുന്ന തരത്തില്‍ കലാ-സാംസ്‌കാരികവും, സംവേദനാത്മകവുമായ പരിപാടികള്‍, സംഗീതവിരുന്ന്,

More »

ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
യുകെയിലെ മലയാളി കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ഓള്‍ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികള്‍ കരസ്ഥമാക്കുന്ന മുഴുവന്‍ സമ്മാനങ്ങളും സംഘാടകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂണ്‍ 21 ഞായറാഴ്ച കാര്‍ഡിഫിലെ പോണ്ട്കാന ഫീല്‍ഡ്‌സില്‍ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ നടക്കുക. നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിര്‍ത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂര്‍ണമെന്റ് വേദിയാകുന്നത്. മത്സരത്തില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂര്‍ണ്ണമായും തലച്ചോറിലെ ട്യൂമര്‍ ബാധിതരുടെ

More »

യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
യുക്മ - ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ വിഗന്‍ മലയാളി അസോസിയേഷന്റെ സമ്പൂര്‍ണ ആധിപത്യം. ജൂണ്‍ 13നു വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ)യുടെ ആതിഥേയത്വത്തില്‍ നടന്ന യുക്മ ഡോ. സൈമണ്‍സ് അക്കാദമി റീജിയണല്‍ കായികമേളയില്‍ 194 പോയിന്റുമായി ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി വിഗന്‍ മലയാളി അസോസിയേഷന്‍. 103 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തു എത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോര്‍ത്ത് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ ) നാലാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ എട്ടര മണിയോടെ രജിസ്‌ട്രേഷന്‍ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് മാര്‍ച്ച്

More »

കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
ലണ്ടന്‍ : വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫലപ്രദമായ ആശയവിനിമയ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ദ്വിദിന അഭിനയ പരിശീലന കളരി ജൂണ്‍ 27, 28 തീയതികളില്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങള്‍ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ക്ക് പുറമെ വ്യക്തമായ

More »

ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
ഓള്‍ഡ്ഹാം : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ സംഘടിപ്പിക്കും. മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions