ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) 'സേവന ദിനം' ആയി ആചരിക്കും; 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിയ്ക്കും
ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം 'സേവന ദിനം' ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നു മാലിന്യം നിറഞ്ഞ തെരുവുകള്‍ ശുചീകരിക്കും. രാവിലെ 10 മണി മുതല്‍ ബോള്‍ട്ടന്‍ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജന പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ യൂണിറ്റ് / റീജിയനുകളില്‍ നിന്നുള്ള ഐ ഒ സി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കും.
രാജ്യ വ്യത്യാസമില്ലാതെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ബോധവല്‍കരിച്ചുകൊണ്ട് 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെ ഔദ്യോഗിക ഉദ്ഘടനവും ചടങ്ങില്‍ വച്ച് സംഘടിപ്പിക്കും.
തദേശഭരണ സംവിദാനം, മലയാളി അസോസിയേഷന്‍ ഉള്‍പ്പടെയുള്ള വിവിധ സംഘടനകള്‍,
More »
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓണാഘോഷം ഇപ്‌സ്വിച്ചില്‍
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ഇപ്‌സ്വിച്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഇന്ന് (ശനി) ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 6 വരെ ഇപ്‌സ്വിച്ച് സെന്റ് മേരി മഗ്ദലന്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന ഓണാഘോഷം ഐഒസി യുകെ കേരള ചാപ്റ്റര്‍ നാഷനല്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. യുക്മ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണസദ്യയും കലാകായിക മത്സരങ്ങളും സൗഹൃദ വടംവലി മത്സരവും ഉണ്ടായിരിക്കും. കൂടാതെ 'ഓണം കേരളത്തിന്റെ ദേശീയ ആഘോഷം' എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏവരെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി യുകെ ഇപ്‌സ്വിച്ച് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
ഐ ഒ സി (യു കെ) - കേരള
More »
കുഞ്ചറക്കാട്ടുകാരുടെ കുടുംബസംഗമം ബെഡ്‌ഫോര്‍ഡില്‍
ബെഡ്‌ഫോര്‍ഡ് : കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, മലബാര്‍ പ്രദേശങ്ങളില്‍ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ മൂന്ന് തലമുറകളുടെ കുടുംബസംഗമം ബെഡ്‌ഫോര്‍ഡ് ക്രൈസ്റ്റ് കിങ് പാരിഷ് ഹാളില്‍ വെച്ച് ശനിയാഴ്ച രാവിലെ 09.30 മുതല്‍ വൈകീട്ട് 05.30 വരെ നടത്തപ്പെടുന്നു.
കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും കുടുംബത്തിന്റെ മഹിമയും മാഹാത്മ്യവും പാരമ്പര്യങ്ങളും നിലനിര്‍ത്തുവാനും യുവ തലമുറയ്ക്ക് കൈമാറുന്നതിനും കുടുംബബന്ധങ്ങളുടെ ശക്തിയും കൂട്ടായ്മയും മനസിലാക്കുവാനും ഇതുപോലെയുള്ള കുടുംബയോഗങ്ങള്‍ പ്രയോജനപ്രദമായിരിക്കുമെന്ന് കുടുംബ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന യോഗം വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്നവര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും
More »
യുക്മ ദേശീയ കലാമേള നവംബര്‍ 1 ന് ചെല്‍റ്റന്‍ഹാമില്‍; റീജിയണല്‍ കലാമേളകള്‍ സെപ്തബര്‍ 27 നു വെയില്‍സില്‍ തുടക്കം കുറിക്കും
യുകെ മലയാളികള്‍ക്ക് ഇനി കലാമേളകളുടെ കാലം. വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട യുക്മ കേരളപൂരം വള്ളംകളിയുടെയും ഓണാഘോഷങ്ങളുടെയും പൊടിപടലങ്ങള്‍ അടങ്ങും മുന്‍പ് തന്നെ യുക്മ കലാമേളകള്‍ക്ക് ആരംഭമാകുന്നു. ഏവരും ഉറ്റുനോക്കുന്നത് നവംബര്‍ ഒന്നിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ പതിനാറാമത് യുക്മ ദേശീയ കലാമേളയിലേക്ക്. യുക്മയുടെ ശക്തമായ ഏഴു റീജിയനുകളില്‍ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നത്. ആയിരത്തില്‍ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കുന്നതിന് യുക്മയുടെ വേദികള്‍ സജ്ജമായികൊണ്ടിരിക്കുന്നു.
ദേശീയ കലാമേളയുടെ ലോഗോ രൂപ കല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങള്‍ 11/09/2025, വ്യാഴം മുതല്‍ ആരംഭിക്കുകയും 21/09/2025, ശനിയാഴ്ച്ച അവസാനിക്കുകയും
More »
ലണ്ടന്‍ മലയാള സാഹിത്യവേദി സംഗീത സന്ധ്യ 20ന്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ ഗായകന്‍ കെ പി ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദന്‍ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം LALA 2025 സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച ബാര്‍ക്കിങില്‍ റിപ്പിള്‍ സെന്റററില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.
വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദന്‍ പല ഭാഷകളിലായി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. ഈ വര്‍ഷത്തെ കെ പി ബ്രഹ്മാനന്ദന്‍ പുരസ്‌കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രന്‍ മാഷിന്റെ മകനുമായ നവീന്‍ മാധവിന് നല്‍കുന്നു. പ്രോഗ്രാമിനോടനുബന്ധിച്ചു് യുകെയിലും യൂറോപ്പിലെയും കലാസാംസ്‌കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.
More »
ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്' സ്റ്റീവനേജില്‍ 21ന്
സ്റ്റീവനേജ് : പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടന്‍ ലീഗില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പന്‍സും, ലൂട്ടന്‍ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്‌സ് എലൈറ്റും സംയുക്തമായി ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്റ്റീവനേജില്‍ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക.
സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി സീരീസ് എന്നിവര്‍ക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും
More »
യുക്മ ഫസ്റ്റ് കോള്‍ കേരളപ്പൂരത്തിന് ആവേശകരമായ പരിസമാപ്തി; ബോള്‍ട്ടന്‍ കൊമ്പന്‍ ചാമ്പ്യന്‍സ്
റോതെര്‍ഹാം : യുക്മ ഫസ്റ്റ് കോള്‍ കേരളപ്പൂരം വള്ളംകളി മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. ഒന്‍പതര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് വൈകുന്നേരം ആറര മണിയോടെയാണ് സമാപനമായത്. 31 ജലരാജാക്കന്മാര്‍ ഇരമ്പിയാര്‍ത്ത വള്ളം കളി മത്സരത്തില്‍ കൊമ്പന്‍സ് ബോട്ട് ക്ലെബ്ബ് ബോള്‍ട്ടണ്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്ത് എസ് എം എ ബോട്ട് ക്ലെബ്ബ് എത്തിയപ്പോള്‍ ലിവര്‍പൂളിന്റെ ജവഹര്‍ ബോട്ട് ക്ലെബ്ബാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. നാലാം സ്ഥാനത്ത് സെവന്‍ സ്റ്റാഴ്സ് കൊവെന്‍ട്രിയും അഞ്ചും ആറും സ്ഥാനങ്ങള്‍ യഥാക്രമം എന്‍എംസിഎ ബോട്ട് ക്ലെബ്ബും ബിഎംഎ ബോട്ട് ക്ലെബ്ബും കരസ്ഥമാക്കി.
വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ ലിവര്‍പൂള്‍ ലിമ ഒന്നാം
More »
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം ഗംഭീരമായി
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു. ജില്ലിംഹാം ടൈഡ് വാളില്‍ ഉള്ള ഹോളി ട്രിനിറ്റി ഹാളില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട്, ശ്രീ ദേവകി നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി, ചടങ്ങുകള്‍ക്ക് വാണി സിബികുമാര്‍ നേതൃത്വം നല്‍കി.സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അതിഥി ആയിരുന്നു.
More »
കെന്റിലെ മെഡ്വേ മലയാളികളുടെ ഓണാഘോഷം 13ന് നടത്തും
ഇംഗ്ലണ്ടിന്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെന്റിലെ മെഡ്വേയില്‍ മലയാളികള്‍ ഒത്തുചേര്‍ന്നുള്ള ഓണാഘോഷം 13 ന് ദ ഹോവാര്‍ഡ് സ്‌കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയാണ്. കെന്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെന്റ് മലയാളി അസോസിയേഷനും ഒത്തു ചേര്‍ന്നാണ് ഈ വര്‍ഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുന്‍ കാലങ്ങളില്‍ ഓണാഘോഷമുള്‍പ്പെടെയുള്ള മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിന്റെ സ്വന്തം നാട് പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സ്വന്തം നാട്ടിലെ സഹോദരങ്ങള്‍ക്ക് തണലേകുവാനാണ് ഭിന്നതകള്‍ മറന്ന് MKC യും KMAയും കൈകള്‍ കോര്‍ത്തത്. തുടര്‍ന്ന് ഓണം,ക്രിസ്തുമസ്, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയ പരിപാടികള്‍ രണ്ടു സംഘടനകളും ഒന്നു ചേര്‍ന്നാണ് നടത്തി വരുന്നത്.
രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത
More »