|
|
|
അസോസിയേഷന്
ടോണ്ടന് മലയാളി അസോസിയേഷന് നവനേതൃത്വം
സോമര്സെറ്റിലെ ചെറുപട്ടണമായ ടോണ്ടനില് നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടന് മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാന് 2026-28 കാലയളവിലേക്ക് പുതിയ വര്ക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തില് വച്ച് ടോണ്ടന് മലയാളികള്ക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കര് പ്രസിഡണ്ട് ആയും, വിനു വി നായര് സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. മഞ്ജുള സിജാന് (വൈസ് പ്രസിഡന്റ്), ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), അരുണ് ധനപാലന്(ട്രഷറര്) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്.
യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്ന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിന് മോന്സി, ഡെന്നിസ് വി ജോസ്, അജി തോമസ്, പ്രവീണ് ബീ എസ്, ബെറ്റി മാത്യു, ഷൈജു വലമ്പൂര്, ജിജി ജോര്ജ്, മെജോ ഫിലിപ്പ്, ലിനു പീ
More »
മോഹന്ജി ഫൗണ്ടേഷനും, ലണ്ടന് ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
മോഹന്ജി ഫൗണ്ടേഷനും, ലണ്ടന് ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 31 ശനിയാഴ്ച വൈകിട്ട് 6 മുതല് ടോണ്ടന് ഹീത്തിലുള്ള വെസ്റ്റ് ടോണ്ടന് കമ്മ്യൂണിറ്റി സെന്ററില് വച്ചാണ് ചടങ്ങുകള് സഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം കുട്ടികള് അവതരിപ്പിക്കുന്ന ഭജന, വിവേകാനന്ദ പ്രഭാഷണം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല് വിവരങ്ങള്ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന് - 07405513236
സുബാഷ് ശാര്ക്കര - 07519135993
രമ രാജന് - 07576492822
More »
അശോക് കുമാറിന്റെ മാരത്തോണ് ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ് മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
മാരത്തോണ് റണ്ണര് അശോക് കുമാര് സംഘടിപ്പിക്കുന്ന 10ാമത് മാരത്തോണ് ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് നാളെ ഞായറാഴ്ച സെല്സ് ഡണ് കമ്മ്യൂണിറ്റി സെന്ററില് വച്ചു നടത്തപ്പെടുന്നു. മാരത്തോണ് ചരിത്രത്തില് കുറഞ്ഞ കാലയളവില് ആറ് മേജര് മാരത്തോണുകള് പൂര്ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാര് സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതല് വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയില് ക്രോയ്ഡോണ് മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.
ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000ല് അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികള്ക്ക് നല്കുകയും ചെയ്തു. ഈ വര്ഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില് നടത്തുന്ന ഇന്റര് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പീപ്പിള് വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്ഥാനത്തിന്റെ
More »
ഐഒസി യുകെ കേരള ചാപ്റ്റര് സറേ റീജിയന്റെ ക്രിസ്തുമസ് ആഘോഷം വര്ണ്ണാഭമായി
ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് കേരള ചാപ്റ്റര് സറേ റീജിയന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്രോയിഡോണ് സെന്റ് ജൂഡ് ചര്ച്ച് ഹാളില് വെച്ച് നടന്ന ആഘോഷത്തില് നൂറുകണക്കിന് ആളുകള് പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തില് സറേ റീജിയന് പ്രസിഡന്റ് വില്സണ് ജോര്ജ് അധ്യക്ഷത വഹിച്ചു. ലണ്ടന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രല് വികാരി ഫാ. നിതിന് പ്രസാദ് കോശി ക്രിസ്തുമസ് സന്ദേശം നല്കി. മുഖ്യ അതിഥികളായി ക്രോയിഡോണ് മുന് മേയര് മഞ്ജു ഷാഹുല് ഹമീദ്, ലൂട്ടന് മുന് മേയര് ഫിലിപ്പ് എബ്രഹാം, ഐഒസി യുകെ കേരള ചാപ്റ്റര് പ്രസിഡന്റ് സുജു കെ ഡാനിയേല് എന്നിവര് ക്രിസ്തുമസ് ആശംസകള് അര്പ്പിച്ചു.
കേരള ചാപ്റ്റര് വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്, ജനറല് സെക്രട്ടറി അഷറഫ് അബ്ദുള്ള, സാറേ റീജയന് ജനറല് സെക്രട്ടറി ഗ്ലോബിറ്റ് ഒലിവര്, ട്രഷറര് അജി ജോര്ജ്, കെ. മോഹന്ദാസ്
More »
ബോള്ട്ടന് മലയാളി അസോസിയേഷന് ക്രിസ്തുമസ് കരോള് സംഘടിപ്പിച്ചു; ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികള് വെള്ളിയാഴ്ച
ബോള്ട്ടന് : ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോള്ട്ടന് മലയാളി അസോസിയേഷന് (ബി എം എ) ക്രിസ്തുമസ് കരോള് സംഘടിപ്പിച്ചു. കാല്നടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായര് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളില് അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങള്. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോള് സര്വീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങള്ക്ക് സമ്മാനിച്ചത്.
വാദ്യ - ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തില് വീടുകള് സന്ദര്ശിച്ച കരോള് സംഘം കുടുംബാംഗങ്ങള്ക്കും കുട്ടികള്ക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാര്ഡുകളും നല്കി.
കരോള് സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷന് അംഗങ്ങള്ക്കും, മൂന്ന് ദിവസങ്ങളിലായി കരോള് സമാപനത്തോടനുബന്ധിച്ചു
More »
മന്ത്രി റോഷി അഗസ്റ്റിന് യുകെയില്; ആദ്യ പരിപാടി ലെസ്റ്ററില് ഹീത്രൂ എയര്പോര്ട്ടില് ഊഷ്മള സ്വീകരണം
യുകെയിലെത്തിയ ജല വിഭവ വകുപ്പ് മന്ത്രിയും കേരളാ കോണ്ഗ്രസ് (എം) നേതാവുമായ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോണ്ഗ്രസ് (എം) പ്രതിനിധികള് ലണ്ടന് ഹീത്രു എയര്പോര്ട്ടില് സ്വീകരിച്ചു. പ്രവാസി കേരള കോണ്ഗ്രസ് (എം) മുന് യുകെ ഘടകം പ്രസിഡന്റ് ഷൈമോന് തോട്ടുങ്കല്, മുന് ഓഫീസ് ചാര്ജ് സെക്രട്ടറി ടോമിച്ചന് കൊഴുവനാല്, സീനിയര് നേതാവും സെക്രട്ടറിയുമായ സി എ ജോസഫ്, മുന് നാഷണല് ട്രഷര് ജെയ്മോന് വഞ്ചിത്താനം, സീനിയര് നേതാവ് ജോയ് വള്ളുവന്കോട്, യുകെ ഘടകം ഓഫീസ് ചാര്ജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയണ് പ്രസിഡന്റ് ജോഷി സിറിയക്, നാഷണല് കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റിയന് കാവാലം, ജീത്തു പൂഴിക്കുന്നേല് തുടങ്ങിയവര് സന്നിഹിതരായിരുന്നു.
പ്രവാസി കേരളാ കോണ്ഗ്രസ് (എം) ഗ്ലോബല് കമ്മിറ്റിക്കു വേണ്ടി സീനിയര് നേതാവ് സി എ ജോസഫും യുകെ നാഷണല് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ അരയത്തും സൗത്ത് റീജിയണല്
More »
ലണ്ടനിലെ ബോളി ബീറ്റ് ഡാന്സ് ഫിറ്റ്നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില് പ്രവര്ത്തനം ആരംഭിക്കും
ലണ്ടനിലെ പ്രമുഖ ഡാന്സ് ഫിറ്റ്നസ് പ്രസ്ഥാനമായ ബോളി ബീറ്റ് ഡാന്സ് ഫിറ്റ്നസ് കേരളത്തില് ശാഖ ആരംഭിക്കും. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാന്സ് ഫിറ്റ്നസ് ട്രെയ്നറുമായ രതീഷ് നാരായണന്, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേര്ക്ക് പരിശീലനം നല്കി ശ്രദ്ധേയനായ വ്യക്തിയാണ്.
ഇത് വരെ ലണ്ടനില് വന് സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ-ഫിറ്റ്നസ് രംഗത്തും പുതിയ ഊര്ജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതല് ഔദ്യോഗിക പ്രവര്ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള് ഇപ്പോള് പുരോഗമിക്കുകയാണ്.
കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങള് തൃശൂര് , പാലക്കാട് എന്നിവിടങ്ങളില് ആയിരിക്കും.
മലയാളികള്ക്കായി ഡാന്സും ഫിറ്റ്നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നല്കുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്ട്രേഷന് വിവരങ്ങള് ഉടന്
More »
കരോള് സന്ധ്യയില് ലയിച്ച് കവന്ട്രി; കിരീടം ചൂടിയത് ബിര്മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര് മിഷന്
കവന്ട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില് നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങള്. മാലാഖമാരുടെ സ്വര്ഗീയ സംഗീതത്തോടൊപ്പം അവര് ചേര്ന്നു പാടിയപ്പോള് കവന്ട്രി വില്ലന്ഹാള് സോഷ്യല് ക്ലബില് ഉയര്ന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവര്ണ്ണഗീതങ്ങള്.
കരോള് സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള് സമ്മാനിച്ച് ഡിസംബര് 6 ശനിയാഴ്ച്ച കവന്ട്രി വില്ലന്ഹാള് സോഷ്യല് ക്ലബില് ഗര്ഷോം ടിവിയും , ലണ്ടന് അസഫിയന്സും ചേര്ന്നൊരുക്കിയ ജോയ് ടു ദി വേള്ഡ് കരോള് ഗാന മത്സരത്തിന്റെ എട്ടാം സീസണില് പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങള്. 'ജോയ് ടു ദി വേള്ഡ്' സീസണ് 8 ഓള് യുകെ കരോള് ഗാന മത്സരത്തില് കിരീടം ചൂടിയ സാള്ട്ലി സെന്റ് ബെനഡിക്ട് സീറോ മലബാര് മിഷന് ക്വയര് ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാര്ഡും 'ജോയ് ടു ദി
More »
ഐഒസി (കേരള) മിഡ്ലാന്ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്ആര് നിര്ദ്ദേശങ്ങള്-ആശങ്കകള്', ഓണ്ലൈന് സെമിനാര്
മാഞ്ചസ്റ്റര് : യുകെയിലെ ഐഎല്ആര് / സ്ഥിരതാമസ യോഗ്യതയില് നിര്ദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങള്, സ്കില്ഡ് വര്ക്കര് വിസയിലുള്ള മലയാളികളുള്പ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില് ഐ ഓ സി (യുകെ) - കേരള ചാപ്റ്റര് മിഡ്ലാന്ഡ്സ് ഏരിയയുടെ ആഭിമുഖ്യത്തില് വന് ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അടിയന്തര ഓണ്ലൈന് 'സൂം' സെമിനാര് സ്വീകാര്യവും, വിജയകരവും, പ്രതീക്ഷാനിര്ഭരവുമായി.
കേംബ്രിഡ്ജ് എംപിയും, മുന് മന്ത്രിയുമായ ഡാനിയേല് സെയ്ക്നര്, ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസിന്റെ നിയമ ഉപദേഷ്ടാവും, കേംബ്രിഡ്ജ് മുന് മേയറുമായ സോളിസിറ്റര് അഡ്വക്കേറ്റ് കൗണ്സിലര് ബൈജു തിട്ടാല, ഫ്യൂച്ചര് ഗവേണന്സ് ഫോറത്തിലെ (അസൈലം & മൈഗ്രേഷന്) സീനിയര് പോളിസി അസോസിയേറ്റ് കമ്മീഷണര് ബെത്ത് ഗാര്ഡിനര്-സ്മിത്ത് എന്നിവര് സെമിനാറില് പങ്കെടുത്ത് വ്യക്തവും, വിദ്ഗദവുമായി സെഷന് നയിച്ചു.
More »
|
| |
|
|
|