സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന്;ഫാ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന്.സ്ഥിരം വേദിയായ ബെഥേല്‍ സെന്ററിനു പകരം ഇത്തവണയും ബര്‍മിങ്ഹാം സെന്റ് കാതറിന്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ 13 ന് രാവിലെ 8 ന് ആരംഭിക്കും.ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ശുശ്രൂഷകയും രാജ്യാന്തര വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് പങ്കെടുക്കും. അതേസമയം സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷന്‍ 10 ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക്

More »

എയ്‌ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഇന്ന്
എയ്‌ല്‍സ്‌ഫോര്‍ഡ് : കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്‌ല്‍സ്‌ഫോര്‍ഡില്‍ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ല്‍സ്‌ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മ്മല്‍ സീറോ മലബാര്‍ മിഷന്‍ ആണ് നേതൃത്വം നല്‍കുന്നത്. ഈ മാസത്തെ ആദ്യബുധനാഴ്ച ശുശ്രൂഷ ഇന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്‌ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കര്‍മ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക്

More »

കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍
ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍ (Medway Hindu Mandir, 361 Canterbury tSreet, Gillingham ME7 5XS) ജൂലൈ 28 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ 10.30 വരെ മണികണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ് എന്നും വിളിക്കുന്നതിനാല്‍ കര്‍ക്കിടക മാസത്തില്‍ നടത്തുന്ന ഈ ചടങ്ങിനെ കര്‍ക്കിടക വാവ് ബലി എന്നു വിളിക്കുന്നു. ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്. ഈ വാവു ബലി മലയാളമാസമായ കര്‍ക്കിടകത്തില്‍ നടത്തുന്നതിനാല്‍, ആചാരത്തിന് കര്‍ക്കിടക വാവു ബലി എന്നാണ് പേര്. കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്.

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തി സാന്ദ്രമായി
വാല്‍സിംഗ്ഹാം : 'ഇംഗ്ലണ്ടിലെ നസ്രത്ത്' എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് തീര്‍ഥാടനം ഭക്തിസാന്ദ്രമായി , രൂപത സ്ഥാപിതമായതിന്റെ ആറാം വാര്‍ഷികദിനത്തില്‍ ജപമാല സ്തുതികളും , പ്രാര്‍ത്ഥനാ മഞ്ജരികളും നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും വൈദികരും സന്യസ്തരും ഉള്‍പ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് . ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രൂപതയിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആയിരിക്കുകയാണ്. ഈശോയോടും ,വിശുദ്ധ കുര്ബാനയോടും ദാഹമുള്ള ഒരു സമൂഹത്തെയാണ് രൂപതയോട് ദൈവം കൂട്ടിച്ചേര്‍ക്കുന്നത് .ഈ ഭൂമിയില്‍

More »

ആറാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഈമാസം 16ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാല്‍സിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കുന്ന ആറാമത് വാല്‍സിംഗ് ഹാം തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തീര്‍ഥാടനത്തിന്റെ കോഡിനേറ്റര്‍ മോണ്‍ ജിനോ അരീക്കാട്ട് എംസിബിഎസ്, ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയന്‍ കോഡിനേറ്റര്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍ എന്നിവര്‍ അറിയിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒറ്റക്കും ഗ്രൂപ്പായും നൂറു കണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന തീര്‍ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാല്‍സിംഗ്ഹാമില്‍ രാവിലെ ഒന്‍പതരയ്ക്ക് ജപമാല യോടെയാണ് തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് ആരാധന നടക്കും, പതിനൊന്ന് മണിക്ക് മരിയന്‍ സന്ദേശം. ഫാ. ജോസഫ് എടാട്ട് വി.സി നല്‍കും. ഉച്ചക്ക് പന്ത്രണ്ട്

More »

ജൂലൈ മാസ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന്
സ്ഥിരം വേദിയില്‍ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് നടക്കും. ബഥേല്‍ സെന്ററിനു പകരം ബര്‍മിങ്ഹാം സെന്റ് കാതറിന്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും. നോര്‍ത്താംപ്ടണ്‍ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തില്‍ സെഹിയോന്‍ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഇവാഞ്ചലൈസഷന്‍ കോ ഓര്‍ഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആന്‍ മരിയ S H വചനവേദിയിലെത്തും . അതേസമയം സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷന്‍ 10 ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും . സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക

More »

എയ്ല്‍സ്‌ഫോര്‍ഡില്‍ ആദ്യബുധനാഴ്ച ശുശ്രൂഷക്ക് ഇന്ന് തുടക്കം
എയ്ല്‍സ്‌ഫോര്‍ഡ് : വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ശേഷം കര്‍മ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതല്‍ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ സീറോ മലബാര്‍ മിഷന്‍ നേതൃത്വം നല്‍കും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. വൈകിട്ട് 4 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കര്‍മ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ

More »

യുകെയിലെ 'മലയാറ്റൂര്‍ തിരുന്നാള്‍' നാളെ; തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10 മുതല്‍
മാഞ്ചസ്റ്റര്‍ : 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10ന് നടക്കുന്ന സിറോ മലബാര്‍ സഭയുടെ അത്യാഘോഷപൂര്‍വമായ റാസ കുര്‍ബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാര്‍മ്മികനാകും. ഷ്രൂസ്‌ബെറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, ഫാ. നിക്ക് കേണ്‍, ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ഡാനി മോളോപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും

More »

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് നാളെ തുടക്കം: വിഥിന്‍ഷോ ഫോറം സെന്ററില്‍ സൂപ്പര്‍ മെഗാഷോ
മാഞ്ചസ്റ്റര്‍ : 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ മുതല്‍ തുടക്കമാകും. രാവിലെ 8.30ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടര്‍ന്ന് വൈകുന്നേരം 4.30ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ സൂപ്പര്‍ മെഗാഷോയോട് കൂടി ആണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം ആവുക. ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പര്‍ മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയില്‍ ആഴ്ത്തും. പിന്നണി ഗായകരായ സാംസണ്‍ സെല്‍വന്‍, അനൂപ് പാലാ, അഭിജിത്, അരാഫത് കടവില്‍ തുടങ്ങി ഒട്ടേറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്ക് മേമ്പൊടിയായി കോമഡിയും കൂട്ടിനെത്തുന്നതോടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions