Don't Miss

എം എം ലോറന്‍സിന്റെ മൃതദേഹത്തിനായി പിടിവലി
കൊച്ചി : അന്തരിച്ച സിപി എം നേതാവ് എം എ ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. പൊതുദര്‍ശനം നടന്ന എറണാകുളം ടൗണ്‍ ഹാളില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മൃതദേഹം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന് തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ് രംഗത്തുവന്നതോടെയാണ് പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ വലിയ വാക്കേറ്റമുണ്ടായത്. അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം. ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായിയാണ് വാക്കേറ്റമുണ്ടായത്. എന്നാല്‍ ആശയുടെ മകന്റെ പ്രതികരണം' അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെന്നായിരുന്നു. ആശയും മകനും പൊതുദര്‍ശനഹാളില്‍ നിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. എം എം ലോറന്‍സിന്റെ മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തീരുമാനമുണ്ടാകുംവരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

More »

സിപിഎം കണ്ണുരുട്ടി; ക്ഷമ ചോദിച്ച് അടിയറവ് പറഞ്ഞ് പിവി അന്‍വര്‍
കേരള പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെയാണ് അന്‍വര്‍ അടിയറവ് പറഞ്ഞത്. കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്, ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്,

More »

ലെബനനിലെ പേജര്‍ സ്ഫോടനം; വാര്‍ത്തകളില്‍ നിറഞ്ഞു റിന്‍സണ്‍
ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയിലെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും നീണ്ടതോടെ നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസ് ലോക മാധ്യമങ്ങളില്‍. പേജര്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ റിന്‍സന്റെ കമ്പനി ഉള്‍പ്പെട്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ഇയാളുടെ കമ്പനിയിലേക്കും വ്യാപിപ്പിച്ചത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് റിന്‍സന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് (Norta Global Ltd) കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട് . റിന്‍സന്റെ കമ്പനിയെ കുറിച്ച് അന്താരാഷ്ട്ര തലത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം

More »

മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പരാതിക്കാരി
നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പരാതിക്കാരി അറിയിച്ചു. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം. മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു. അപ്പീല്‍ നല്‍കാതിരുന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍

More »

ബിജെപിയെ മലര്‍ത്തിയടിക്കാന്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയ്ക്ക് വെല്ലുവിളിയുമായി ഗുസ്തി സൂപ്പര്‍താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍. എഐസിസി ആസ്ഥാനത്തെത്തി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വാര്‍ത്താ സമ്മേളനം നടത്തിയ ശേഷമാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വമെടുത്തത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമാണിതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇരുവരും നേതാക്കളായത് പോരാട്ടത്തിലൂടെയാണെന്നും കെസി പറഞ്ഞു. തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയാറാണെന്ന് വിനേഷ് ഫോഗാട്ട് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും റെയില്‍വേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണു ജോലി രാജിവെച്ചത്. സെപ്റ്റംബര്‍ 4ന് ന്യൂഡല്‍ഹിയില്‍

More »

നിവിന്‍ പോളിയ്‌ക്കെതിരേ ബലാല്‍സംഗക്കേസ് ; 'പീഡനം ദുബായില്‍ വച്ച്'
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ആഞ്ഞടിച്ച വിവാദ കൊടുങ്കാറ്റില്‍ ഉലഞ്ഞു നടന്‍ നിവിന്‍ പോളിയും. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിന്‍ പോളിയടക്കമുള്ളവര്‍ക്കെതിരെ ബലാല്‍സംഗക്കേസ് എടുത്തു. ഊന്നുകല്‍ പോലീസ് ആണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉണ്ട്. ദുബായില്‍ വച്ചാണ് പീഡനം നടന്നത് എന്നാണു പരാതിയില്‍ പറയുന്നത് അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നിവിന്‍ പോളിയ്‌ക്കെതിരെയുള്ള പരാതി. കേസില്‍ നിവിന്‍ പോളിയടക്കം ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. ദുബായില്‍ മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ

More »

മടിയില്‍ കനമുള്ളവര്‍ മാളത്തില്‍; ഒരേയൊരു പൃഥ്വിരാജ്
ലൈംഗിക ചൂഷണ വിവാദത്തില്‍ അടിമുടി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാള സിനിമയില്‍ നിന്ന് പ്രത്യാശയുടെ കിരണമായി നടന്‍ പൃഥ്വിരാജ്. വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നടകം മാളത്തില്‍ ഒളിച്ച വേളയില്‍ വ്യക്തം ശക്തവും ദൃഢവുമായ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ ശക്തമായ നിലപാട് പൃഥ്വിരാജ് വ്യക്തമാക്കി . കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പ്രസ് മീറ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിന്റെ വാക്കുകള്‍ : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ

More »

രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകന്‍ മോശമായി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട്‌ നടി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിര്‍മ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ റൂമിലേയ്ക്ക് വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താന്‍ ആദ്യം കരുതി. തന്റെ

More »

മലയാള സിനിമയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം
ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ള അറുപതോളം പേജുകള്‍ നീക്കിയിട്ടും മലയാള സിനിമ മേഖലയിലെ കാലങ്ങളായുള്ള ലൈംഗിക ചൂഷണം എത്രയെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. മലയാളത്തിലെ ഉന്നത നടന്മാര്‍ വരെ ഉള്‍പ്പെടുന്ന പീഡന ആരോപണങ്ങളാണ് പുറത്തുവന്നത്. പേര് വിവരങ്ങളും അടയാളങ്ങളും ഉള്ള പേജുകള്‍ ഒഴിവാക്കിയാണ് 289 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. പോക്സോ കേസ് പോലും എടുക്കാനുള്ള നിരവധി സംഭവങ്ങളുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions