എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
2026-ലെ എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. രോഗികളെയും സംവിധാനത്തെയും ഗുരുതരമായി ബാധിക്കുന്ന സമരങ്ങള്‍ ഒഴിവാക്കാനാണ് ശ്രമങ്ങള്‍. ഈ മാസം ചര്‍ച്ചകള്‍ നടത്തി 2026 ല്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഡോക്ടര്‍മാരും, ആരോഗ്യ മേധാവികളും ശ്രമിക്കുന്നത്. അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തണമെന്നതിനാല്‍ ഫെബ്രുവരി വരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് സമരത്തിന് ഇറങ്ങാന്‍ കഴിയില്ല. ഈ സമയത്ത് ഒത്തുതീര്‍പ്പ് എത്തിക്കാനാണ് മന്ത്രിമാരുടെ ശ്രമം.
ഫ്ലൂ പകര്‍ച്ചവ്യാധിയായി പടര്‍ന്ന് പിടിച്ച ഡിസംബറിലും ഡോക്ടര്‍മാര്‍ ക്രിസ്മസ് മുന്നോടിയായി പണിമുടക്കിയത് ഗവണ്മെന്റിനെ ചൊടിപ്പിച്ചിരുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍ ആഴ്ചയില്‍ പല തവണ ബിഎംഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് ഗവണ്മെന്റ് അധികൃതര്‍.
'ക്രിസ്മസ് മുന്‍പായി
More »
കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. എംബിബിഎസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ടൊറന്റോ സര്‍വകലാശാലയുടെ സ്കാര്‍ബറോ കാമ്പസിന് സമീപമുള്ള ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റ നിലയില്‍ ശിവങ്കിനെ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഹൈലാന്‍ഡ് ക്രീക്ക് ട്രയലിനും ഓള്‍ഡ് കിങ്സ്റ്റണ്‍ റോഡിനും സമീപം ഒരാള്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ
More »
ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
കാര്യസ്ഥര്‍ തന്നെ ശബരിമല അയ്യപ്പന്റെ വിലപിടിപ്പുള്ള സകലതും അടിച്ചോണ്ടുപോയതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. അത് കേവലം ദ്വാരപാലക ശില്പങ്ങളോ കട്ടിളപ്പാളിയോ മാത്രമല്ല പഞ്ചലോഹ വിഗ്രഹങ്ങളും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങളും അടിച്ചു മാറ്റിയതിന്റെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എന്ന കാവല്ക്കാര് തന്നെ 'കള്ളന്മാര്ക്കു കഞ്ഞിവച്ചവര്‍' ആയ നാണംകെട്ട കഥകളാണ് പുറത്തുവരുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയും സഖാക്കളായ എം പത്മകുമാറും വാസുവും ആഴ്ചകളായി അകത്താണ്.
'പോറ്റിയെ കേറ്റിയെ.. എന്ന പാരഡിഗാനം കടല്‍കടന്നും വൈറലാകുമ്പോല്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമെന്നാണ് കണ്ടെത്തല്‍. കാലങ്ങളായുള്ള തീവെട്ടിക്കൊള്ള സര്‍ക്കാരിലെ ഉന്നതരിലേയ്ക്കും മന്ത്രിമാരിലേയ്ക്കും എന്ന് എത്തുമെന്നാണ് ഇനി അറിയാനുള്ളത്. ഇത്രയും തന്നെ പുറത്തുവന്നത് ഹൈക്കോടതിയുടെ
More »
റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
റഷ്യയില്‍ നിന്നുള്ള യുദ്ധഭീഷണി നേരിടാന്‍ സൈന്യം മാത്രം പോര, രാജ്യത്തെ മുഴുവന്‍ ജനങ്ങളും സജ്ജരാകണമെന്ന് യുകെ സൈനിക മേധാവി മുന്നറിയിപ്പ് നല്കി. ശീതയുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് ജനതയ്ക്ക് ഇത്തരത്തിലുള്ള ഗൗരവകരമായ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്.
തിങ്കളാഴ്ച ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (RUSI) നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ സര്. റിച്ചാര്‍ഡ് നൈറ്റണ് രാജ്യത്തെ അഭിസംബോധന ചെയ്യും.
എല്ലാവരും പങ്കാളികളാകണം : പ്രതിരോധം സൈന്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. NHS, ഗതാഗതം, വ്യവസായം, സര്‍വകലാശാലകള്‍ തുടങ്ങി സിവില്‍ സമൂഹത്തിലെ എല്ലാ മേഖലകളും യുദ്ധസാഹചര്യം നേരിടാന്‍ 'ഓള്-ഇന്‍ മെന്റാലിറ്റി' കൈവരിക്കണം.
വ്ലാഡിമിര്‍ പുട്ടിന്റെ ഉദ്ദേശം നാറ്റോ സഖ്യത്തെ തകര്‍ക്കുക എന്നതാണെന്നും, അത് യുകെയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും നൈറ്റണ് വ്യക്തമാക്കി.
More »
എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപ്പകര്‍പ്പ് ഓരോ ദിവസങ്ങളിലായി പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിജീവിത ജീവിതത്തില്‍ അനുഭവിച്ച ക്രൂരതയും വേദനയും പ്രതിസന്ധികളും എല്ലാം അവരുടെ മൊഴിയിലുണ്ട്. അതിജീവിതയോട് ദിലീപിന് ഇത്ര വലിയ വൈരാഗ്യം തോന്നാന്‍ കാരണം എന്താണ് എന്നതടക്കമുള്ള വിശദാംശങ്ങള്‍ മൊഴിയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞതിന്റെ പകയാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
സിനിമയില്‍ ദിലീപിന് മാത്രമാണ് തന്നോട് ശത്രുതയെന്ന് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന മൊഴിയും അതുമായി ബന്ധപ്പെട്ട തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അത് കോടതി മുഖവിലക്കെടുത്തില്ല.
2017 ജൂണിലാണ്
More »
കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
'ദൈവത്തിന്റെ സ്വന്തം നാട്', 'നമ്പര്‍ വണ്‍ കേരളം', 'നവോത്ഥാനം', 'ജനപക്ഷനാട്' , 'സ്ത്രീപക്ഷനാട്'.... വര്‍ത്തമാന കേരളത്തിന്റെ മേനി പറച്ചില് ഇങ്ങനെ ഒരു പാടാണ്. എന്നാല്‍ സംഭവിക്കുന്നതോ ? കൊടി സുനിമാരും പള്‍സര്‍ സുനിമാരും അരങ്ങുവാഴുകയാണ്. അവര്‍ക്കു സംരക്ഷണവും പ്രോത്സാഹനവും ആയി അധികാര കേന്ദ്രങ്ങളും മാറി. പണവും സ്വാധീനവും അധികാരവും ഉള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു.
രാഷ്ട്രീയ-സിനിമാ-ക്വട്ടേഷന്‍ മാഫിയ കേരളത്തെ എല്ലാ അര്‍ത്ഥത്തിലും വരിഞ്ഞുമുറുക്കുകയാണ്. അതിന്റെ തെളിവാണ് കൊടി സുനിമാരും പള്‍സര്‍ സുനിമാരും നാള്‍ക്കുനാള്‍ പൊന്തിവരുന്നത്. ഇവര്‍ കേവലം ഒന്നോ രണ്ടോ വ്യക്തിയല്ല, മറിച്ചു വളര്‍ന്നു വരുന്ന അധോലോക മാഫിയ സംഘത്തിന്റെ പ്രതിനിധികളാണ്. കേരളത്തില്‍ കൊല തൊഴിലാക്കി മാറ്റിയവര്‍ക്ക് വീര പരിവേഷമാണ്.
ക്വട്ടേഷന്‍ കില്ലര്‍ സ്ക്വാഡുകള്‍ക്ക് ഇപ്പോഴത്തെ പോലെ
More »
എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
വിമാന യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ജോലിക്കിടെ എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. ക്യാബിന് ക്രൂ നല്കിയ പരാതിയില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുന്ന 30 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം പാസ്പോര്‍ട്ട് സീറ്റില്‍ മറന്നുവച്ചതായി ഇയാള്‍ ക്യാബിന് ക്രൂവിനോട് പറഞ്ഞു.
എന്നാല്‍ ഇതു തിരഞ്ഞെത്തിയ ജീവനക്കാര്‍ കണ്ടത് അശ്ലീല കുറിപ്പായിരുന്നു. തുടര്‍ന്ന് വിവരം ജീവനക്കാര്‍ ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനേയും അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ
More »
മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
തിരുവനന്തപുരം : പതിനാറുകാരനായ മകനെ ഐഎസില്‍ (ഇസ്ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. ഇവര്‍ മുമ്പ് യുകെയിലായിരുന്നു. 2021 നവംബര്‍ ഒന്നിനും കഴിഞ്ഞ ജൂലൈ 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന് യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികള്‍ തിരിച്ചു നാട്ടിലെത്തി കുട്ടിയെ
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം. ലണ്ടന്‍ ഡെറി കൗണ്ടിയില്‍ അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാറിനു തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചതായും പൂന്തോട്ടത്തിനും മറ്റും നാശം സംഭവിച്ചതായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിനും ശ്രമം നടക്കുന്നുണ്ട്.
സംഭവത്തെ അപലപിച്ചു ഡിയുപി കൗണ്‍സിലര്‍ ആരോണ്‍ ക്യാലന്‍ രംഗത്തെത്തി. ഇത്തരം അതിക്രമങ്ങള്‍ക്കു നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ലിമാവാഡി ആരെയും
More »