സ്പിരിച്വല്‍

നാല്‍പ്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 3ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ ദിനം

പ്രെസ്റ്റന്‍ : കൊറോണ വൈറസ്സിന്റെ ഭീതിയില്‍ കഴിയുന്ന ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ടു്, പ്രത്യേകിച്ച് ആതുരശുശ്രൂഷാ മേഖലയിലും, സാമൂഹിക സന്നദ്ധ മേഖലകളിലും ശുശ്രൂഷ ചെയ്യുന്നവരെ ദൈവ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടു് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസദിനം ആചരിക്കുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം ഏപ്രില്‍ മാസം 3-ാം തീയതി നാല്പതാം വെള്ളിയാഴ്ചയാണ് ഉപവാസ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി ചുണ്ടെലിക്കാട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രൂപതാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഈ നാളുകളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോ ടും രൂപതയിലെ വൈദികരോടും സന്യസ്തരോടും അല്‍മായ സഹോദരങ്ങളോടും ചേര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും ദൈവത്തില്‍ അഭയം ഗമിക്കുവാനും ശക്തിപ്പെടുവാനും രൂപത ആഹ്വാനം ചെയ്യുന്നു. രൂപതയിലെ സാധിക്കുന്നവരെല്ലാം ഉപവാസ ദിനത്തില്‍ പങ്കെടുത്ത് ആതുരശുശ്രൂഷാരംഗത്ത് ജീവന്റെ ശുശ്രൂഷാമേഖലയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയും നമ്മുടെ കീ വര്‍ക്കേഴ്‌സിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പ്രോട്ടോ സിഞ്ചെല്ലൂസ് അഭ്യര്‍ത്ഥിച്ചു.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions