സ്പിരിച്വല്‍

സ്വാന്‍സിയില്‍ കോവിഡ് ബാധിച്ചു നിര്യാതയായ സിസ്റ്റര്‍ സിയെന്നക്കു ആദരാജ്ഞലി


സ്വാന്‍സി: സ്വാന്‍സിയിലെ സ്ട്രാന്റില്‍ കോവിഡ് ബാധിച്ചു നിര്യാതയായ, വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റര്‍ സിയെന്ന(74) എംസിയ്ക്ക് ആദരാജ്ഞലി. കടുത്ത പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാന്‍സിയിലുള്ള മൊറിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ നിലവില്‍ വെയില്‍സിലെ സന്യാസസമൂഹത്തിന്റെ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തു വരികയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിനിയാണ് സിസ്റ്റര്‍ .

സ്വാന്‍സിയിലെ അഗതികളുടെയും നിരാലംബരുടെയും പാവങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്യാസസമൂഹമാണ് മിഷനറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദര്‍ തെരേസ വിദേശ മണ്ണില്‍ അവസാനമായി സ്ഥാപിച്ച സന്യാസാശ്രമമാണ് സ്വാന്‍സിയിലെ മഠം. പാവങ്ങള്‍ക്ക് ഭക്ഷണവും വീടില്ലാത്തവര്‍ക്ക് രാത്രിയില്‍ താമസവുമൊരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ സിയെന്ന സ്വാന്‍സിയിലെ സീറോമലബാര്‍ സഭയുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന സമര്‍പ്പിതയായിരുന്നു.

സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ സിയന്നയുടെ ആകസ്മിക വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സിസ്റ്ററിന്റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സിസ്റ്ററിന്റെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions