സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം


ലണ്ടന്‍ : കോവിഡ് പ്രതിസന്ധിയില്‍ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ മെയ് നാല് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളില്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളില്‍ രാത്രി പന്ത്രണ്ടു മണി മുതല്‍ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണി വരെയുള്ള ഇരുപത്തി നാലു മണിക്കൂറും അണമുറിയാതെ ജപമാല അര്‍പ്പിക്കുന്ന രീതിയില്‍ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങള്‍ അരമണിക്കൂര്‍ വീതമുള്ള സമയ ക്രമം തിരഞ്ഞെടുത്ത് പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ ജപമാലയര്‍പ്പിക്കും .
രൂപതയിലെ എല്ലാ കുടുംബങ്ങളും ഈ ജപമാല യജ്ഞത്തില്‍ പങ്കു ചേരുന്ന വിധത്തില്‍ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത് . ഓരോ സ്ഥലങ്ങളിലെയും വൈദികരുടെയും , വിവിധ കമ്മറ്റികളുടെയും നേതൃത്വത്തില്‍ ഈ യജ്ഞം വിജയകരമാക്കുവാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി ഒരു കുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ,കുടുംബങ്ങളേയും മിഷനുകളേയും രൂപതയേയും സഭയേയും രാജ്യത്തേയും ലോകം മുഴുവനേയും മറിയത്തിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന് രൂപതയുടെ സ്പിരിച്വല്‍ ഷെയറിങ് കംമീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions