സ്പിരിച്വല്‍

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു

പ്രെസ്റ്റന്‍: ഇടുക്കി രൂപതയുടെ പ്രഥമ ഇടയനും കുടിയേറ്റജനതയുടെ നിര്‍ഭയ കാവല്‍ക്കാരനുമായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സീറോ മലബാര്‍ സഭയുടെ ചൈതന്യത്തില്‍ ഊന്നി നിന്നുകൊണ്ട് ആധ്യാത്മിക ദൈവശാസ്ത്ര ശിക്ഷണത്തിന്റെ ഉറച്ച അടിത്തറ പാകുവാന്‍ കഴിഞ്ഞ അഭിവന്ദ്യ പിതാവ് സഭക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. കുടിയേറ്റ ജനതയുടെ മനസറിഞ്ഞു അവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും, ദൈവഹിതമറിഞ്ഞു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത അജപാലകനായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവ്. വിവാദങ്ങളെ ഭയപ്പെടാതെ മലയോരമണ്ണിന്റെ അവകാശങ്ങള്‍ക്കായി സ്ഥിരമായി ശബ്ദമുയര്‍ത്തുകയും അവ നേടിയെടുക്കുകയൂം ചെയ്ത പിതാവിന്റെ വേര്‍പാട് ഇടുക്കിയിലെ കര്‍ഷക മക്കള്‍ക്കും തീരാ നഷ്ടമാണ്.

പിതാവിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ പിതാവിന്റെയും, ഇടുക്കി രൂപതയുടെയും, ദൈവജനം മുഴുവന്റെയും, ഇടുക്കിയിലെ മുഴുവന്‍ ജനങ്ങളുടെയും വേദനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി പങ്കു ചേരുകയും പിതാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions