സ്പിരിച്വല്‍

സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ പ്രഥമ കാരുണ്യ നിറവില്‍ 27 മാലാഖ കുരുന്നുകള്‍



സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സൗത്താംപ്ടണ്‍ സെന്റ് തോമസ് മിഷനില്‍ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണം സെബ്റ്റംബര്‍ 4 ന് ആഘോഷപൂര്‍വമായി നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇടവകയില്‍ നിന്ന് 27 കുട്ടികള്‍ ഒരുമിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചത്.

സൗതാംപ്ടണ്‍ ഇടവകവികാരിയും ക്രിസ്ത്യന്‍ സമൂഹത്തിന്റെ മാര്‍ഗ്ഗദര്‍ശ്ശിയുമായ ഫാദര്‍ റ്റോമി ചിറക്കല്‍ മണവാളന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാദര്‍ റോയി സഹകാര്‍മികനായി ഭക്തിനിര്‍ഭരവും സ്വര്‍ഗ്ഗീയ സംഗീത സാന്ദ്രവുമായി ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. 23 കുടുംബങ്ങളില്‍ നിന്നായി 27 ഓളം കുഞ്ഞുമാലാഖമാരാണ് ആദ്യമായി ദിവ്യ നാഥനെ സ്വകരിക്കാന്‍ അണിനിരന്നത്.

കുഞ്ഞുങ്ങളെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി സൗതാംപ്ടന്‍ കമ്മ്യൂണിറ്റിയും യു.കെ യിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ബന്ധു മിത്രാദികളുമായി ദേവാലയം ഭക്തി സാന്ദ്രമായി. 10:30 ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ദിവ്യ കാരുണ്യത്തോടനു ബന്ധിച്ച് സ്ഥൈര്യലേപനവും കുഞ്ഞുങ്ങള്‍ക്ക് നല്‍കപ്പെട്ടു. കഴിഞ്ഞ 5 മാസത്തോളമായി ഫാദര്‍ റ്റോമിയുടെ നേതൃത്വത്തില്‍ ജോയി പാലാട്ടി, ഡേവിസ് ജോസഫ്, ഡീക്കന്‍ റ്റോം , കവിത ബോബി എന്നീ മതാദ്ധ്യാപകരാണ് കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കിയത്.

പൂക്കള്‍ പോലെ നൈര്‍മ്മല്യവും മെഴുതിരി വെളിച്ചം പോലെ പ്രകാശം പരത്തുവാനും ഈ ശോയെ ആദ്യമായി സ്വീകരിച്ച നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും ലൗകിക ജീവിതത്തിലെ ഹീറോകളെ മാറ്റി ആത്മീയമായി പരിശുദ്ധാത്മാവിന്റെ നിറവില്‍ എല്ലാവരും ഈശോയെ ഹീറോയാക്കി മനസ്സില്‍ ധ്യാനിച്ച് നല്ല കുഞ്ഞുങ്ങളായി വളരുവാനും സമൂഹത്തിന് നന്‍മ ചെയ്യുവാനുമായി സഹ കാര്‍മ്മികനായിരുന്ന ഫാദര്‍ റോയി പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. മാതാപിതാക്കള്‍ക്കുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ബാബു, ആന്‍സി ദമ്പതികള്‍ ചൊല്ലിക്കൊടുത്തു. ജോനാ റ്റോമി മാതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥന കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു

കുട്ടികളുടെ വസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ നീലയും വെള്ളയും പിങ്ക് കളറിലുമായി ദേവാലയം പൂക്കള്‍ക്കൊണ്ട് മനോഹരമായി അലങ്കരിക്കാനും പൂച്ചെണ്ടുകള്‍, മെഴുകുതിരികള്‍, ക്രൗണ്‍ എന്നിവയെല്ലാം ഭംഗിയായി ഒരുക്കുവാനും സാലി ലീജിയുടെ നേതൃത്വത്തില്‍ സ്മിത ബിജുവും പങ്കാളിയായി. ബ്രദര്‍ വില്‍സണ്‍ ജോണിന്റെ നേതൃത്വത്തില്‍ പ്രിയ ലിജോയും ജോമോള്‍ ജോസിയും ഗാന ശുശ്രുഷ സര്‍ഗീയ സാന്ദ്രമാക്കി. അവിസ്മരണീയ നിമിഷങ്ങള്‍ അതിമികവോടെ ഒപ്പുന്ന ബിജു ജോസഫിന്റെയും സിബി കുര്യന്റേയും നേതൃത്വത്തിലുള്ള ഫോട്ടോഗ്രാഫിയും ലൈവ് വീഡിയോയും അതുപോലെ മേഘാ ഇവന്റസിന്റെ ഹാളും സ്റ്റേജ് ഡെക്കറേഷനും ചടങ്ങുകള്‍ക്കു കൊഴുപ്പേകി.

പള്ളിക്കമ്മറ്റിയംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സഹകരണം പ്രശംസനീയമായിരുന്നു. ഇത്രയും വലിയൊരു ചടങ്ങ് വളരെ ഭംഗിയായി നടത്താന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആയ റ്റോമി ജോസഫിന്റെ നേതൃത്വത്തില്‍ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വങ്ങള്‍ നടത്തിയപ്പോള്‍ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് ഭക്തിനിര്‍ഭരവും ആഘോഷവുമായി മാറി.

ദേവാലയത്തിലെ മുഖ്യചടങ്ങുകള്‍ക്കു ശേഷം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ഇത്രയും അഭിനന്ദനാര്‍ഹമായ രീതിയില്‍ ചടങ്ങുകള്‍ ആദ്യം മുതല്‍ അവസാനം വരെ ഭംഗിയായി നടത്താന്‍ സഹായിച്ച ഫാദര്‍ റ്റോമിക്കും മറ്റൊല്ലാവര്‍ക്കുമായി ചീഫ് കോര്‍ഡിനേറ്റര്‍ റ്റോമി ജോസഫ് നന്ദി അര്‍പ്പിച്ചു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നാട്ടിലുള്ള മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മറ്റെല്ലാവര്‍ക്കും ആയി ഫേസ് ബുക്കിലും യുറ്റിയൂബിലും തത്സമയ ചടങ്ങുകള്‍ സംപ്രക്ഷണം ചെയ്യപ്പെടുകയുണ്ടായി. ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളുടെ വീഡിയോ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/nalD4-1Ql-s

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions