അസോസിയേഷന്‍

ഇംഗ്ലീഷ് നാഷണല്‍സ് അണ്ടർ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക്

മില്‍ട്ടന്‍ കെയ്ന്‍സ്: ഇംഗ്‌ളീഷ് നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും, ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും സ്വര്‍ണ്ണമെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക് പുലിക്കോട്ടില്‍ മലയാളികള്‍ക്ക് വാനോളം അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്.


മില്‍ട്ടണ്‍ കെയ്ന്‍സില്‍ വെച്ച് നടന്ന 2023 നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് നിഖില്‍ തന്റെ അജയ്യത വീണ്ടും തെളിയിച്ചത്. നവംബര്‍ 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിലും, കഴിഞ്ഞ രണ്ടുവര്‍ഷവും സിംഗിള്‍സ് ചാമ്പ്യനായിരുന്ന നിഖിലിന് ഈ വിജയത്തോടെ ഹാട്രിക് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

U 13 സിംഗിള്‍സില്‍ ഗോള്‍ഡ് നേടിയ നിഖില്‍ ദീപക് ഡബിള്‍!സില്‍ ഏറ്റിന്നെ ഫാനുമായി ( ഹോങ്കോങ് താരം) ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ണര്‍ഷിപ്പിലും,

മിക്‌സഡ് ഡബിള്‍!സ്സില്‍ വേദന്‍ഷി ജെയിനുമായി (നോര്‍ത്ത് ഇന്ത്യന്‍) കൈകോര്‍ത്തും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തുവാരുക ആയിരുന്നു.

2022 ല്‍ സ്ലോവാനിയയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ U13 കാറ്റഗറിയില്‍ സിംഗിള്‍സില്‍ ബ്രോണ്‍സ് കരസ്തമാക്കുകയും, ഡബിള്‍സില്‍ നിഖില്‍, ഏറ്റിന്നെ ഫാനുമായി ചേര്‍ന്ന് സ്വര്‍ണ്ണം നേടി രാജ്യാന്തര തലത്തിലും തന്റെ നാമം എഴുതിച്ചേര്‍ത്തിട്ടുള്ള പ്രതിഭയാണ് നിഖില്‍.

ലണ്ടനില്‍ താമസിക്കുന്ന ദീപക്ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ ഇളയ മകനാണ് നിഖില്‍ ദീപക് പുലിക്കോട്ടില്‍. പിതാവ് ദീപക് NHS ല്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജറായും, അമ്മ ബിനി ദീപക് NHS ല്‍ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.


നിഖിലിന്റെ ജ്യേഷ്ഠ സഹോദരന്‍ സാമൂവല്‍ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റന്‍ കളിക്കളങ്ങളില്‍ ശ്രദ്ധേയനാണ്. U 16
കാറ്റഗറിയില്‍ സിംഗിള്‍സില്‍ 10 ആം റാങ്കും ഡബിള്‍സില്‍ 5 ആം റാങ്കും ഉള്ള സാമൂവല്‍11 ആം വര്‍ഷ വിദ്യാര്‍ത്ഥിയാണ്


അപ്മിനിസ്റ്റര്‍ കൂപ്പര്‍ ആന്‍ഡ് കോബോണ്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളാണ് നിഖിലും, സാമുവലും. 8 ആം ക്ലാസ്സില്‍ പഠിക്കുന്ന നിഖില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

നിഖിലിന്റെ കായിക മികവ് മുന്‍ തലമുറകളുടെ സ്‌പോര്‍ട്‌സ് രംഗത്തുള്ള പിന്തുടര്‍ച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തല്‍.

നിഖിലിന്റെ മുതുമുത്തച്ഛന്‍ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോള്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു. മുത്തച്ഛന്‍ വിന്നി ജൂനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ താരവും, ഷട്ടില്‍ ബാഡ്മിന്റണ്‍ കളിയില്‍ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കളിക്കാരനാണ്


ചെറുപ്പം മുതലേ ബാഡ്മിന്റണ്‍ ട്രെയിനിങ് തുടങ്ങിയിട്ടുള്ള നിഖില്‍ OPBC ക്ലബ്ബില്‍ റോബര്‍ട്ട് ഗോല്ഡിങ് എന്ന മുന്‍ ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത് .


ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയതിന്റെ മികവില്‍ ഈ വര്‍ഷത്തെ അണ്ടര്‍ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.


ഇംഗ്ലണ്ടില്‍ ബാഡ്മിന്റണ്‍ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റണ്‍ താരമാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions