ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നായ 'അങ്ങ് ദൂരെ മാമലയില്‍ 'എന്ന സൂപ്പര്‍ ഹിറ്റ് സോങ്ങ് റിലീസ് ചെയ്തു.
സ്വന്തം വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയില്‍ വച്ചു വിറച്ചു നില്‍ക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാള്‍ക്ക് കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒരു യു. കെ വിദ്യാര്‍ത്ഥിനിയുടെ കഥ പറയുമ്പോള്‍, സന്മനസ്സ് ഒള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടിയ ആ ദിവ്യ വചനം ഏവര്‍ക്കും പുതു ജിവന്‍ പകര്‍ന്നു നല്‍കുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.
ഷിജോ സെബാസ്റ്റ്യന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയില്‍ പകര്‍ത്തിയത് ജയിബിന്‍ തോളത്താണ്, എഡിറ്റ് ചെയ്തു ഭംഗി ആക്കിയത് അനില്‍ പോള്‍ എന്നിവര്‍ ആണ്.
'അങ്ങ് ദൂരെ മാമലയില്‍ '