കുട്ടികളെക്കൊണ്ട് കൈക്കുഞ്ഞുങ്ങളെ എടുപ്പിക്കാതിരിക്കുക; നഴ്‌സായ ആന്‍സിയുടെ കുഞ്ഞിന്റെ അവസ്ഥ വരാതിരിക്കട്ടെ
നഴ്‌സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയെലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു. വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബദ്ധം. ആ കുട്ടിയുടെ കൈയില്‍ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു.
അന്നുമുതല്‍ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നു. ഒരു വിധം നല്ലൊരു മധ്യവര്‍ഗ കുടുംബമായിരുന്നു ആന്‍സി ജോര്‍ജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു. ഇപ്പോള്‍ ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. കുട്ടിക്ക് ഇപ്പോള്‍ 8 വയസായി കിടന്ന കിടപ്പാണ് കുട്ടി ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് അന്‍സിയുടെ ആഗ്രഹം ,രണ്ടു പെണ്‍മക്കളും ഭര്‍ത്താവും വല്യപ്പനും വല്യമ്മയും ഉള്‍ക്കോള്ളുന്നതാണ് അന്‍സിയുടെ കുടുംബം .