അസോസിയേഷന്‍

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.


കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള 'പൊന്നിയിന്‍ സെല്‍വം' വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions