അസോസിയേഷന്‍

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഐഒസി ശക്തമായി പ്രതിഷേധിച്ചു

ലണ്ടന്‍: കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യില്‍ ഐഒസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാന്‍ ചാര്‍ത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേര്‍വാഴ്ചയാണ് ബോദ്ധ്യമാക്കുന്നതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.

ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നല്‍കുന്നതിന് കൈകോര്‍ക്കുവാന്‍ ഐഒസി പ്രതിജ്ഞാബദ്ധമാണെന്നും പ്രതിഷേധ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

മാന്യമായി പൊതു പ്രവര്‍ത്തനം നടത്തുന്ന കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ ക്രിമിനലുകളായ പാര്‍ട്ടി ഗുണ്ടകളെയും, പോലീസിനെയും, സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ല.

അടുത്തകാലത്ത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാര്‍ത്തകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം പൊറാട്ട് നാടകങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

വണ്ടിപ്പെരിയറില്‍ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡിവൈ എഫ്‌ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരില്‍ ഡി വൈ എസ് പിയുടെ ജീപ്പ് അടിച്ചു തകര്‍ത്ത എസ്എഫ്‌ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അടിച്ചുണ്ടാക്കുന്ന പാര്‍ട്ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പല്‍ കൊള്ളുന്ന പിണറായി പോലീസ്, ഒരു സമരത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആണ്. കേരളത്തിലെ പൊതു സമൂഹം ഇതിനു ഇതിനു ശക്തമായി മറുപടി നല്‍കുമെന്നു ഐഒസി പറഞ്ഞു.

പ്രതിഷേധ യോഗത്തില്‍ അജിത് മുതയില്‍, റോമി കുര്യാക്കോസ്, ബോബിന്‍ ഫിലിഫ്, അശ്വതി നായര്‍, സൂരജ് കൃഷ്ണന്‍, ജെന്നിഫര്‍ ജോയ്, ആഷിര്‍ റഹ്മാന്‍, എഫ്രേം സാം, അളക ആര്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions