ഗ്ലാസ്‌ഗോ : സ്‌കോട്‌ലന്‍ഡ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം പുതുമകളോടെ ആഘോഷിച്ചു.എസ്എംഎ14 - ാം വയസ്സിലേക്കു പ്രവേശിക്കുന്ന, സാഹചര്യത്തില്‍ മരം കോച്ചുന്ന -3 തണുപ്പ് കാലാവസ്ഥയിലും സ്‌കോട്‌ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഒഴുകിയെത്തിയ നൂറുകണക്കിന് പേര് പങ്കെടുത്തു.
സ്‌കോട്‌ലന്‍ഡിലെ മികവുറ്റ സര്‍ഗ വാസനകളുടെ നിലവിളമായ , കലാ പ്രതിഭകള്‍ അണിനിരന്ന , ഗാനമേള, നൃത്ത , നൃത്തങ്ങള്‍, കരോള്‍ ഗാനങ്ങള്‍, വാദ്യ, മേളങ്ങള്‍, അരങ്ങേറി. തികച്ചും കാലികമായി സജ്ജീകരിച്ച പ്രൗഢിയോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യും, ബാലിക ബാലന്‍ മാരും, പൂക്കളും, സാന്താക്ലോസിന് സ്വീകരണം നല്‍കി. ആദ്യമായി സാന്താ കോര്‍ണര്‍ അണിയിച്ചൊരുക്കി SMA വൈസ് പ്രസിഡന്റ്, ജയ അലക്‌സ് സദസ്സിനെ അതിശയ പ്പെടുത്തി.
ഈ വര്‍ഷാരംഭത്തില്‍, വരാനിരിക്കുന്ന മെഗാ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് . ജനുവരി 6 ന് വരുന്ന ഏപ്രില്‍ മാസം, മാമാങ്കം, ജൂണ്‍ മാസം, ഇന്ത്യ യുടെ വാനമ്പാടി , ചിത്രയുടെ മെഗാ മ്യൂസിക് ഇവന്റ്, എന്നിവ SMA യുടെ നേതൃത്വത്തില്‍ നടക്കും.UKMAറീജിയണല്‍ കലാ മേളയില്‍ വിജയികള്‍ക്കും , കലാപരിപാടി കള്‍ അവതരിപ്പിച്ച വര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയതു. വാശിയേറിയ Raffle നറുക്കെടുപ്പിലൂടെ നിരവധി സ്‌പെഷ്യല്‍ Prizes ഭാഗ്യവാന്‍മാര്‍ കൈക്കലാക്കി. പ്രസിഡന്റ് തോമസ് പറമ്പില്‍ കടന്നു വന്ന് അവര്‍ക്കെല്ലാം സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് സണ്ണി ഡാനിയേല്‍ മുഖ്യ സന്ദേശം നല്‍കി . സെക്രട്ടറി സിന്റോ പാപ്പച്ചന്‍, എല്ലാവര്‍ക്കും കൃതജ്ഞത പ്രകടിപ്പിച്ചു. Executive Committeeയും വിവിധ സബ് കമ്മിറ്റി കളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചപ്പോള്‍ SMA യുടെ , ഈ വര്‍ഷാരംഭത്തില്‍ നടത്ത പെട്ട പരിപാടി വന്‍ വിജയമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ഡിന്നര്‍ ഉണ്ടായിരുന്നു. General കണ്‍വീനര്‍ ഹാരിസ് കുന്നില്‍, കലാ കണ്‍വീനര്‍,Ad.പാര്‍വതി ശ്രീദേവി, മറ്റു കോര്‍ഡിനേറ്റര്‍സ്, മൊഹമ്മദ് ആസിഫ്, ഹരിത വേണു, PRO അമര്‍നാഥ്, അനീഷ് തോമസ്, , സോമരാജന്‍ നാരായണന്‍ Dr Libu മഞ്ഞക്കല്‍ എന്നിവരുടെ കഠിനാധ്വാനം മൂലം പരിപാടികള്‍ വന്‍ വിജയമായി മാറി.
പങ്കാളികളായി ഈ ആഘോഷം അവിസ്മരണീയ മാക്കി മാറ്റിയതിനു എക്‌സിക്യൂട്ടീവ് ഫുള്‍ കമ്മിറ്റി, ഏവര്‍ക്കും നന്ദിയും കടപ്പാടും അറിയിച്ചു.. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചു. , ഈ പ്രവാസ ജീവിതത്തി ല്‍ ലഭിക്കുന്ന ഇത്തരം അസുലഭ കലാ വിരുന്നില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആസ്വാദ്യകരമായി മാറി എന്ന് ഭാരവാഹികള്‍ അറിയിച്ചു.സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്‍ ഫെബ്രുവരി യില്‍ അംഗങ്ങള്‍ ക്ക് വേണ്ടി ഒരു Get together (meet & greet) സംഘടിപ്പിക്കുന്നു. തീയതി& venue പിന്നീട് അറിയിക്കുന്നതാണ്.
ഏപ്രില്‍ 13 ന് പ്രശസ്ത സിനിമാ നടി അനൂസിതാര ടീം അവതരിപ്പിക്കുന്ന മെഗാ ഷോ മാമാങ്കതിന്റെ ഒരുക്കത്തിലേക്കു കടക്കുകയാണ്. ജൂണില്‍ ഇന്ത്യന്‍ വാനമ്പാടി പദ്മഭൂഷണ്‍ ചിത്രയുടെ മള്‍ട്ടി ലിഗ്വല്‍ മെഗാ ഷോ ഗ്ലാസ്‌ഗോയില്‍ നടത്തുന്നു. എത്രയും പെട്ടെന്ന് Entry പാസ് ലഭിക്കാന്‍ SMA ടീമു മായി contact ചെയ്യുക!