അസോസിയേഷന്‍

യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി

ലണ്ടന്‍: യു കെയില്‍ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴില്‍ സംബന്ധമായി യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടും ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ 'നിയമസദസ്' മികവുറ്റതായി.

നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വന്‍ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി 'നിയമസദസ്സി'ല്‍ മുഖ്യപ്രഭാഷണം നടത്തി. ഐഒസി യു കെ വക്താവ് അജിത് മുതയില്‍ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഐഒസി സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്കും ഭാഗമായ മറ്റുള്ളവര്‍ക്കും സ്വാഗതം ആശംസിച്ചു.

യു കെയില്‍ മെച്ചപ്പെട്ട പഠനം, തൊഴില്‍, ജീവിതം പ്രതീക്ഷിച്ചവര്‍ക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീര്‍ണ്ണതകളുടെ ചുരുളഴിക്കാന്‍ ഈ സെമിനാര്‍ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകള്‍ ഐഒസി തുടരുമെന്നും ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. യു കെയില്‍ തൊഴില്‍ വിദ്യാര്‍ത്ഥി വിസ നയങ്ങളില്‍ വന്ന മാറ്റങ്ങളും സങ്കീര്‍ണ്ണതകളും സെമിനാറില്‍ വളരെ സരളമായ രീതിയില്‍ വിശദീകരികരിച്ചത് ഏവര്‍ക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയ ചോദ്യോത്തര വേളയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂര്‍ണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഈ വിഷയത്തില്‍ കൂടുതലായി എന്തെങ്കിലും കാര്യങ്ങള്‍ അറിയേണ്ടവര്‍ക്കുമായി മുന്‍കൂട്ടി ചോദ്യങ്ങള്‍ ഉന്നയിക്കുവാനായി നല്‍കിയിരുന്ന ഹെല്പ് നമ്പറുകള്‍ മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറില്‍ നല്‍കി. സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയവര്‍ മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള നിവാരണം അവര്‍ക്ക് ഇമെയില്‍ മുഖേന നല്‍കുന്നതിള്ള ഏര്‍പ്പാടുകളും ചെയ്തിരുന്നു.

ഐഒസി കേരള ചാപ്റ്റര്‍ ഭാരവാഹികളായ അപ്പച്ചന്‍ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, സുരാജ് കൃഷ്ണന്‍, അഡ്വ. ബിബിന്‍ ബോബച്ചന്‍ തുടങ്ങിയവരാണ് നിയമസദസ്സ്' സെമിനാറിന്റെ സ്ട്രീംലൈന്‍, ഹെല്പ് ഡസ്‌ക്, ചോദ്യോത്തര സെഷന്‍ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്.

സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍, ശ്രോതാക്കള്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള നന്ദി ഐഒസി യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍ അര്‍പ്പിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions