അസോസിയേഷന്‍

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷം ഇന്ന്

ലിവര്‍പൂള്‍:ലിംകയുടെ നഴ്‌സസ് ഡേ ആഘോഷം ഇന്ന് നടക്കും. പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെയാണ് നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ . ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്‌സസ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്‍ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍. കൂടാതെ എന്‍ എച്ച് എസ് യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.

ഈ വര്‍ഷത്തെ നഴ്‌സസ് ഡേ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, ഡോ . ശ്രീബ എന്നിവര്‍ അറിയിച്ചു.

വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവര്‍ഷവും നടത്തിവരുന്ന ഈ നഴ്‌സസ് ഡേ.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions