ആഷ്‌ഫോര്‍ഡ് : കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 19ാം മത് വാര്‍ഷിക പൊതുയോഗം ആഷ്‌ഫോര്‍ഡ് സെന്റെ സൈമണ്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ആല്‍ബിന്‍ എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോന്‍ സാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സോണി ജേക്കബ് വാര്‍ഷിക കണക്ക്അവതരിപ്പിക്കുകയും ചെയ്തു തുടര്‍ന്ന് 2024- 2025 വര്‍ഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്) ഹണി ജോണ്‍ (വൈസ് പ്രസിഡന്റ്) സോജ മധുസൂധനന്‍ (സെക്രട്ടറി) സോജിത്ത് വെള്ളപ്പനാട്ട് ( ജോ സെക്രട്ടറി) ട്വിങ്കിള്‍ തൊണ്ടിക്കല്‍ (ട്രഷറര്‍) ഇവര്‍ക്കൊപ്പം ജോണ്‍സണ്‍ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കന്‍, ജോമോന്‍ സാബു, സിനി ബിനോയി, രാജീവ് തോമസ്, ആല്‍ബിന്‍ എബ്രഹാം, ഡോ സുധീഷ് കെ, സന്തോഷ് പൊനി, കാര്‍ത്തിക് കെഎന്നിവരെ കമ്മറ്റി മെമ്പേഴ്‌സായും ഏക കണ്ഠമായി തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ പുതിയ ഉണര്‍വ്വോടെ ,കരുത്തോടെ 20ാംവയസ്സിലേക്ക് കാല്‍വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടേയും പിന്തുണ സംയുക്ത പ്രസിഡന്റ് ജിബി ജോണി അഭ്യര്‍ത്ഥിച്ചു.
മുന്‍കാലങ്ങളിലെ പോലെ എല്ലാ പരിപാടികള്‍ക്കും സമയക്ലിപ്തത പാലിച്ചതുപോലെ ഈ വര്‍ഷവും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജ മധുസൂദനന്‍ എല്ലാ അംഗങ്ങളേയും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി. ട്വിങ്കിള്‍ തൊണ്ടിക്കല്‍ സദസ്സിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.
തുടര്‍ന്ന് പ്രസിഡന്റ് ജോബി ജോണിയുടെ അധ്യക്ഷതയില്‍ നടന്ന ആദ്യ കമ്മറ്റി മീറ്റിങ്ങില്‍ ജൂലൈ 20 ക്രിക്കറ്റ് ബാര്‍ബിക്യൂ, ആഗസ്ത് 10 സ്‌പോര്‍ട്‌സ് ഡേ, സെപ്തംബര്‍ 28 ഓണാഘോഷം എന്നിവ നടത്താന്‍ തീരുമാനിച്ചു.