അസോസിയേഷന്‍

'യുക്മ കേരളപൂരം 2024' ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

യുക്മ സംഘടിപ്പിക്കുന്ന ആറാമത് 'കേരളപൂരം 2024'ന്റെ ലോഗോ രൂപകല്പന ചെയ്യുവാന്‍ യുക്മ ദേശീയ സമിതി മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്ന ലോഗോയായിരിക്കും 'കേരളപൂരം2024'ന്റെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിക്കുക. ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുവാന്‍ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ലോഗോ അയച്ചുതരുന്ന മറ്റ് അഞ്ച് പേര്‍ക്കു കൂടി പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. യു.കെ മലയാളികള്‍ക്ക് മാത്രമാവും മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരമുള്ളത്. ലോഗോ അയച്ച് നല്‍കേണ്ട മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലോഗോ അയച്ച് നല്‍കേണ്ട അവസാന തീയതി ജൂണ്‍ 16 ഞായറാഴ്ചയാണ്. അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം: secretary.ukma@gmail.com

'യുക്മ കേരളപൂരം 2024' വള്ളംകളി മത്സരവും കലാപരിപാടികളും വിജയിപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ സമിതി യോഗം തീരുമാനമെടുത്തിരുന്നു. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ ഈ വര്‍ഷവും വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ യു.കെയിലെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.

ആഗസ്റ്റ് 31ന് ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000ലധികം ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഈ വര്‍ഷം കാണികളായി കൂടുതലാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി 'യുക്മ കേരളപൂരം 2024' ന്റെ ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കലാപരിപാടികളിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകള്‍ ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്‌സ് തടാകത്തിലേക്ക് സംഘടിപ്പിക്കുന്നുണ്ട്.

മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കുന്നത്. 'യുക്മ കേരളാ പൂരം വള്ളംകളി 2024' മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് മാന്‍വേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

'യുക്മ കേരളാ പൂരം 2024': കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565, കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions