അസോസിയേഷന്‍

ജൂലൈ 6ലെ കണ്‍വന്‍ഷന്‍ ക്നാനായ സാഗരമാകുമ്പോള്‍ ഒരുക്കങ്ങള്‍ പുന:പരിശോധിച്ച് വിവിധകമ്മറ്റികള്‍

വീണ്ടും ഒരു യുകെകെസിഎ കണ്‍വന്‍ഷന് സമയമാവുമ്പോള്‍ കണ്‍വന്‍ഷന്‍ ലഹരി ക്നാനായക്കാര്‍ക്കിടയില്‍ പടരുകയാണ്. ഉരുള്‍പൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിര്‍ത്താനാവാത്ത ആവേശവുമായി ക്നാനായക്കാര്‍ ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ വേറിട്ട കാഴ്ച്ച തന്നെയാണ്. ജനപങ്കാളിത്തവും കണ്‍വന്‍ഷന്‍ വേദിയുടെ വലുപ്പവും കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷനാവും 21 മത് കണ്‍വന്‍ഷനെന്ന് ഉറപ്പായിരിയ്ക്കുകയാണ്. ഇക്കുറി യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലെത്തുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനയാണ്.

21 മത് കണ്‍വന്‍ഷനിലെത്തി നില്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനുകളില്‍ ഓരോ വട്ടവുമുള്ള പങ്കാളികളുടെ എണ്ണത്തിലെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയുടെ ഗണിതശാസ്ത്രം സംഘാടകര്‍ക്കുപോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതല്‍ വിശാലമായ വേദികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടര്‍ക്കഥയാണ്. കെന്റിലെ ബ്രോംപ്റ്റണ്‍ അക്കാഡമിയില്‍ നിന്നും, മാല്‍വണ്‍ ഹില്‍സിലേയ്ക്കും അവിടെനിന്ന് വിശാലമായ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലും കണ്‍വന്‍ഷനെത്തി. രണ്ടാംവട്ടം പകുതിപേരെ പോലുമുള്‍ക്കൊള്ളാതെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തിങ്ങിനിറഞ്ഞപ്പോഴാണ് കണ്‍വന്‍ഷന്‍ ജോക്കി ക്ലബ്ബിലെത്തിയത്.

19മത് കണ്‍വന്‍ഷനില്‍ ടിക്കറ്റെടുത്തവരില്‍ അനേകം പേര്‍ ജോക്കിക്ലബ്ബിന്റെ ഉള്ളിലൊന്ന് കയറാന്‍ പോലുമാവാതെ തിക്കും തിരക്കുമായി സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കണ്‍വന്‍ഷന്‍ ജോക്കി ക്ലബ്ബില്‍ നിന്നും സ്‌റ്റോണ്‍ ലീ പാര്‍ക്കിലെത്തിയത്. എന്നിട്ടും വേലിയേറ്റത്തിലെ തിരകളെപ്പോലെ, മോട്ടോര്‍ വേ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവസ്ഥയില്‍ പോലീസ് ഇടപെടുമെന്ന അവസ്ഥയിലായ കഴിഞ്ഞ വര്‍ഷത്തെ കണ്‍വന്‍ഷനു ശേഷം ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ വേദിയായ ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററില്‍ 21 മത് കണ്‍വന്‍ഷന്‍ എത്തിയിരിയ്ക്കുകയാണ്.

മുമ്പെങ്ങുമില്ലാത്ത ആവേശവുമായി ഇതിനോടകം 26 കോച്ചുകളാണ് ബുക്ക് ചെയ്തുകഴിഞ്ഞതായി അറിയിച്ചത്. വെസ്റ്റ് ലണ്ടന്‍, ഹോവാര്‍ഡ്ഹീത്ത് യൂണിറ്റുകള്‍ കോച്ച് കള്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍; ഈസ്റ്റ് സസക്സ്, ചിച്ചസ്റ്റര്‍ ആന്‍ഡ് ലിറ്റില്‍ഹാംപ്റ്റണ്‍, ലിവര്‍പൂള്‍, പൂള്‍ ആന്‍ഡ് ബോണ്‍മൗത്ത് എന്നീ യൂണിറ്റുകളില്‍ നിന്നും രണ്ട് കോച്ചുകള്‍ വീതമാണ് ബുക്ക് ചെയ്തിരിയ്ക്കുന്നത്. കണ്‍വന്‍ഷന്‍ വേദിയുടെ അടുത്തുള്ളതും ഏറ്റവും വലിയ യൂണിറ്റുകളില്‍ പെട്ടതുമായ ബര്‍മിംഗ്ഹാം, കോവന്‍ട്രി, യൂണിറ്റുകള്‍ക്ക് കോച്ചുകള്‍ ബുക്കു ചെയ്യേണ്ട ആവശ്യമില്ല എന്നതും, റാലിയുടെ ഒരുക്കങ്ങള്‍ക്കായി തലേ ദിവസം എത്തി ഹോട്ടലില്‍ തങ്ങുന്നതിനാലാണ് സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ്, മെഡ്വേ, കെറ്ററിംഗ് യൂണിറ്റുകള്‍ കോച്ച് ബുക്ക് ചെയ്യാത്തവരുടെ പട്ടികയിലില്ലാത്തതെന്നും ഇന്നലെ രാത്രിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മറ്റി വിലയിരുത്തി. മജീഷ്യന്‍ മുതുകാട് കണ്‍വന്‍ഷനിലെത്തുമെന്ന് അറിയിക്കുന്നതിന് മുമ്പു തന്നെയാണ് ഈ ആവേശപൂര്‍ണ്ണമായ പ്രതികരണമെന്നതും ഇനിയും പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ വിവരങ്ങളറിയുന്നതോടെ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ സ്ഥിതിഗതികള്‍ അറിയിക്കാനുമാണ് സെന്‍ട്രല്‍ കമ്മറ്റി തീരുമാനം.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions