അസോസിയേഷന്‍

ചാലക്കുടിയുടെ 'ആരവം' ആഘോഷമായി



പതിനൊന്നാമത് ചാലക്കുടി ചങ്ങാത്തം വാര്‍ഷിക ആഘോഷം 'ആരവം 2024 'സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. രാവിലെ 11നു ആരഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും വൈകിട്ട് 4 നു ചേര്‍ന്ന പൊതുസമ്മളെനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ടോണി ചെറിയാന്‍ & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉല്‍ഘടനാ കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന്‍ പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. .തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിച്ചു

പ്രോഗ്രാം കണ്‍വീനര്‍ ബാബു തോട്ടാപ്പിള്ളി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ചങ്ങാത്തതിലെ കലാ കാരന്‍മാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീത നിശയും ഒടുവില്‍ ആരവം ആഘോഷം കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് ഡിജെ എബി ആന്‍ഡ് ടീം. .അങ്ങനെ ഈ വരഷത്തെ ചാലക്കുടി ചങ്ങാത്തം അതി ഗംഭിരമായി സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഇല്‍ നടന്നു.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions