അസോസിയേഷന്‍

ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്റ്റ് റീജിയന്‍

മാഞ്ചസ്റ്റര്‍: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്റ്റ് റീജിയന്‍. മാഞ്ചസ്റ്ററിലെ ക്രംസാല്‍ സെന്റ്. ആന്‍സ് പാരിഷ് ഹാളില്‍ 'നീതിമാന്റെ ഓര്‍മകള്‍ക്ക് പ്രണാമം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിര്‍ഭരമായി.

മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഒഐസിസി (യു കെ) വര്‍ക്കിങ് പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവര്‍ക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.

ഇന്നത്തെ പല ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ധാര്‍ഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകള്‍ ഒരിക്കലും ഉമ്മന്‍ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവര്‍ത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിര്‍ത്തുകയും വിമര്‍ശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച ഉമ്മന്‍ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകമാണെന്ന് ആമുഖ പ്രസംഗത്തില്‍ റോമി കുര്യാക്കോസ് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേള്‍ക്കാനും ചേര്‍ത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി പുഷ്പരാജ് പറഞ്ഞു. ഷാജി ഐപ്പ്, ബേബി ലൂക്കോസ്, ജിതിന്‍ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഗാനാര്‍ച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions