ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ രമേശന്‍ ചെറിച്ചാല്‍ (രമേശന്‍ ചേട്ടന്‍-61) കഴിഞ്ഞ ആഗസ്ത് 15ന് ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ഒരു സഹായ ഹസ്തമായി നിലകൊണ്ടിരുന്ന വിവിധ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയ രമേശന്‍ ചേട്ടന്റെ പെട്ടെന്നുള്ള വിയോഗം ഏവരിലും വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷാ ഘാതവും അതിന് പിന്നാലെ വന്ന ഹൃദയ സ്തംഭനവുമാണ് മരണ കാരണം. 19 വയസ്സുള്ള ദ്രുപദും 17 വയസ്സുള്ള കശ്യപും പിതാവായിന്റെ വിയോഗത്തോടെ അനാഥരായിരിക്കുകയാണ്.
അമ്മ മരിച്ചിട്ട് അധികമായിട്ടില്ല. അതിനിടയിലാണ് അച്ഛന്റെ വിയോഗവും. പ്രവാസി സമൂഹത്തിനാകെ തണലായി നിന്ന രമേശന്‍ ചേട്ടന്റെ മക്കള്‍ക്ക് തിരികെ തണലാകാനുള്ള തീരുമാനത്തിലാണ് ബ്രിസ്‌ക. ഇതിനായി 25000 പൗണ്ടിന്റെ ധന ശേഖരണം ആരംഭിച്ചു. ഏവരും ഇതിനോടായി ഗോ ഫണ്ടിലൂടെ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു