അസോസിയേഷന്‍

യുക്മ - ട്യൂട്ടേഴ്‌സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്‍; യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്‍

യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേര്‍ന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവര്‍ക്കും പഴയ തലമുറയിലെ കുടിയേറ്റക്കാര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ യുകെയില്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാര്‍ സെപ്റ്റംബര്‍ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവിലുള്ള ബ്രിട്ടനില്‍ അഞ്ജത മൂലം പലപ്പോഴും ശരിയായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനോ മാതാപിതാക്കള്‍ക്ക് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യവും മനസ്സിലാക്കിയാണ് യുക്മയും ട്യൂട്ടേഴ്‌സ് വാലിയും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

താഴെ പറയുന്ന വിഷയങ്ങളില്‍ ബ്രിട്ടനിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയും പരിശീലകയും, ട്യൂട്ടേഴ്‌സ് വാലി ഇംഗ്‌ളീഷ് വിഭാഗം മേധാവിയുമായ ലിന്‍ഡ്‌സെ റൈറ്റും വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപന പരിചയമുള്ള നിലവില്‍ വോക്കിങ്ങ് സെന്റ്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്‌കൂള്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനും മലയാളിയുമായ എഡ്വിന്‍ സോളാസും ചേര്‍ന്നാണ് വെബ്ബിനാര്‍ നയിക്കുന്നത്. താഴെ പറയുന്ന വിഷയങ്ങളാണ് വെബ്ബിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുകെ സ്‌കൂളിംഗ് സിസ്റ്റം: KS1, KS2, KS3 എന്നിവയുടെ ഒരു അവലോകനം. ഗ്രാമര്‍ സ്‌കൂള്‍ : അവ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം.11+ പ്രവേശന പരീക്ഷ: അത് എന്താണ്, എങ്ങനെ തയ്യാറാകണം.GCSE: വ്യത്യാസങ്ങളും അവയില്‍ ഉള്‍പ്പെടുന്നവയും. എ ലെവലുകള്‍: നിങ്ങള്‍ അറിയേണ്ടത്.

നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി വെബ്ബിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2024 സെപ്റ്റംബര്‍ 7 രാത്രി 10 ന് മുന്‍പായി പേരുകള്‍ താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions