അസോസിയേഷന്‍

ഓണാഘോഷം അടിച്ചുപൊളിച്ച് ടോണ്ടന്‍ മലയാളി അസോസിയേഷന്‍


ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ സോമര്‍സെറ്റ് കൗണ്ടിയില്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികള്‍ രാവിലെ ഒന്‍പതു മണി മുതല്‍ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രള്‍ വില്ലേജ് ഹാളില്‍ വച്ച് ആരംഭിച്ചു. അതിനെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

ടോണ്ടന്‍ ബീറ്റ്‌സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേല്‍ക്കുകയും തുടര്‍ന്ന് കലാപരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. ടിഎംഎ പ്രസിഡന്റ് ജതീഷ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം യുക്മ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിര്‍വഹിച്ചു. ടിഎംഎ സെക്രട്ടറി വിനു വിശ്വനാഥന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി സുനില്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കുകയും ചെയ്തു.

പ്രസ്തുത ചടങ്ങില്‍ ഈ വര്‍ഷം ജിസിഎസ്ഇ, എ ലെവല്‍ പാസായ കുട്ടികളെ അനുമോദിക്കുകയും ഒപ്പം വയനാട് ദുരിതബാധിതര്‍ക്കായി ഫണ്ട് ശേഖരണാര്‍ത്ഥം ടോണ്‍ഡനില്‍ നിന്ന് ബോണ്‍മൗത്ത് വരെ സൈക്കിള്‍ റാലി സംഘടിപ്പിച്ച ടോണ്ടന്‍ മലയാളികളായ സോവിന്‍ സ്റ്റീഫന്‍, ജോയ്‌സ് ഫിലിപ്പ്, ജോബി എന്നിവരെ ഉപഹാരം നല്‍കി ആദരിക്കുകയും ഉണ്ടായി. ഒപ്പം കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനദാനവും നടന്നു.


ടിഎംഎ മെമ്പേഴ്‌സിന്റെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ഓണാഘോഷത്തിന് മിഴിവേകി. ടിഎംഎയുടെ ഓണാഘോഷ പരിപാടികള്‍ക്കു ജിജി ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), വിനു വിശ്വനാഥന്‍ നായര്‍ (സെക്രട്ടറി), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രഷറര്‍), എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാര്‍ ആയ ജയേഷ് നെല്ലൂര്‍, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാര്‍, സജിന്‍ ജോര്‍ജ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions