കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രേസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിയിയിലൂടെ ഇതുവരെ 1020 പൗണ്ട് ലഭിച്ചു.
ജോണിന്റെ 3 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ വിവിധ ജോലികള്‍ ചെയ്തു നന്നായി മുന്‍പോട്ടു കൊണ്ടുപോകുന്ന സമയത്താണ് കിഡ്നി രോഗം ബാധിച്ചത് ഭാര്യ ഒരു കടയില്‍ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ആ കുടുംബത്തിനുള്ളത്.
ബീനയുടെ കുടുംബവും കൂലിപണിയെടുത്താണ് ജീവിച്ചിരുന്നത് , രണ്ടു കുഞ്ഞു കുട്ടികളും ഭര്‍ത്താവും അടങ്ങുന്നതാണ് ബീനയുടെ കുടുംബം ബ്രെസ്‌റ് ക്യന്‍സറിനു ചികില്‍സിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് . രക്ഷാധികാരി തമ്പി ജോസാണ് .
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.