കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന കൊല്ലം ,ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ )ലഭിച്ചു. ഈ പണം രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു.
പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റ് അയക്കുന്നതാണ്.
കരിംങ്കുന്നത്തെ ജോണിന്റെ വിഷമം അറിയിച്ചത് ബെര്‍മിങ്ങാമില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്‌നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം അറിയിച്ചത് ബെഡ്വേര്‍തില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേര്‍ലി കൊന്നക്കോട്ടാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ,ടോം ജോസ് തടിയംപാട് 07859060320 ,സജി തോമസ് 07803276626, സാബു ഫിലിപ്പ് ,രക്ഷാധികാരി തമ്പി ജോസ് എന്നിവരാണ്.