ലണ്ടന്‍: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ(ഡബ്ല്യുഎംഎഫ് യുകെ) മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കവിതാ പാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചന എന്നീ മത്സരങ്ങളാണ് ഒരുക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാര്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്.
പ്രായവിഭാഗങ്ങള്‍:
സബ് ജൂനിയര്‍: 5 മുതല്‍ 10 വയസ് വരെ,
ജൂനിയര്‍: 11 മുതല്‍ 17 വയസ് വരെ
സീനിയര്‍: 18 മുതല്‍ 25 വയസ് വരെ
സൂപര്‍ സീനിയര്‍: 25 വയസ്സിന് മുകളില്‍
മത്സരങ്ങള്‍:
പെന്‍സില്‍ ഡ്രോയിംഗ്: 26 ഒക്ടോബര്‍ ശനിയാഴ്ച മുതല്‍ 31 ഒക്ടോബര്‍ വെള്ളിയാഴ്ച വരെ
വാട്ടര്‍ കളര്‍ പെയിന്റിംഗ്: 26 ഒക്ടോബര്‍ മുതല്‍ 31 ഒക്ടോബര്‍ വരെ
ഫോട്ടോഗ്രാഫി: 31 ഒക്ടോബര്‍ വെള്ളിയാഴ്ച
കവിതാ പാരായണം: 31 ഒക്ടോബര്‍ വെള്ളിയാഴ്ച