യു.കെ.വാര്‍ത്തകള്‍

ബെല്‍ഫാസ്റ്റില്‍ വിട പറഞ്ഞ മൂലമറ്റം സ്വദേശി ബിനോയ് യുടെ സംസ്‌കാരം 13ന്

ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാരം 13ന് നടക്കും. സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ 6 വരെ പ്രത്യേക പ്രാര്‍ത്ഥനകളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് 13ന് രാവിലെ 11 മണിക്ക് സെന്റ് ബെര്‍ണടിക്ട് ചര്‍ച്ചില്‍ സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. തുടര്‍ന്ന് മില്‍ടൗണ്‍ സെമിത്തേരിയിലായിരിക്കും സംസ്‌കാരം നടത്തുക.

ബിനോയ് അഗസ്റ്റിന്‍ (49) ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ഇരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.

ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്‌സിറ്റിയിലെ എംബിഎ ബിരുദധാരിയും ആയിരുന്നു.

  • ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം
  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions