നാട്ടുവാര്‍ത്തകള്‍

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; വെളിപ്പെടുത്തലുമായി പ്രതി

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിടിയിലായ പ്രതി മുഹമ്മദ് ഷബീബ്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് പിടികൂടിയത്. എംഡിഎംഎ കൊച്ചിയിലെ രണ്ട് നടിമാര്‍ക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഷബീബ് പൊലീസിന് നല്‍കിയ മൊഴി.


ഒമാനില്‍ നിന്നെത്തിച്ചതാണ് ലഹരി വസ്തുവെന്ന് ഷബീബ് പൊലീസിനോട് പറഞ്ഞിരുന്നു. ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തില്‍ മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നിന്ന് ഷബീബിന് ലഹരിയെത്തിച്ച അബു താഹിറിനെയും പൊലീസ് പിടികൂടി.

എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും ജിതിന്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വാങ്ങിയതെന്നും ഷബീബ് പൊലീസിന് മൊഴി നല്‍കി. ഷബീബിനെ വാഴക്കാട് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. അരക്കിലോയിലധികം വരുന്ന ലഹരി വസ്തുവിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions